താൾ:Mangalodhayam book 2 1909.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൨ കാലഗണന ൬൯

പരഹിതപ്രകാരം ൫൪ വികല എന്നും ദ്രക്പ്രകാരം ൪൮ എന്നും ഇ പ്പോൾ ഉപയോഗിച്ചു വരുന്നതു സൂക്ഷ്മമല്ല. വാസ്തവത്തിൽ ഒരു വർഷത്തേ യ്കുള്ള അയനചലനം ൫൦൧/൫ വികലയാകുന്നു എന്നു സൂക്ഷ്മയന്ത്രങ്ങളെ ക്കൊണ്ടു പാശ്ചാത്യർ തീരുമാനിച്ചിരിക്കുന്നു. ഈ വികലാദപയമിതമായ അന്തരം ആയിരം മാകാണി അറുപത്തിരണ്ടാം എന്ന മുറയ്ക്കു ഈട്ടംകൂടി വലിയ തുകയാകുമ്പോൾ ഗണിതം തെറ്റാതിരിപ്പാൻ ന്യായമില്ലല്ലോ. എന്നാൽ നമ്മുടെ ദൃക്കിലെ അയനത്തിൽ രണ്ടു വികല കുറഞ്ഞുഃപോയെ ങ്കിൽ വർഷവരുമാനത്തിൽ ൮൩/൧൦ വികല കൂടിയിട്ടുണ്ട്. അതിനാൽ മൊത്തത്തി ലുള്ള തൊറു വളരെ വേഗത്തിൽ തെളിയാതെ കഴിഞ്ഞു. എങ്കിലും വർഷ മാനത്തിലെ സ്വല്പാധിക്യത്താൽ ഇപ്പോൾ ൩ തിയ്യതിയോളം കാലമാ നത്തിൽ കുറവു വന്നിട്ടുണ്ട് ; വാസ്തവത്തിൽ വൃശ്ചികം ൧൫- എന്നു നാം പറയുന്ന ഇനേദിവസം ആകേണ്ടതാകുന്നു എന്നാ സൂര്യൻ ൩ തിയ്യതി കുറച്ചാൽ ഗ്രഹണച്ഛായാദികൾ തെറ്റുകയില്ലയോ എന്ന് ചോദ്യം വരാം രാശിചക്രത്തിന്റെ ആരംഭസ്ഥാനം മാറുമ്പോൾ തൽപ്രയുക്തമായ ഭേദം എല്ലാ ഗ്രഹങ്ങളെയും ഒന്നുപോലെ സ്പർശിക്കുന്ന താകയാൽ ഗ്രഹണാദിസംഭവങ്ങൾക്ക് മാറ്റം വരുന്നതല്ലെന്ന് എളുപ്പ ത്തിൽ ബോധപ്പെടും. ആദികാലത്ത് മീനമേഷഷന്ധി എന്ന് കല്പിച്ചി രുന്ന സ്ഥാനം ഇപ്പോൾ മൂന്നുഭാഗം പിറകോട്ടു നീങ്ങിപ്പോയി എന്നെ ഉള്ളു. നക്ഷത്രങ്ങളുടെ ഭോഗമാനം പ്രാചീനന്മാർ വ്യവസ്ഥപ്പടുത്തിയിട്ടു ള്ളതിലും രണ്ടുപക്ഷം വരികയാൽ ഈ സ്ഖലിതം ഒരുവിധം തെളിയാ തെ കഴിഞ്ഞുകൂടുന്നു. സൂര്യ സിദ്ധാന്തത്തിൽ ചിത്രാ നക്ഷത്രഭോഗം ൫൬ ഭാഗമാണെന്നും,അതിനാൽ ആ നക്ഷത്രത്തിന്റെ സ്ഥിതി സൂക്ഷ്മമായ ഭഗണാർദ്ധത്തിലാണെന്നും പറഞ്ഞിരിക്കുന്നു; ഭാസ്കരാദികൾ ബ്രഹ്മസ്ഫുട സിദ്ധാന്തം അനുസരിച്ച് ചിത്തിരയ്ക്കു ൧൨൩..ചില്വാനവും ഭാഗയാണ് ഭോഗമെന്നും പറഞ്ഞുകാണുന്നു. ഇങ്ങനെ പക്ഷഭേദംകൊണ്ട് രാശി ചക്രാരംഭത്തിന് മൂന്നിൽ ചില്വാനം ഭാഗങ്ങളുടെ അന്തരം ഉള്ള തിനാൽ സൂര്യസിദ്ധാന്തമതം അനുസരിക്കുന്ന പക്ഷം നമ്മുടെ ആധുനി കഗണിതങ്ങൾക്ക് ഇതുവരെ വലിയ തെറ്റുകൾ സംഭവിച്ചിട്ടില്ല. മേലാ ലെങ്കിലും വർഷമാനം പരിഷ്കരിക്കാത്ത പക്ഷം കാലാന്തരത്തിൽ മേടം രാശി ഇടവം രാശി ആയിപ്പോയി എന്നുവരും. ഇപ്പോൾ തന്നെ എന്നെങ്കി ലും ഒരു ദിവസം യന്ത്രവേധം ചയ്തു സൂര്യനെ ചിത്രാനക്ഷത്രത്തിൽ നിന്നു

18*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/75&oldid=165545" എന്ന താളിൽനിന്ന് ശേഖരിച്ചത്