താൾ:Mangalodhayam book 3 1910.pdf/208

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ല്ലെന്നു ആദ്യം തോന്നുകയും ചെയ്യാം.എങ്കിലും വേരുകൾക്കും ഒരു മാതിരി ബുദ്ധി ഉണ്ടെന്നു പല സന്ദർഭങ്ങളിലും കണ്ടെത്തീട്ടുണ്ട്.നമ്മുടെ തലച്ചോറുപോലെ ഗുണദോഷജ്ഞാനം ചെടികൾക്കും കൊടുക്കുന്നതായ ഒരു സാധനം വേരുകളുടെ അറ്റത്തുണ്ടെന്നു ചാൾ‌‌സ് ഡാർവിൻ എന്ന വിദ്വാൻ അഭിപ്രായപ്പെട്ടിരുന്നു.ഡാക്ടർ കാർപ്പൻടർ എന്ന സസ്യശാസ്ത്രജ്ഞൻ വേരുകളെ പരിശോധിച്ചതിൽ അദ്ദേഹത്തിന്നു വിവരിക്കുവാൻ തീരെ അസാദ്ധ്യമായപല സംഗതികളും കണ്ടത്തീട്ടുണ്ടെന്നു പ്രസ്താവിക്കുന്നു.സസ്യങ്ങൾക്കുബുദ്ധിയുണ്ടെന്നു ഈ മഹാപുരുഷൻ വിശ്വസിച്ചിരുന്നില്ല.അദ്ദേഹം വളരെ സാരവത്തായ ഒരു കാര്യം വെളിപ്പെടുത്തീട്ടുണ്ട്.ഈ സംഗതിയിൽ അദ്ദേഹം പ്രസ്താവിച്ചിട്ടുള്ള അഭിപ്രായം തർജ്ജമചെയ്തു താഴെ ചേർക്കുന്നു.'പേരാലിന്റെ തടിയുടെ പോതലിച്ച് മുകൾഭാഗത്തുനിന്ന് ഒരു വേര്(വേട് )പുറപ്പെടുന്നു.തടിയിന്മേൽനിന്നു വലിച്ചെടുത്ത പോഷകദ്രവ്യം മതിയാകാഞ്ഞിട്ടു കീഴ്പോട്ടു വളർന്നു നിശ്ചയിച്ച സ്ഥലത്ത് ഒരു വലിയ കരിങ്കല്ലു കിടക്കുന്നു.വേര് ശരിക്കു കീഴ്പോട്ടു വരികയാണങ്കിൽ ആ കല്ലിന്മേൽ ഊന്നേണ്ടിവരുന്നു.പക്ഷെ കല്ലിന്മേൽ തൊടുന്നതിന്നു രണ്ടടി ദൂരം വെച്ചു ആ വേര് രണ്ടു ശാഖകളായി തിരിഞ്ഞ് ആ കരിങ്കല്ലിന്റെ ഇരുവശങ്ങളിലും ഊന്നുന്നു'. ഈ സംഗതിയെപ്പറ്റി ആർക്കും ആക്ഷേപത്തിനിടയ്യില്ല.നമ്മുടെ കാടുകളിലുള്ള വൃക്ഷങ്ങൾ പരിശോധിച്ചാൽ ഈ വക ദൃഷ്ടാന്തങ്ങൾ അനേകം ഇന്നും കാണാവുന്നതാണ്.നമ്മുടെരാജ്യത്തുള്ള പടർന്നു കയറുന്ന ചില ചെടികൾക്കും ഈ വക സൂത്രങ്ങൾധാരാളം ഉണ്ട്. ഈ വക ചെടികളുടെ സമീപത്തു വല്ല ജലാശയങ്ങളും ഉണ്ടെങ്കിൽ വേരുകൾ അങ്ങോട്ടല്ലാതെ തിരിയില്ലാ.ഉദ്ദേശം 25 ഇഗ്ലീഷടി ദൂരംവരെ അകലത്തായിരുന്നാലും ആ ജലാശയത്തിലേക്കുതന്നെയാണ് വേരുകളുടെ ഗതി.വേരുകൾക്കു ചില പ്രത്യേക സ്ഥലത്തു കണ്ണുകളുണ്ട് .ഈ കണ്ണുകൾ വേരിന്നകത്തുള്ള തലച്ചോറിന്നറിവുകൊടുക്കുന്നു എന്നു പറഞ്ഞാൽ പക്ഷെ പരിഹാസ്യമായി തോന്നിയേക്കാം.പക്ഷ മുൻപറഞ്ഞ പേരാലിന്റെ വേര് കല്ലു തെടുന്നതിന്നുമുമ്പുരണ്ടായി തിരിഞ്ഞസംഗതി ഒർത്താൽ ഈ കാര്യത്തിൽ സമാധാനമുണ്ടാകുന്നുണ്ട്.

                                                                    കാവല്ക്കാർ

മേൽകാണിച്ച ലക്ഷ്യങ്ങൾകൊണ്ടു സസ്യവർഗ്ഗത്തിന്നു വേണ്ടുന്ന തല്ക്കാലനിവ്രത്തികൾ ചെയ്യുവാൻ അവയ്ക്കു സാധിക്കുന്നതാണെന്നു കണ്ടുവല്ലൊ.എങ്കിലും ഇവയുടെ നടപടിയെപറ്റി ഒരു പരിപൂർണ്ണമായ അറിവു സമ്പാദിക്കാൻ വളരെ ഞെരുക്കമായിട്ടാണ് കാണുന്നത്.സസ്യങ്ങളും ചില പ്രതേക പ്രാണികളുമായി വളരെയോജിപ്പുണ്ടെന്നു കാണിക്കുന്നതിനായി ചില സംഗതികൾകൂടി പ്രസ്താവിക്കട്ടെ.നമ്മുടെ രാജ്യത്തുള്ള മാവു,കശുമാവു മുതലായ വൃക്ഷങ്ങളുടെ തൈകളെ പരിശോധിക്കുക.ഈ തൈകളെ ഉറക്കെ ഒന്നു കുലുക്കിയാൽ ഒരു സൈന്യം നീറ് (ഒരുതരം ചുകന്ന ഉറുമ്പുകൾ ) പുറപ്പെടുന്നു.ഉടനെതന്നെ കുലുക്കിയ കൈകളിൽ പിടികൂടി സർവ്വാംഗങ്ങളിലും പ്രവേശിച്ച് കടിച്ചു ഞാലുന്നു.അവ എവിടെനിന്നു വന്നു? ആ ചെറുതടി പരിശോധിച്ചാൽ അവിടെവിടെയായി ചെറുതരം പാടുകൾ കാണാം.മറ്റുള്ള ജന്തുക്കളിൽനിന്നു തങ്ങൾക്കുണ്ടാകുന്ന ഉപ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/208&oldid=165613" എന്ന താളിൽനിന്ന് ശേഖരിച്ചത്