താൾ:Mangalodhayam book 3 1910.pdf/194

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ണിക്കുകയും ചെയ്തു. പിന്നെ ഫ്രഞ്ച് രാജഭരണത്തെപ്പറ്റി വളരെ പ്രസംഗിച്ചു. ആ രാജ്യത്തിൽ ഭരണാധികൃതന്മാർ നാട്ടുകാരിൽ ചെയ്യുന്ന അനുസരണം, മര്യാദ നടത്തൽ, തീവണ്ടി മാർഗ്ഗത്തിന്റെ വർധന, ഇവയെല്ലാം വളരെ ശ്ലാഘിച്ചു. വിദ്യാഭ്യാസകാര്യ്തെയും എടുത്തു ആ ‍ിപ്പാർട്ടുമേണ്ടുകാർ വിദ്യാഭ്യാസത്തെ പൊതുവിൽ ഉപയോഗമാക്കിത്തീർക്കേണ്ടതു ഏതു വിധത്തിലാണെന്നും അദ്ദേഹം ഗസ്റ്റീവിനോട് വിവരിച്ചു. ഭക്ഷണം കഴിഞ്ഞശേഷം ജോസേഫിൻ(ആഡരന്റെ ഭാര്യ) വിശേഷമായി രണ്ടുമുന്നു പാട്ടുകൾ പാടി. അവയിൽ സംഗതികൾക്കും മറ്റും ചില ദിക്കിൽ അല്പാൽപം മാറ്റം വരുത്തേണ്ടാതായി ജെയിംസു യുക്തിസഹിതം സ്ഥാപിച്ചു. എല്ലാം കൂടി ആഡറന്നും കുടുംബങ്ങൾക്കും പ്രങുവിനംപ്പെറ്റി വളരെ ബഹുമാനം തോന്നി. അദ്ദേഹത്തിനു അറിവും മര്യാദയും അസാമാന്യമായുള്ളതിനു പുറമെ ജനങ്ങളുമായി അധികം ഇണക്കമുള്ള ആളാളാണെന്നുകൂടി അവർക്കുതോന്നി. അവരുടെ അതിഥി പത്തുമണിക്കുശേഷം യാത്ര പുറപ്പെട്ടു. ജെയിംസു പ്രഭു ആഡറന്റെ കൈപിടിച്ചു മാറോടു ചേർത്തിട്ടു. "മിസ്റ്റർ ആഡറൻ ബുദ്ധികൊണ്ടു വിചാരിച്ചാൽ അവസാനിക്കാത്തതായ വലിയൊരുപകാരമാണു നിങ്ങൾ എനിക്കു ചെയ്തിച്ചുള്ളതു. ഇതു ഞാൻ ഒരു കാലത്തും മറക്കുന്നതല്ല. നിങ്ങൾക്കു തന്നെ ഇതിന്റെ വലിപ്പം അത്ര അരിവാൻ കഴിയില്ല. എന്നാൽ ഞാൻ വംടുപ്പായി അറിയുന്നു. ഞാൻ എനി പാരീസിലേക്കു വരുമെന്നോ വരുന്നതായാൽ തന്നെ എത്തരകൊല്ലം കഴിഞ്ഞിട്ടാണെന്നോ ഉറക്കാൻ തരമില്ലാത്തതിനാൽ വളരെ ഭയമുമ്ടെങ്കിലും നിങ്ങൾക്കു ഞാൻ കടപ്പെട്ടിട്ടുള്ള കഥ ഒരു കാലത്തും മറക്കുന്നതല്ല." ഇങ്ങിനെ പറഞ്ഞിതുനുശെഷം ആ മാന്യദേഹം യാത്രപറഞ്ഞ് പിരിഞ്ഞു........... മുൻവിവരിച്ച സംഭവത്തിനുശേഷം കുറച്ചു ദിവസങ്ങൾ കഴിഞ്ഞു. റഷ്യാ ചക്രവർത്തിയുടെ ആഗമനോത്സവം നിമിത്തമുള്ള തിരക്കു കലഷലായിത്തുടങ്ങി. ഒതൊരുവിധം ശമിച്ചപ്പോഴേക്കു അടുത്തകാലം പാരീസിൽ നടന്ന ആഡംബരത്തിനു ജർമ്മൻ ചക്രവർത്തി വന്നിരുന്നുവെന്നും പാരീസിലുഅിലുള്ള പ്രധാന സ്ഥലങ്ങളിലെല്ലം എത്തിയിട്ടുണ്ടെന്നും സംസാരമായി തുടങ്ങി. ഗവർമ്മേണ്ടു ഉദ്യോഗസ്ഥന്മാർ അതിനു എതിർത്തു പറഞ്ഞിരുന്നു. നമ്മുടെ ഗസ്റ്റീവ് ആഡറൻ ഇതു കേട്ടപ്പോൾ വളരെ പരിഹസിച്ചു. ചില സ്നേഹിതന്മാർ കൂടിയ ദിക്കിൽ നിന്ന ആഡറൻ പറഞ്ഞു.'കൂട്ടത്തിൽ ഞാനും അയാളെ കണ്ടിട്ടുണ്ടായിരിക്കും,, എന്നാൽ ഞാൻ കതൈ കൊടുത്തിരുന്നുവെങ്കിൽ വിട്ടുപോവില്ലായിരുന്നു.എന്നു എനിക്കു തീർച്ച പറയാം.' ജനശ്രുതി വാസ്തവമായിരുന്നതുകൊണ്ടു ആഡറന്റെ ധൈര്യം പറയലിനു അടിസ്ഥാനമുണ്ടായിരുന്നില്ല. അധികദിവസം കഴിഞ്ഞിട്ടില്ല. ആഡറൻ ഒരുച്ചനേരം കടലാസു വായിച്ചുകൊണ്ടിരിക്കുമ്പോൾ ഒരാൾ കാണാൻ വന്നിട്ടുണ്ടെന്നു പറഞ്ഞു ഭൃത്യർ കാർഡു കൊ‌ടുത്തു. കാർഡിൽ കാണുന്നതു പാരീസിലുള്ള ജർമ്മൻ പ്രതിനിധിയുടെ പേരായിരുന്നു.

"ഇതെന്തു; ജർമ്മൻ കള്ളന്മാർക്കു എന്നെ കണ്ടിട്ടെന്തുവേണം? ഏതായാലും"










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/194&oldid=165598" എന്ന താളിൽനിന്ന് ശേഖരിച്ചത്