താൾ:Mangalodhayam book 2 1909.pdf/526

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൭൬ മംഗളോദയം (പുസ്തകം ൨ 9. Mantled Guereza 9.ഉത്തരീയക്കാരൻ 10.Diana Monkey 10.ഊശൻതാടി 11.Barbary ape 11.നായ്ക്കരങ്ങൾ 12.Sooty Monkey 12.വിവിദൻ 13.Grey cheeked Mongabey 13.നരക്കവിളൻ 14.Chinese macaque 14.ചീനക്കുരങ്ങൻ 15.Arabian baboon 15.അറബികുരങ്ങൻ 16.Bennet Monkey 16.തോപ്പിക്കാരൻ 17.Rhesus Monkey 17.കളിക്കുരങ്ങൻ 18.Orange snub-nosed Monkey 18.പതിമൂക്കൻ 19.Pig-tailed Monkey 19.പന്നിവാലൻ 20.Chacina baboon 20.ചിന്നക്കണ്ണൻ

ചിമ്പൻസി വാലില്ലാ മനുഷ്യൻ ആഫ്രിക്കയിൽ മാത്രമേ ഉള്ളു. ഇവൻ ദേഹത്തിന്നു വളരെ കട്ടിയും മാറിനും കയ്യിനും ശക്തിയും ഉള്ളവനാണ്. ആണിനു പെണ്ണിനേക്കാൾ ഉയരം കൂടും. നോറി ഇടുങ്ങി താടിതള്ളി പുരികം മുന്നോട്ട് ഉന്തി ഇരിക്കുന്നതോഴികെ മനുഷ്യനിൽ നിന്നും വളരെ ഭേദമില്ല. മൂക്കിന്റെ അറ്റം പരന്നും പാലം മെലിഞ്ഞും ആകുന്നു. ചെവി ആനച്ചെവി; പല്ലു മനിഷ്യരുടേ പോലെ തന്നെ; തൊലി ചുവന്ന്; രോമം കറുത്ത്; മുഖത്തിന്റെ കീൾഭാഗത്ത് വെള്ളപ്പുള്ളി; കനത്ത ചുണ്ട്; മുക്കാലും കഷണ്ഠി.

ഭവനം ഇരുട്ടടച്ച കാട്; സഞ്ചാരം സമുദ്രവക്കത്തുള്ള മലയോരങ്ങളി; ഭക്ഷണം ഫലമൂലാദികൾ;കൃഷിയുടെ ശത്രു. മനുഷ്യനെക്കണ്ടാൽ ഒഴിക്കും; എതർത്താ തടുക്കാൻ ഞരുക്കവുമാണ്; ബുദ്ധി ഒരുവിധം നല്ലവണ്ണം ഉണ്ട്. ബന്ധനത്തിൽപ്പെട്ടാൽ അടക്കവുമുണ്ട്; സാധാരണ നാഗരിക സമ്പ്രദായത്തിൽ ഉണ്ണാനും കുടിയ്ക്കുവാനും ഉടുക്കുവാനും പറഞ്ഞതു മനസ്സിലാക്കുവാനും മൂളക്കങ്ങളെക്കൊണ്ടു മറുപടി പറയുവാനും അത് എളുപ്പത്തിൽ പഠിയ്ക്കും.

ഗൊറില്ല

മനുഷ്യക്കുരങ്ങൻ

പടിഞ്ഞാറെ ആഫ്രിക്കയിൽ 'ഗാബൂൺ' നദീമുഖത്ത് പച്ച പിടിച്ചു കിടക്കുന്ന കരി നിലങ്ങളിലെ ഇവയെ കാണുകയുള്ളൂ. ഇവ ആദിനിവാസികളിൽ വെച്ച് ഏറ്റവും വലുതും ശക്തിയുള്ളതും ഭയങ്കരവുമാകുന്നു . പ്രായം തികഞ്ഞ ആൺ ഗൊറില്ല 5 അടി 8 ഇഞ്ചു മുതൽ 6 അടി വരെ ഉയരമുള്ളവയും കട്ടിദേഹത്തോടും അസാധാരണ ശക്തിയുള്ള മാവ്വിടം കൈകൾ ഇവയോടും കൂടിയതാകുന്നു. കൈകൾക്കു മുട്ടിൽ കവിഞ്ഞ നീളമുണ്ട് കയ്പടങ്ങൾ പ്രാകൃതങ്ങളും തള്ളവിരൽ നീളം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/526&oldid=165484" എന്ന താളിൽനിന്ന് ശേഖരിച്ചത്