താൾ:Mangalodhayam book 3 1910.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്വകാരണമായ അത്യന്തോച്ഛേദംതന്നെയാണ് മോക്ഷം എന്നാണെങ്കിൽ ശാസ്ത്രങ്ങളിൽ മോക്ഷോപായങ്ങളുപദേശിച്ചിട്ടുള്ളതു നിഷ്ഫലമാണെന്നു വരില്ലെ? അതിനാൽ ആത്മാവും നിത്യാനിത്യത്വനിയമത്തിന്നു കീഴടങ്ങിത്തന്നെയാണിരിയ്ക്കുന്നത്.ഇത്രയും പറഞ്ഞതുകൊണ്ട് അനേ കാന്തവാദത്തിന്റെ ഒരു സ്വരൂപജ്ഞാനംസിദ്ധിയ്ക്കുമെന്നു വിശ്വസിയ്ക്കുന്നു.ഇതുപോലെ സകലവസ്തുക്കൾക്കും കേവലം നിത്യത്വമോ അനിത്യത്വമോ കല്പിയ്ക്കുവാൻ പാടുള്ളതല്ലെന്നാണ് ജൈനസിദ്ധാന്തത്തിന്റെ ചരുക്കം.

                                    കെ. വി. എം


                           'കേരളീയഭാഷാശാകുന്തളം'
                                      പരിഷ്കരിച്ച ഒന്നാം പതിപ്പ്.
               സ്ത്രൈമ്പിന്റെയും ലെഗൂവെയുടേയുംനിലകളിൽനിന്നു നാടകത്തെ പരിശോധിയ്ക്കുമ്പോൾ ഒരു നാടകശാലയേയും നടന്മാരേയും അവരുടെ അഭിനയങ്ങളേയും ഇവ കൂടാതെ അവരേയും അവയേയും കണ്ടുംഅവരുടെ സംഭാഷണങ്ങളെ കേട്ടും സദസ്സിലിരിയ്ക്കുന്നവരായ പലേ മാതിരി ആളുകളേയും മനസ്സിൽ സങ്കല്പിയ്ക്കേണ്ടി വരുന്നതാണല്ലൊ നടതിലകൻ ആയ തിരുവട്ടാർ നാരായണപിള്ള അവർകൾ ദുഷന്ത

നായും അതേപ്രകാരം യോഗ്യന്മാരായ മറ്റു പലേ നടന്മാർ ശകുന്തളാദിപാത്രങ്ങളായും വേഷം കെട്ടി അഭിനയിയ്ക്കുന്നതായ ഒരു നാട്യശാല എന്റെ മനോദൃഷ്ടിയ്ക്കു വിഷയമാക്കിയിരിയ്ക്കുന്നു.നാരായണപിള്ള അ വർകളുടേയും മറ്റും ആംഗ്യങ്ങളേയൊ മുഖഭാവങ്ങളേയൊ ശരീരചേഷ്ടകളേയൊഞാൻ മനോദൃഷ്ടിയിൽ കാണുന്നുണ്ടെന്നിരുന്നാലും അവയേയും രംഗവിധാനങ്ങളേയും അതിന്മണ്ണമുള്ള മറ്റു ചില സംഗതി കളേയും നടന്മാരുടെ അഭിനയവിദ്യയെ നിർണ്ണയിപ്പാനായിട്ടല്ലാതെ നാടകകൃതിയുടെ ഗുണദോഷ നിരൂപണത്തിൽ ചിന്തിപ്പാൻ ആവശ്യമില്ലായ്കയാൽ അവയെ തൽക്കാലം മനോദൃഷ്ടിയ്ക്ക് അവിഷയം എന്നവണ്ണം വിട്ടുകളയുന്നു.എന്നാൽ നടന്മാർ ചൊല്ലുന്ന ശ്ലോകങ്ങളും ഉച്ചരിയ്ക്കുന്ന വാക്കുകളും സദസ്യരുടെ കർണ്ണങ്ങളിൽ പതിച്ച് അവർക്കു തോന്നിയ്ക്കുന്ന മനോഗതങ്ങളേയും ഭാവങ്ങളേയും മാനസികമായ സങ്കല്പത്തിൽ വിട്ടു കളയുവാൻ പാടുള്ളതല്ലല്ലൊ.സദസ്യരുടെ ഗണത്തിൽ ഉൾപ്പെട്ടിരിയ്ക്കുന്ന ആളുകൾ പലേ മാതിരിക്കാരാണെന്നുള്ളതിനെ വിസ്മയിയ്ക്കുന്നില്ലാ.അവരിൽ ചിലർ ശ്ലോകങ്ങളെ ഉറ്റു കേൾക്കുന്നതു കവിതയുടെ ഗുണാഗുണങ്ങളെ നിർണ്ണയിപ്പാനായിട്ടാകുന്നു.

          കൊല്ലാബ്ദം....നല്ലോണം....
          ചൊല്ലേറും.....സ്വർല്ലോകേ....

ഇപ്രകാരം ദ്വിതിയാക്ഷരപ്രാസത്തിൽ ദീക്ഷയോടു കൂടിയും ശ്ലോകങ്ങൾ ആ തോതിന്ന് ഒത്തു വരുന്നുണ്ടോ എന്നു നോക്കിയും ഇരിയ്ക്കുന്ന ഒരുതരം കവികൾ സദസ്സിൽ ഉണ്ട്.അത്തരക്കാരിൽ തന്നെ.... ചൊ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/119&oldid=165584" എന്ന താളിൽനിന്ന് ശേഖരിച്ചത്