താൾ:Mangalodhayam book 2 1909.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൪ മംഗളോദം പുസ്തകം ൨

ച്ചിരിക്കുന്നത്.ചാന്ദ്രമാസത്തെയാണെന്നിരുന്നാലും ആ ചാന്ദ്രമാസം
ചിങ്ങമാസത്തിലും വരുന്നതാകുന്നു.യഥാർത്ഥാവതാരദിവസം ആ ചാ
ന്ദ്രമാസവും സൌരമാസമായ ചിങ്ങമാസവും യോജിച്ചുവന്നിരുന്നുവെ
ന്നും,അന്നു തിരുവോണം നക്ഷത്രമയിരുന്നുവെന്നും വരുന്നതിന്നു ഗണിത
ശാസ്ത്രംകൊണ്ടു യാതൊരു വിരോധവും കാണുന്നില്ല.

       അത്രയുമല്ല ;ഈദിവസം ഗൃഹങ്ങളിൽ നടുമിറ്റത്തു മഹാബലി
എന്നഒരു പ്രതിമയെ വെച്ചു പൂജിക്കുന്ന നടപ്പും പലേദിക്കിലും കാണ്മാ
നുണ്ട്.അപ്പോൾ മഹാബലിയും ഓണവും തമ്മിൽ ഒരു സംബന്ധം
വളരെ മുമ്പുതന്നെ ജനങ്ങളാൽ സമ്മതിക്കപ്പെട്ടതായി വിചാരിക്കാം.
ആ സംബന്ധം എങ്ങിനെ സിദ്ധിച്ചുവെന്നു വിചാരിക്കുമ്പോൾഭഗവാൻ
മഹാബലിയെഅനുഗ്രഹിച്ച ദിവസമായതിനാലായിരിക്കണം.മഹാ
ബലിക്കു ഭഗവൽ പ്രസാദം വളരെ സിദ്ധിച്ചിരിക്കുന്നുവെന്നുള്ളതിന്നു സം
ശയമില്ല.ഗോപുരം കാവൽക്കാരനായി സുദർശനമെന്ന ചക്രമോ ആ
ചക്രത്തോടു കൂടി ഭഗവാൻതന്നയൊ നില്ക്കാമെന്നു സമ്മതിച്ചതായി പ്രമാ
ണം തന്നെയുണ്ടല്ലോ.അത്രയും ഭഗവാൻ ഒരാളുടെ നേരെ പ്രസാദിച്ചാൽ
ആ ആളെ അഭിനന്ദിപ്പാൻ ഭഗവൽഭക്തരായ ജനങ്ങൾ അന്നെ
ദ്ദിവസം ഒരുത്സവദിവസമായി ആഘോഷിക്കുമെന്നുള്ളതു യുക്തം തന്നെ
യാണ്.ആ മഹാപുരുഷന്റെ പ്രതിമയെ വെച്ചു പൂജിക്കുന്നതും ഉചി
തമല്ലെന്നു പറയുവാൻ കളികയില്ല.

എന്നാൽ ഈ ഓണം മലയാളികൾക്കു പ്രത്യേകിച്ചും ഉത്സവദിവ
സമാവാനുള്ള കാരണം എന്തെന്നാലോചിക്കുമ്പോൾ വേറേയും ചില
സംഗതികളുണ്ടായിരിക്കണം. മലയാളികൾക്കു കൊല്ലവർഷം വകരുന്ന
ത് ഈ ദിവസമാണെന്നു സംകേതപൂർവ്വം വെച്ചിരിക്കുന്നു.എന്നാൽ
ഈ ഓണം എതു സൌരമാസത്തിൽ സംഭവിക്കുന്നുവോ അതായ ചിങ്ങ
മാസത്തെ രണ്ടു വിധമായി വ്യവഹരിച്ചു വന്നിരുന്നതായി പഴയരേഖക
ളെക്കൊണ്ടു തെളിയുന്നുണ്ട്.വൃദ്ധമുഖത്തിങ്കൽ നിന്നുള്ള അറിവും അ
ങ്ങിനെതന്നെയാകുന്നു.അതെങ്ങിനെയെന്നാൽ,ഓണദിവസം ഉച്ചവ
രെയുള്ള ചിങ്ങമാസത്തെ മുന്നാണ്ടു പോകുന്ന ചിങ്ങമാസമെന്നും
( ൧൮൪-ാമാണ്ടു പോകുന്ന ചിങ്ങമാസം) ബാക്കിയുള്ള ചിങ്ങമാസത്തെ
മേലാണ്ടു പുക്കു ചിങ്ങമാസമെന്നും( ൧ം൮ മാണ്ടു പുക്കു ചിങ്ങമാസം) വ്യ
വഹരിച്ചുവരുന്നു.രാജ്യകാർയ്യങ്ങളിലും മററും ഇതൊരു ബുദ്ധിമുണ്ടാണെ
ന്നുവെച്ചു തൃശ്ശിവപേരൂർനിന്നു തെക്കുള്ളവർ ചിങ്ങമാസം മുതൽക്കു കൊ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/60&oldid=165529" എന്ന താളിൽനിന്ന് ശേഖരിച്ചത്