താൾ:Mangalodhayam book 2 1909.pdf/529

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൧ കാലം പോയ പോക്കു് ൪൭൯ ൩ ദായാദരോടു കലഹിയ്ക്കു,മതല്ല ദുഷ്ട-

 ജായവചസ്സു മറയെന്നു മനസ്സിലാക്കും ,
 തായാടുമാരോടുമിടഞ്ഞു കുടുംബമൊക്കെ-
 പ്പേയാക്കു,മീക്കലിയുഗക്കളി കാൺക കഷ്ടം!!

൪ ചൊല്ലികൊടുപ്പതിനടുത്തവരിട്ടു തമ്മിൽ-

 തല്ലിയ്ക്കു,മെന്തിന,വരെപ്പരമാദരിയ്ക്കും,
 ചില്ലിയ്ക്കു കോടു കയറികലഹിച്ചൊടുക്കം 
 വല്ലിയ്ക്കു നില്ക്കുക കഴിച്ചിലിനേവമാക്കും.

൫ പൂച്ചൂടി നിന്നു കുഴയും കുയിൽവാണിമാർക്കു-

 ള്ളാച്ചൂകരിലുൾക്കളമലിഞ്ഞവരോടു കൂടി
 മുച്ചൂടുമുളള മുതൽ തീറു കൊടുത്തു മാര-
 പ്പിച്ചൂക്കിലാടി മുടിയുന്നു ജനം നിദാനം.

൬ സായുജ്യമെന്നു പറയുന്നതുപാരിലിപ്പോൾ

  സായുപ്രവീരരുടെ വേഷമെടുക്കലേവം 
  പായുന്നു മോടികൾ വരുത്തി നിറംവരാഞ്ഞുൾ-
  ക്കായുന്നു പട്ടികളെ വീട്ടിൽ വളർത്തിടുന്നൂ.

൭ വെട്ടുന്നു ഹന്ത! മുടി മീശ വടിച്ചു വേഷം

 കെട്ടുന്നു ഭാര്യയോടുകൂടി നടന്നീടുന്നൂ 
 തട്ടുന്നു നല്ല വിലയേറിയ മദ്യമേറ്റം 
 മട്ടുന്നു ഹിന്തുമതരീതിയിൽനിന്നു ചിത്തം.

൮ വെട്ടുന്നു കണ്ട തുളസ്സിക്കട, പൂച്ചെടിയ്ക്കു

  കെട്ടുന്നു നല്ല തറ വീട്ടിനകത്തശേഷം 
  കെട്ടുന്നു ചിമ്മിണിവിളക്കുകൾ സന്ധ്യയൂയ്ക്കൽ
  മുട്ടുന്നു കാപ്പിയുടെ നേരമതാകമൂലം

൯ കാര്യം നിനപ്പളവു കയ്യു കടിയ്കലീ,ഷ്ട-

  ഭാര്യയ്ക്കു തന്റെ മുതലൊക്കെയുഴിഞ്ഞുവെയ്ക്കൽ,
  ശൌര്യം നടിയ്ക്കുക, ചുരുട്ടുവലിയ്ക്ക, താന്താൻ
  വീര്യം കഥിയ്ക്കുകയിതൊക്ക നവീനവേഷം

൧൦ കുപ്പായമിട്ടു വടിയൊന്നു കരത്തിലേന്തീ-

ട്ടപ്പാവ് മുണ്ടിനുടെ തുമ്പുതലയ്ക്ക് കെട്ടി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/529&oldid=165487" എന്ന താളിൽനിന്ന് ശേഖരിച്ചത്