താൾ:Mangalodhayam book 2 1909.pdf/549

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൨പുരണങ്ങൾ ൪൯൫ രിച്ചട്ടുള്ളതാണ് സാഹിത്യശാസ്സ്രം. ആയു൪൮ദസംബന്ധമായ നിദാനം, ചികിത്സ, ൫വ്യഗുണങ്ങൾ,ഔഷധസംസത്രരങ്ങൾ ഇവയും സാമുദ്രികാ ശാസ്ത്രം, സംഗീതശാസ്ത്രം, വ്യാകരണരീതി, ഛന്ദശ്ശാസ്ത്രം മുതലായതും ഗാരുഡത്തിലേയും, തച്ചുശാസ്ത്രസംബന്ധമായ വിധികൾ മാത്സ്യത്തിലേ യും പ്രധാനവിഷയങ്ങളാണ്. ഗോളം, കാലം,ഇവയുടെ സ്വഭാവങ്ങൾ നല്ലവണ്ണം വിസ്തരിച്ചിട്ടുള്ളതു ബ്രഹ്മണ്ഡപുരാണത്തിലാകുന്നു.ഇങ്ങിനെ അധികം വിസ്തരിച്ചു തുടങ്ങിയാൽ അവസാനിക്കാത്താതിനാൽ ലോക ത്തിൽ ഉണ്ടായതും ഉള്ളതും ഉണ്ടാവാനിരിയക്കുന്നതുമായ സംഗതികളെ ല്ലം പുരാണംകൊണ്ട് അറിയാമെന്നു പറഞ്ഞു രണ്ടാമത്തെ വിഷയ ത്തിലേക്കു കടക്കുകയായിരിയ്ക്കും നല്ലത്. മുമ്പുകേട്ടിട്ടോ കണ്ടിട്ടോ ഇല്ലാത്ത സംഗതികളെക കേൾക്കുന്ന തിലും കാണുന്നതിലും മനുഷ്യർക്ക് ആഗ്രഹം ഉണ്ടാകുന്നതു മനസ്സിന്റെ അസ്വതന്ത്രസ്ഥിതികോണ്ടാകട്ടെകട്ടെ കർമ്മവാസനകോണ്ടാകട്ടെ; ഏതായാ ലും അത് മനുഷ്യബുദ്ധിക്കു സഹജമായിട്ടുള്ളതാണ്. അതിനാൽ ഏതു വിഷയവും അതിന്റെ സ്വരുപം, ലക്ഷണം, മുതലായ അംശങ്ങളെ മാത്രം കാണിച്ചുകോണ്ട് ഉപാപദിക്കുന്ന രീതിയെക്കാൾ കഥാസംബന്ധമായ സാഗതികളോട് ഇടകലത്തിക്കാണിക്കുന്ന രീതിയാണ് അധികം ഹൃദയം ഗമമായിട്ടുള്ളതെന്നു പ്രത്യേകിച്ചു പറയേണ്ടതില്ല. ദുരുഹങ്ങളായ അനേ കം ശാസ്ത്രങ്ങളിൽ ഏകാഗ്രമായി മനസ്സു പ്രവേശിപ്പിച്ചു പ്രയാസപ്പെടു ന്നതുകൊണ്ടുണ്ടാകുന്ന ഫലങ്ങൾക്കു പുറമെ അസംഖ്യം ലോകതത്വങ്ങളു ടേയും ആചാരങ്ങളുടേയും വകതിരിവുംകുടി ഉണ്ടാക്കിത്തരുവാൻ വേണ്ടി വിനോദംപോലെ നമ്മുടെ ശ്രദ്ധയെ ആകഷിക്കുന്നതിന്നുള്ള ശക്തി പു രാണത്തിന്നുണ്ട് . വിധി,നീതി,സദാചാരം മുതലായ സംഗതികളെ അ താതിന്റെ സ്വരുപം മാത്രം പറയുന്നതിനേക്കാൾ ദുഷ്ടാന്തത്തോടുകുടി കാണിക്കുന്നതുകൊണ്ടു ഗ്രഹിപ്പാൻ എളുപ്പവും ജ്ഞാനത്തിന്നുറപ്പം അ ധികം ഉണ്ടാകമെന്നുള്ളത് അനുഭവമാണെങ്കിൽ അപ്രകാരം സകലവി ഷയങ്ങളും അനുഭവപ്പെടുന്നതു പുരാണംകൊണ്ടുള്ള പ്രയോജനവുമാണ്. ഓരോരോ തത്വങ്ങളെ ഉചിതങ്ങളായ സന്ദർഭങ്ങളിൽ തരംപോലെ പ്രതിപാദിച്ചിരിക്കുന്ന ആ ഋഷീശ്വരന്മാരുടെ രചനാരിതിക്കള്ള ഭംഗി ഒ ന്നുവേറെതന്നെയാണെന്നുപായണം. സ്വജനനാശം വിചാരിച്ചു യുദ്ധവി രക്തനായ അർജ്ജനന്റെ മനോവൃത്തിയെ വീണ്ടും യുദ്ധത്തിലേക്കു തി

രിക്കേണമെങ്കിൽ ഗീതോപദേശംകോണ്ടല്ലാതെ മറ്റോന്നുകോണ്ടല്ലാതെ സാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/549&oldid=165508" എന്ന താളിൽനിന്ന് ശേഖരിച്ചത്