താൾ:Mangalodhayam book 2 1909.pdf/532

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൮൨ മംഗളോദയം പുസ്തകം ൨.

സ്വരൂപം ഉപലബ്ധമല്ലല്ലൊ. ഇങ്ങനെയാകുമ്പോൾ സർവ്വസ്വരൂപമാകുന്നു അന്തഃകരണമെന്നു സമ്മതിച്ചെ കഴിയൂ. വരട്ടേ, ഇവിടെ ഒരു സംശയമുണ്ട്. എന്തെന്നാൽ- എന്റെ മനസ്സു സൂര്യനെ വിചാരിക്കുന്നു എന്നിരിയ്ക്കട്ടേ, അപ്പോൾതന്നെ മറ്റൊരാളും സൂര്യനെ വിചാരിക്കുന്നു. രണ്ടു മനസ്സുകളും സുര്യാകാരമായിപ്പരിണമിയ്ക്കുന്നു. അപ്പോൾ സൂര്യനൊന്നോ, പലതോ? പലതാണെങ്കിൽ പ്രതിബിംബങ്ങളാണ്. അപ്പോൾ സാക്ഷാൽ സുര്യനാകുവാൻ മനസ്സിന്നു ശക്തിയില്ല എന്നു വരും. ഒന്നാണെങ്കിൽ രണ്ടു മനസ്സുംകൂടി സൂര്യബിംബത്തിൽ പപ്പാതിയായിട്ടു പരിണമിക്കേണ്ടിവരും. എന്നു പറയുന്നുവെങ്കിൽ ഇഷ്ടം തന്നെ. എങ്ങിനെയെന്നാൽ- അസ്മദാദ്യന്തഃ കരണങ്ങൾ പ്രതിബിംബങ്ങൾ തന്നെ. ഇതുകൾക്കെല്ലാം കുടസ്ഥമായ അന്തഃകരണം (ഹിരണ്യഗർഭസൂത്രാത്മാ) ഇത്യാദി പദങ്ങളെക്കൊണ്ടു വേദാന്തശാസ്ത്രങ്ങളിൽ വ്യവഹൃതമാണ്. കൂടസ്ഥമായ ഒരു മാതളങ്ങയുടെ ഉളളിൽ അനേകം ബീജങ്ങളുണ്ടാകുന്നതുപോലെ കൂടസ്ഥഹിരണ്യഗർഭന്റെ പ്രതിബിംബങ്ങളാകുന്നു സർവ്വാന്തഃകരണങ്ങളും എന്നുള്ളതും ഇഷ്ടം തന്നെ. (ഹിരണ്യഗർഭസ്സമവർത്തതാഗ്രെ) എന്നുള്ള ശ്രുതിപ്രകാരം അന്തർയാമിയായ പരമാത്മാവുതന്നെ ഹിരണ്യഗർഭനായിത്തീർന്നു, പിന്നെ വിരാഡ്രൂപമായി എന്നാകുന്നു പുരാണങ്ങളിലും പറയുന്നത്. അന്തഃകരണങ്ങൾക്കു ജാഗ്രത്സ്വപ്നസുഷുപ്തികളുള്ളതുപോലെ പരമാത്മാവിനും ജാഗ്രത്സ്വപ്നസുഷുപ്തികളുണ്ട്. വിശ്വൻ തൈജസൻ പ്രാജ്ഞൻ എന്നുള്ള സ്ഥാനപ്പേരുകൾ അവസ്ഥാത്രയസാക്ഷിയ്ക്കു സിദ്ധിച്ചിരിക്കുന്നതുപോലെ വിരാട്ട്, ഹിരണ്യഗർഭൻ, അന്തർയാമി എന്നുള്ള സ്ഥാനപ്പേരുകൾ ബ്രഹ്മത്തിന്നും പറഞ്ഞുവരുന്നു. വ്യാപകമായിരിക്കുന്ന വിരാൾസമുദ്രത്തിൽ വ്യാപ്യങ്ങളായ ജാഗരശരീരങ്ങൾ നീർപോളകൾപോലെ ഉണ്ടാവുകയും ലയിയ്ക്കയും ചെയ്യുന്നു. വ്യാപകമായ ഹിരണ്യഗർഭസമുദ്രത്തിൽ വ്യാപ്യങ്ങളായ അന്തഃകരണങ്ങൾ ഉണ്ടാകുകയും ലയിയ്ക്കയും ചെയ്യുന്നു. വ്യാപകമായ അന്തർയാമി സമുദ്രത്തിൽ വ്യാപ്യങ്ങളായ സുഷുപ്തി സാക്ഷികൾ ഉണ്ടാവുകയും ലയിയ്ക്കുകയും ചെയ്യുന്നു. എന്നുമാത്രമല്ല; ഉണ്ടായാൽ ലയിയ്ക്കുന്നതുവരെയും അതാതിന്റെ വ്യാപകത്തിൽ ചറ്റിത്തിരിഞ്ഞ് അലഞ്ഞുകൊണ്ടുനടക്കുകയും ചെയ്യുന്നു. ജാഗരശരീരമാകട്ടെ വിരാട്ടിൽ ലയിയ്ക്കും. എന്നാലപ്പോൾ അതോടുകൂടി അന്തഃകരണം ഹിരണ്യഗർഭങ്കലും ലയിയ്ക്കുമോ? ഇല്ല.

എന്തുകൊണ്ടെന്നാൽ- ജാഗരശരീരത്തിലെ അനുഭവങ്ങളെത്തന്നെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/532&oldid=165491" എന്ന താളിൽനിന്ന് ശേഖരിച്ചത്