താൾ:Mangalodhayam book 2 1909.pdf/552

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൯൮ മംഗളോദയം [പുസ്തകം ൨ ത്താകാരമെന്നും ചക്രമെന്നും പറയുന്നത് . ഒരു ദിവസത്തെ സൂർയ്യോദയം തുടങ്ങി പിന്നത്തെ ഉദയംവരെയുള്ള സമയത്തിൽ സാമാന്യമായി ഏതെ ല്ലാം പ്രകാരങ്ങൾ അന്തർഭവിച്ചിരിക്കുമൊ ആപ്രകാരങ്ങൾ തന്നെയാണ് രണ്ടാമത്തെ ഉദയംമുതൽ മൂന്നാമത്തെഉദയം വരേയുള്ള സമയത്തിലും അന്തർഭവിച്ചിരിക്കുന്നത് . ഇതുകൊണ്ടു ദിവസരൂപമായ കാലഭാഗം ചക്രാ കാരമാണെന്നുവന്നുവല്ലോ . ഇങ്ങിനെ പതിനഞ്ചു ദിനചക്രം ചുറ്റിക്കഴി ഞ്ഞാൽ പിന്നെ പതിനഞ്ചു ദിനചക്രങ്ങളുടെ തിരിച്ചിലിൽ ചില സംഭ വങ്ങൾ വ്യത്യാസപ്പെട്ടുകാണുന്നു . ആ മാറ്റങ്ങളും ശരിയായി ചക്രാകൃതി യിൽ തന്നെ വന്നുകാണുകയും ചെയ്യുന്നു .അപ്പോൾ പക്ഷമെന്നുപറയു ‌ന്ന കാലഭാഗവും ചക്രാകാരമാണെന്നു വിശ്വസിക്കാം . ഇപ്രകാരം മാ സം, ഋതു, അയനം, വത്സരം ഇവയെല്ലാം ചക്രകാരമാണെന്നു തീർച്ച പ്പെട്ടിട്ടുണ്ടെല്ലൊ. ഹാലിയുടെ ധൂമകേതുഎന്നു പാശ്ചാത്യന്മാർ പറയുന്ന ധൂമകേതുവിനെ വത്സരചക്രം എഴുപത്തഞ്ചു പ്രാവശ്യം തിരിഞ്ഞാലാണ് കാണുന്നതെന്നുവന്നാൽ ആ എഴുപത്തഞ്ചു വത്സരമെന്നകാലഭാഗവും ച ക്രാകാരമാണെന്നു തീർച്ചയായില്ലെ . ഈ രീതിയിൽ കലി, ദ്വാപരം, ചതുർയ്യു ഗം,മന്വന്തരം, കല്പം ഇവയെല്ലാം ചക്രാകാരങ്ങളായ മഹാകാലഭാഗങ്ങ ളാണെന്നും കല്പചക്രം മുപ്പതുതവണ തിരിയുമ്പോഴയ്ക്കാണ് മഹാകാല ചക്രം ഒരു പ്രാവശ്യം തിരിയുന്നതെന്നും വിശ്വസിപ്പാൻ ധാരാളം യുക്തി യുണ്ടല്ലൊ . ധൂമകേതുവിനെ രണ്ടു പ്രാവശ്യം കാണ്മാൻ ആയുസ്സുണ്ടായ ഒരാളുടെ ഡയറിയിൽ കാണുന്ന വാസ്തവവിശേഷങ്ങൾ ശരിയല്ലെന്നു മു പ്പതു സംവത്സരം മാത്രം ആയുസ്സുള്ള ഒരുവൻ നിഷേധിച്ചാൽ അതു വ സ്തുസ്ഥിതിയ്ക്കനുസരിച്ചതാവാൻ തരമില്ലെന്നാണ് തോന്നുന്നത് . മേൽപ്ര സ്താവിച്ച യുക്തികൊണ്ടുതന്നെ കല്പചക്രത്തിന്റെ ഓരോ തിരിച്ചലിൽ അപൂർവ്വങ്ങളായ ചില മാറ്റങ്ങൾ സംഭവിപ്പാതിരിപ്പാനും വഴികാണുന്നി ല്ല . ദിനചക്രത്തിന്റെ ഒരു തിരിച്ചിലിൽ ഒമ്പതോ പതിനൊ ന്നോ ആയിവരുന്നത് അസംഭാവ്യമല്ലല്ലോ . അതുപോലെ ഒരു മന്വ ന്തരത്തിൽ സപ്തർഷികൾ മരീചി മുതലായവരാവാനും മറ്റൊന്നിൽ ഭൃ ഗുമുതലായവരായിത്തീരുവാനും, ഒരു കല്പചക്രത്തിരിച്ചിലിലെ രാമായണ ത്തിൽ ഹനൂമാൻ സമുദ്രം,' ചാടുവാനും ഒന്നിൽ അംഗദൻ ചാടുവാനും യാ തോരു യുക്തിഭാഗവും കാണുന്നില്ല . ഭൂഗോളം മുതലായതിനെപ്പറ്റി പറ

ഞ്ഞിട്ടുള്ളതിലും വഴി ഇതുതന്നെ . ദിവ്യവർഷം മുതലായ അവാന്തരകാല










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/552&oldid=165512" എന്ന താളിൽനിന്ന് ശേഖരിച്ചത്