താൾ:Mangalodhayam book 3 1910.pdf/219

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മജിസ്ട്രേട്ടിനെക്കണ്ടതിന്നു ശേഷവും എന്റെ സംശയങ്ങൾക്കു സമാധാനമുണ്ടായില്ല. രാത്രിയിൽഉറക്കമൊഴിച്ചതികൊണ്ടും ക്ഷീണംകൊണ്ടും ഭ ക്ഷണം കഴിച്ചു കുറച്ചുറങ്ങുവാനായി ഞാൻ സ്വഗൃഹത്തിലേയ്ക്കു മടങ്ങി.

         രണ്ടു മണിയോടു കൂടി ഞാൻ ഉറക്കം ഉണർന്നപ്പോൾ അല്പം ഒരു തലവേദനതോന്നിയതിനാൽ അതു ശമിപ്പാൻ വേണ്ടി കുറെ അധികം 

നടക്കണമെനന്നു തീർച്ചയാക്കി കാണാവഴിയിൽകൂടി കാണാപ്പുറത്തു ചെന്നു വസന്തോ ദ്യാനത്തിൽ ചുറ്റി നടക്കമെന്നു കരുതീട്ടാണ് ഞാൻ മൂന്നുമ​ണിയ്ക്കു സവാരി തുടങ്ങിയത്.കാണാപ്പുറത്ത് അമ്പലത്തിന്റെ സമീപത്തു കൂടിസാവധാനത്തിൽ ലാത്തികൊണ്ടിരിക്കുമ്പോൾ ഒരു വീടിന്റെ പടിക്കൽ രണ്ടാൾ നിൽക്കു ന്നതു കണ്ടു. അവരുടെ ആകൃതികൾ എന്റെശ്രദ്ധയെ പെട്ടന്ന് ആകഷിച്ചു . അവരെ തിരിച്ചറിവാൻ എനിയ്ക്കു ലേശം പ്രയാസമുണ്ടായിരുന്നില്ല.ഒന്നു പഴന്തു ണിപ്പെറുക്കിയും മറ്റേതു സുദർശനഗോപുരത്തിന്റെ രണ്ടാം തട്ടിൽ വച്ച് ഒരു നിഴലാട്ടം കണ്ട ആ ഉയർന്നസുന്ദരനുമായിരുന്നു. അതിശ്രദ്ധയോടുകൂടി പരസ്പരം സംസാരിച്ചുകൊണ്ടു നിൽക്കുന്നഅവർ അധികം സമീപത്തല്ലാത്ത എന്നെക​ണ്ടില്ല. പോലീസ്സുടുപ്പല്ലായ്കയാൽ സംശയിപ്പാനും വഴിയുണ്ടായിരുന്നില്ല.പന്തുണിപ്പെറു ക്കിയുടെ അപ്പോഴത്തെ വേഷം ചേക്കുകളിയ്ക്കു വന്നപ്പോൾ ഉണ്ടായിരുന്നതു തന്നെയായിരുന്നു അയാൾ കുപ്പായക്കീശയിൽ നിന്ന്ഒരു കൃത്രിമമുഖം എടുത്തു കൂട്ടുകാ രനെക്കാണിയ്ക്കുന്നതും മറ്റവൻ അതു വാങ്ങിനോക്കി കഷണം കഷണമാക്കിക്കളയുന്നതും ഞാൻ കണ്ടു.അല്പം കഴിഞ്ഞപ്പോൾ മൂന്നാമതൊരാൾ കൂടി അവരുടെ സമീപത്തിൽ ചെന്നു അതു സുദർശനഗോപുരത്തിലേയ്ക്കു കൈലേസ്സെടുപ്പാൻ അയച്ചതിൽ പിന്നെ പല അന്വേഷണങ്ങളും നടത്തീട്ടും കണ്ടുകിട്ടാത്ത ഹെഡ്കൺസ്റ്റേ ബൾ വീരപ്പനായിരുന്നു. ഇതു കണ്ടപ്പോൾ എനിയ്ക്കുണ്ടായ വിസ്മയത്തിന് അതിരില്ലാതായിത്തീർന്നു. ‌ഞാൻ ഉദാസീനനെപ്പോലെ ലാത്തിക്കൊണ്ടിരുന്നു. ഉടനെ

അവർ വീട്ടിനുള്ളിലേയ്ക്കു കടന്നു. ഞാൻ പതുക്കെ അടുത്തുചെന്നു. വീട്ടിൽ ആരും താമസമില്ലെന്നുംഅവർ സ്വൈര സല്ലാപത്തിന്നുവേണ്ടി അവിടെ ചെന്നതാണെന്നും
അവിടുത്തെ കാവൽക്കാരനായ ഒരു ചെറുക്കൻ പറഞ്ഞു.ഞാൻ അവന്റെ കയ്യിൽ അര ഉറുപ്പിക വെച്ചുകൊടുത്ത് അവരിരിയ്ക്കുന്നതിന്റെ അടുത്തമുറിയിൽ എന്നെ 

ഇരിപ്പാൻ അനുവദിക്ക​ണമെന്നും അത് അവരറിയരുതെന്നും പറഞ്ഞു.കാവൽക്കാ അപ്രകാരം ചെയവാൻ അനുവദച്ചപ്പോൾഎന്റെ മനസ്സിൽ അതിയായ സന്തോഷമുണ്ടായി. അകത്തുചെന്നു പരിശോധിച്ചപ്പോൾ ര​ണ്ടു മുറികളുടെയും നടുവിലുള്ള ഭിത്തിമേൽ ഒരു ചെറിയ ദ്വാരവും ക​ണ്ടതിനാൽ ദൈവം അനുകൂലനാണെന്നു തീർച്ചപ്പെടുത്തി ശ്രദ്ധവെച്ചു കേട്ടു.

          വീരപ്പൻ - ഞാൻ കൃത്യത്തിനു വന്ന
         ഉന്നതകായൻ - ഒരു മിനുട്ടു വൈകീട്ടില്ല.നിങ്ങൾ മിണ്ടാതിരുന്നതിനുള്ള സമ്മാനം പ്പോതന്നെ തരാം .
       വീരപ്പൻ - ആ ഗോപുരത്തിനച്ച് എന്റെ തലയ്ക്കു കിട്ടിയ കൊട്ടിന്നു 1000 പ
                    വൻ അധികമായിട്ടില്ലെന്നു ഞാൻ വിചാരിയ്ക്കുന്ന

ഉന്നത - ആ പെണ്ണും അവരുടെ മുതലും കൈവശമായാൽ അതിലിരട്ടിയും തരുവാൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/219&oldid=165624" എന്ന താളിൽനിന്ന് ശേഖരിച്ചത്