താൾ:Mangalodhayam book 3 1910.pdf/200

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നതാകുന്നു. അത്രയും വാക്കുകൾ കൂടാതെ ആ വക ഭേദങ്ങളെ തിരിച്ചറിവാൻ കഴിയുന്നതല്ല.

മലയാളബ്രാഹ്മണൻ എന്നു ഒരു ജാതിയിത്‍ത്തന്നെ നൂറ്റിൽചില്വാനം ഭേദങ്ങളുള്ളതായിരിയ്കെ മലയാളത്തിലെ ഹിന്തുസമുദായത്തിൽ ഇപ്പോൾ കാണപ്പെടുന്ന ബ്രാഹ്മണൻ മുതൽ പറയൻ വരെയുള്ള ജാതിഭേദങ്ങളുടെയും അവയിലേരോന്നിലുമുള്ള അവാന്തരവിഭാഗങ്ങളുടെയും ഓരോ തരക്കാർക്കും പ്രത്യേകമുള്ള നടപടിഭേദങ്ങളുടേയും മറ്റും സംഖ്യയെപ്പറ്റി ആലോചിച്ചുനോക്കുന്നതായാൽ മലയാളിഹിന്തുക്കളുടെ ജാതി എന്ന ഒരൊറ്റ എനത്തിൽത്തന്നെ എത്ര വളരെ പദങ്ങളെയാണ് നമ്മുടെ ഭാഷയിൽ ഇപ്പോൾ ഉപയോഗിച്ചുവരുന്നത് എന്ന സംഗതി വായനക്കാർക്കു ഒരുവിധം ബോധ്യമാകാതിരിക്കയില്ല. അപ്രകാരം തന്നെ ക്രിസ്തായി മുതലായ ഇതരജാതിക്കാരുടെ പല പിരിവുകളേയും അവയ്ക്കോരോന്നിന്നുമുള്ള ആചാരവിശേഷങ്ങളേയും മറ്റും വേർതിരിച്ചറിയുതന്നതിന്നുപയോഗപ്പെടുത്തിവരുന്ന ശബ്ദസംജ്ഞകളും അസംഖ്യങ്ങളാകുന്നു. മലയാളികളുടെയിടയിൽ നടപ്പുള്ള പലവിധ തൊഴിലുകളെ സംബന്ധിച്ചു എത്ര അനവധി പദങ്ങളാണുള്ളത് എന്നതിനെപ്പറ്റി ഇനി കുറച്ചൊന്നു നിരൂപിക്കുക. തൊഴില് എന്നതിന്നു സ്ഥിരോത്സാഹത്തോടുകൂടി സ്വാർത്ഥമായോ പരാർത്ഥമായോ ചെയ്യുന്ന പ്രവൃത്തിവിശേഷം എന്നർത്ഥം പറയാവുന്നതാണ്. തൊഴിലുതന്നെ അനേകവിധമായിരിക്കുന്നു. അവയിലോരോന്നിലുമുള്ള ഉൾപ്പിരിവുകൾ വളരെയുണ്ട്. അവയെ ചെയ്തുവരുന്ന ഓറോ കൂട്ടരും അവരവരുടെ വേലയ്ക്കുപയോഗിച്ചുവരുന്ന കരുക്കൾ പലതരം; ഓരോ വകക്കാരുടേയും വേലകളുടെ ഫലമായിട്ടുണ്ടായിത്തീരുന്ന പദാർത്ഥങ്ങൾ അനേകായിരം തരങ്ങളായിട്ടാണിരിക്കുന്നത്, ഇതു ഒന്നുകൂടി വ്യക്തമാക്കുന്നതിന്നു "മരപ്പണി"എന്ന ഒരു തൊഴിലിനെ മാത്രം ഉദാഹരണമായിട്ടെടുത്തുനോക്കുക, മരപ്പണി എന്ന വച്ചാൽ മരത്തിന്മേൽ ചെയ്യുന്ന വേല എന്നും ആ വേലയുടെ ഫലമായിട്ടുള്ള പണിത്തരങ്ങൾ എന്നും അർത്ഥമുണ്ട്. ആ വേല ചെയ്യുന്നവൻ മരാശാരി . അവൻ പണിയ്ക്കുപയോഗിക്കുന്ന കരുക്കൾ വീതിയുളി, ചെറുളി, നെല്ലുളി, ചിന്തുരുളി, കൊട്ടുവടി, മട്ടം, മുഴക്കോൽ എന്നിങ്ങിനെ പലപേരുകളോടുകൂടി പലതരമായിരിക്കുന്നു. ചൊവ്വുചെത്തുക, ചതുരം ചെത്തുക, പട്ടം ചെട്ടുക, കോരം കുത്തുക, പൊഴിയ്ക്കുക, ചാർത്തുക, ചിന്തുരുതള്ളുക എന്ന ശബ്ദങ്ങൾ അവന്റെ പ്രവൃത്തിവിശേഷങ്ങളെ കാണിക്കുന്നു. കട്ട്ള,ജനല്,തൂണ്,ഉത്തരം,കഴുക്കോൽ,മേശ,കസേരി,മരിക മുതലായ പദങ്ങൾ അവന്റെ പ്രവൃത്തിയുടെ ഫലമായ വിവിധ പദാർത്ഥങ്ങളുടെ സംജ്ഞകളാകുന്നു. ഈ പറഞ്ഞതെല്ലാം മരപ്പണിയുടെ സാമാന്യമായ ചില ഭേദങ്ങൾ മാത്രമേ ആയുള്ളൂ. മരപ്പണി പലതരമാകുന്നു. ഭവനംപണി, ഭവനത്തിനകത്തുപയോഗപ്പെടുത്തുന്ന പണിത്തരങ്ങ, വണ്ടി മുതലായ കരയ്ക്കുള്ള വാഹനങ്ങളുടെ പണി, തോണി മുതലായ വെള്ളത്തിലുള്ള വാഹനങ്ങളുടെ പണി, കൃഷിക്കുപയോഗപ്പെടുത്തുന്ന പദാർത്ഥങ്ങളുടെ പണി, സംഗീതത്തിനുപയോഗിച്ചുവരുന്ന യന്ത്രവിശേഷങ്ങളുടെ പണി എന്നിങ്ങനെ മരപ്പണിയിൽ അവാന്തരഭാഗങ്ങൾ വളരെ ഉണ്ട്. അവ ഓരോന്നിലുമുള്ള ഉൾപ്പിരിവുകളുടെ കണക്കെടുക്കുവാൻതന്നെ വളരെ പ്രയാസമാകുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/200&oldid=165605" എന്ന താളിൽനിന്ന് ശേഖരിച്ചത്