താൾ:Mangalodhayam book 2 1909.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧] വർത്തമാനപത്രങ്ങൾ ൫

വിവരിപ്പാൻ ആരംഭിച്ചിരിക്കുന്നു.

വർത്തമാനക്കടലാസ് ആദ്യം ഉണ്ടായതു ക്രിസ്താബ്ദം പതിനാറാം ശ
തവർഷത്തിന്റെ ഏതാണ്ടു മദ്ധ്യത്തിൽ യൂറോപ്പുഖണ്ഡത്തിന്റെ തെക്കുവ
ശം കിടക്കുന്ന ഇറ്റലി രാജ്യത്തിലെ വെനിസ്സ്,വോലാറൻസ് ​എന്നീ
നഗരങ്ങളിലൊന്നിലാകുന്നു. ഇതു യുദ്ധം മുതലായ രാജ്യകാർയ്യങ്ങളെപ്പ
റ്റി ജനങ്ങൾക്കറിവുകൊടുക്കുവാൻവേണ്ടി അവിടുത്തെ ഗവർമ്മേണ്ടായിരു
ന്നു പ്രസിദ്ധപ്പെടുത്തിയിരുന്നത്.ആദ്യകാലങ്ങളിൽ ഇതിന്റെ സമയ
ത്തിന്നു യാതൊരു നിയമവും ഉണ്ടായിരുന്നില്ല.ചിലപ്പോൾ കൊല്ലത്തിൽ
മൂന്നോ നാലോ തവണ പ്രസിദ്ധപ്പെടുത്തി എന്നുവരാം.ചിലപ്പോൾ
മാസത്തിലൊന്നുകണ്ടുണ്ടായി എന്നു വരാം.അന്നത്തെക്കാലത്ത്
അച്ചടി മുതലായതിന്ന് ഇന്നത്തെപ്പോലെ പരിഷ്കാരം വന്നിട്ടില്ലായിരു
ന്നതുകൊണ്ടു വർത്തമാനക്കടലാസ്സുകൾക്കും മറ്റും ഇന്നത്തെക്കാൾ അന്നു
വളരെ അധികം വിലയുണ്ടായിരുന്നു.അതുകൊണ്ടു അവ നാട്ടുകാർക്കു
പരക്കെ സുലഭങ്ങളായിരുന്നില്ല.ഒരു നാട്ടിൽ ഒന്നുരണ്ടാളുകൾ മാത്രം
അതു വരുത്തിയിരുന്നു എന്നു വരാം. അതു വരുമ്പാൾ നാട്ടുകാരെല്ലാ
വരും വർത്തമാനം കേൾക്കുവാനുള്ള മോഹംകൊണ്ട് അതിന്റെ ചുറ്റം
കൂടുകയായി. ആളുകൾ ധാരാളം കുടിയാൽ ഒരാൾ വായിച്ച് അത് എ
ല്ലാവർക്കും വിവരിച്ചുകൊടുക്കും. ഇങ്ങിനെയായിരുന്നു പതിവ്. അതിന്റെ
ശേഷം അല്പം വല്ല പണവും കൊടുത്തവർക്കു മാത്രമേ അതു വായിച്ചുകേൾ
പ്പിക്കയുള്ളു എന്നു നീശ്ചയിക്കേണ്ടിവന്നു. അവിടെ ഗസററ് എ
ന്നൊരു ചെറിയ നാണ്യമുണ്ടായിരുന്നു. ഈ ഒരു നാണ്യം കൊടുത്തെ
ങ്കിലേ വർത്തമാനം കേൾക്കുവാനുള്ള ശീട്ടു കിട്ടുകയുള്ളു എന്നായിത്തീർന്നു.
അതുകൊണ്ടു വർത്തമാനക്കടലാസ്സിന്നു ഗസററ് എന്നു പേരു സിദ്ധിച്ചു.
ഇതാകുന്നു ഇപ്പോഴും നമ്മുടെ നാട്ടുകാരിൽ ചിലർ വർത്തമാനക്കടലാസ്സി
ന്നു ഗജട്ട എന്നു പറഞ്ഞുവരുവാനുള്ള കാരണം. ഇററലിയിൽനിന്നു
വർത്തമാനപത്രം ക്രമേണ ഫ്റാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളിലെക്കു
കടന്നു. അവിടെനിന്നാണ് അത് ഇംഗ്ലണ്ടിലെക്കുപകർന്നത്. അതിൽ
പ്പിന്നെ അതിന്നു പല പരിഷ്കാരങ്ങളും വരികയും ചെയ്തു.

ക്രിസ്താബ്ദം ൧൬൧൫ ന്റെ മുമ്പായി ഇംഗ്ലണ്ടിൽ യാതെരു വർത്ത
മാനക്കടലാസ്സും ഉണ്ടായിരുന്നതായി അറിവില്ല. അക്കൊല്ലം അവിടേയും
ഒരാൾ വർത്തമാനങ്ങൾ പൂസ്തകരൂപമായി അച്ചടിച്ചുവിൽക്കുവാൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/8&oldid=165550" എന്ന താളിൽനിന്ന് ശേഖരിച്ചത്