താൾ:Mangalodhayam book 2 1909.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ചരിത്രം ൭൫

പ്പെട്ടിരുന്നത് എന്നു മാത്രം കാണിച്ചാൽ പോരാ, തത്തച്ഛാസ്ത്രവിഷയക മായ ജ്ഞാനം അവരുടെ ഇടയിൽ എത്രത്തോളം അഭിവൃദ്ധിയെ പ്രാപി ച്ചിട്ടുണ്ടായിരുന്നുവെന്നും അവരുടെ വിചാര്തിന്റ പോക്ക് ​​ഏതൊരു വഴിയായിരുന്നുവെന്നും, അവരുടെ സിദ്ധാന്തങ്ങൾഎന്തെല്ലാമായി രുന്നുവെന്നും, വിസ്താരമായി നിരൂപിക്കേണ്ടതാകുന്നു. പിന്നെ, പല ജാതി മരാമത്തുകളിലും, പ്രതിമാദികളെ കൊത്തുന്നതിലും, ചിത്രമെഴു ത്തിലും, സംഗീതത്തിലും, ഉടുപ്പ്തുന്നുന്നതിലും, കാവ്യ നാടകാദി രചന യിലും, കല്പിതകഥകളുടെ രചനയിലും മറ്റനേകം കലാവിദ്യകളിലും അവർ ബുദ്ധികൗശല്യവും ചമൽക്കാരവും എത്രത്തോളം പ്രകാശിപ്പി ച്ചുണ്ടായിരുന്നവെന്നും വിവരിക്കണം. അവരുടെ ഭക്ഷണ സമ്പ്രദായം, ഗൃഹഭരണ രീതി, അവരുടെ ഇടയിലുള്ള ഒരോ വിനോദങ്ങളുടെ സ്വഭാ വം എന്നിങ്ങനെയുള്ള വിവിധ സാംസ്കാരിക വ്യവഹാരങ്ങളുടെ ഒരു വിവ രണവും വിട്ടുകളയുവാൻ പാടുള്ളതല്ല. ഒടുക്കം ഇവയെല്ലാം കൂട്ടിയോജി പ്പിക്കുന്നതിന്, ആ സമുദായത്തിലുള്ള പല ജാതിക്കാരുടേയുംഇടയിൽ നടപ്പുണ്ടായിരുന്ന നിയമങ്ങളെയും ദേശാചാരങ്ങളേയും പഴഞ്ചൊല്ലുക ളെയുമനുസരിച്ച് അവരവർ അനുഷ്ടിച്ച് വന്നിരുന്ന ധർമാധർമങ്ങളുടേ യും നയാനയങ്ങളുടേയും സ്വരൂപത്തെ വിവരിച്ച് കാണക്കുകയും ചെ യ്യേണ്ടത് ആവശ്യമാകുന്നു. മേൽപ്പറഞ്ഞ സംഗതിളെല്ലാം കഴിയുന്ന തും സംക്ഷേപമായി പ്രതിപാദിക്കേണ്ടതാകുന്ന, എങ്കിലും എല്ലാം വ്യ ക്തവും യാഥാർത്ഥ്യവുമായിരിക്കുകയും വേണം, അവയുടെ ആസകലമുള്ള ഒരു സ്വരൂപജ്ഞാനം ​എളുപ്പത്തിൽ ഉണ്ടാകത്തക്കവണ്ണം അവയെ യഥാക്രമം ഘടിപ്പിക്കുകയും, അവയെല്ലാം ഒരു പൂർണ്ണവിഷയത്തിന്റെ

തന്നെ അന്യോന്യാശ്രയത്തോടുകൂടിയ പല അംശങ്ങളുണ് എന്നു മന

സ്സിലാക്കത്തക്കവണ്ണം അവയെ ക്രമപ്പെടുത്തുകയും, ചെയ്യേണ്ടതാകുന്നു.

അവ തമ്മിലുള്ള ചേർച്ചയെ മനുഷ്യർക്ക് ക്ഷണത്തിൽ കണ്ടുപിടിക്ക

ത്തക്ക വിധത്തിൽ അവയെ ക്രമപ്പെടുത്തികൊടുക്കണം., അതായിരിക്കണം

ഉദ്ദേശം. എന്തെന്നാൽ, അതുകൊണ്ട് അവർക്ക് സാമൂദായികമായ പല

വിഷയങ്ങളുടെ അന്യോന്യശ്രയഭാവത്തേയും, താരതമ്യത്തേയും, കാര്യ

കാരണഭാവത്തെയും, സഹകാരഭാവത്തേയും മറ്റും വേണ്ടുംവണ്ണം മനസ്സി

ലാക്കുവാൻ കഴിയുന്നതാണ്. പിന്നെ(ആ വകക്കാരുടെ പുരാതന കാ ലത്തുള്ള വൃത്താന്തങ്ങളെ ഇങ്ങനെ വർണ്ണിച്ചതിന്റെ ശേഷം) പിന്നിടു

പിന്നീടുള്ല കാലങ്ങളിലെ കഥകളെ വർണ്ണിക്കന്നത് ,അവരുടെ ഇടയിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/81&oldid=165552" എന്ന താളിൽനിന്ന് ശേഖരിച്ചത്