താൾ:Mangalodhayam book 2 1909.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ഗദ്യരചനാരീതി പരിചയം പോരാഞ്ഞിട്ടാ​ണോ എന്നറിഞ്ഞില്ല ഭംഗി കുറെ കഷ്ടിയായി ട്ടുതന്നെയാണു തോന്നുന്നത് . എങ്കിലും ശാസ്ത്രീയവിഷയങ്ങളെ പ്രതി പാദിക്കുന്ന ചില ദിക്കിൽ അർത്ഥത്തിന്നു സംശയം വരാതിരിപ്പാനും മ ററും ആ പ്രയോഗം അത്യന്തമാവശ്യമാകുന്നുവെന്നുള്ളത് അനുഭവസി ദ്ധമാണുതാനും.

    എന്നാൽ മേൽപ്പറഞ്ഞ വിദ്വാന്മാർക്ക് കർമ്മണി പ്രയോഗത്തിൽ അ

നിഷ്ടം തോന്നുന്നതിന്നു കാരണമില്ലെന്നില്ല. എന്തന്നാൽ ചില ഗദ്യമെഴുത്തുകാർ ആവശ്യമില്ലാത്തദിക്കിൽകൂടി അതു സുലഭമായി പ്രയോഗിക്കുന്നതു കാണുന്നുണ്ട്. അതു കുഴിയുന്നേടത്തോളം കുറക്കേണ്ടതാണ് എന്നു പറയുകയല്ലാതെ അതിന്ന് ഒരു വ്യവസ്ഥകല്പിക്കുവാൻ കല്പിക്കുവാൻ സാധിക്കുമെന്നു തോന്നുന്നില്ല.

 ഇനി പറയുവാൻ ഭാവിക്കുന്ന സംഗതി വളരേ സാരമായിട്ടുള്ളതല്ലെകിലും അതിനെ വിട്ടുകളയുവാൻ

പാടില്ല. മിക്ക എഴുത്തുകാർക്കും ചില പ്രത്യേകജാതി പദങ്ങളേയും വാക്യങ്ങളേയും ഇടക്കിടക്കു പ്രയോഗിക്കുന്നതിന്നുള്ള ഒരു വാസന സഹജമായിട്ടുള്ളതായിക്കാണുന്നുണ്ട്. നി ത്യപരിചയംകൊണ്ട് ആ ന്യൂനതയെ അവർസ്പഷ്ടമായിക്കാണുകയില്ല. ഈ തത്വം മനസ്സിലാക്കിയതിന്റെ ശേഷം ഈ ലേഖകൻ തന്നെ സ്വന്തം ലേഖനങ്ങളെ പലതും പരിശോധിച്ചു നോക്കിയപ്പോ പലേടത്തും മേൽപ്പറഞ്ഞ ന്യൂനത കണ്ടെത്തുവാനായിട്ടുണ്ട്. വാസ്തവത്തിൽ അതില്ലാതെയിരിക്കുന്നതുതന്നെയാണു ഭംഗി. അതിനാൽ ആ കാർയ്യത്തിലും മനസ്സിരുത്തേണ്ടതാകുന്നു.

ഗദ്യമെഴുതുന്ന കാര്യത്തിൽ പ്രധാനമായിട്ടൊരുതത്വംകൂടി ധരിക്കേണ്ടതായിട്ടുണ്ട്. ഏതു വിഷയത്തെപ്പറ്റി എഴുതണമെന്നുദ്ദേശിക്കുന്നുവോ ആ വിഷയത്തിന്റെ സ്വരൂപജ്ഞാനം നല്ലവണ്ണം ഉള്ളിലുണ്ടായിരിക്കണം. അതാണ് ഒന്നാമതായിട്ടു വേണ്ടത്. പിന്നെ അതിന്റെ ഏതൊരംശത്തെയാണു തൽക്കാലം പ്രതിപാദിക്കാൻ വിചാരിച്ചിരിക്കുന്നത് എന്ന് ആലോചിച്ചുനിശ്ചയിക്കണം. അതിന്റെശേഷം ആദ്യം മുതൽ അവസാനംവരെ പൂർവ്വാപരവിരോധം കൂടാതെ അതിനെ പ്രതിപാദിച്ച് തലയിൽ തയ്യാറാക്കി വെക്കണം. തദനന്തരം ഉയർന്നതരക്കാരായ മലയാളികൾ സംസാരിക്കുന്ന രീതിയെ അനുസരിച്ച് എഴുതിത്തുടങ്ങുന്നതായാൽ അത് ഒരു നല്ലരീതിയിലുള്ള ഗദ്യമെഴുത്താവാതെയിരിക്കുകയില്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/55&oldid=165509" എന്ന താളിൽനിന്ന് ശേഖരിച്ചത്