താൾ:Mangalodhayam book 2 1909.pdf/464

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

  ഉപയോഗിച്ചുവരുന്നതിനാൽ പ്രത്യേകം വിശേഷവിധിയായിപ്പറയാതായിരിക്കണം. ഈ വിഷയത്തിൽ നിരൂപകന്റെ അഭിപ്രായം ഒട്ടും അസ്ഥാനത്തലല്ല. ഈവിധം പ്രസംഗവശാൽ നിരൂപണത്തെപ്പറ്റിക്കൂടി ഒരു നിരൂപണം ചെയ്യേണ്ടതായി വന്നുപോയി. 

എല്ലാം കൊണ്ടും മണിദീപിക നല്ലതിന്മണ്ണം പരിശീലനം ചെയ്ത് ഇപ്രകാരം ഒരു നിരൂപ​ണം എഴുതീട്ടുള്ളത് അഭിനന്ദിനീയമായിത്തന്നെയിരിക്കുന്നു. ഇനി മണിദീപികയുടെ നൂതന പ്രസ്ഥാനത്തിൽ ഗുണങ്ങൾ എന്തെല്ലാമാണെന്നുകൂടി സ്വല്പം നിരൂപണം ചെയ്തിട്ട് വിശ്രമിക്കാമെന്നു വിചാരിക്കുന്നു. കേമന്മാരായ പാണിനി, കത്യായൻ, പതഞ്ജലി. എന്നീ മൂന്നു മഹർഷിമാരിൽ വ്യാകരണശാസ്ത്രം വേണ്ടോണം വിസ്താരിതമായിരുന്നിട്ടും അധ്യാപി വിശ്രാമം:_കംബുകണ്ഠി_പാതായാം പ്രഥമമാസ_ആവിശ്ചക്ഷുഷോഭവൽ ഇത്യാദി ശബ്ദങ്ങൾ ആവ്യാകൃതങ്ങളായിത്തന്നെയിരിക്കുന്നതു കാണുമ്പോൾ ഒന്നിനും നാം പൂർണ്ണത എന്നഗുണം പ്രപഞ്ചത്തിൽ ഈശ്വരന്റെ കൃത്യത്തിനൊഴികെ അസമ്മതമാണോ എന്നു തോന്നിപ്പോകുന്നു. (13) അല്ലയോ മാന്യരായ വായനക്കാരെ ! ഞാൻ വ്യാകരണശാസ്ത്രത്തിൽ പ്രവേശഗ്രന്ഥമായുപയോഗിച്ചത് സിദ്ധാന്ത കൌമുദിയായിരുന്നു. അതു പഠിക്കുന്ന സമയം ഉണ്ടായിട്ടുള്ള സങ്കടങ്ങൾ ഇത്രയാണെന്നു പറയാൻ പ്രയാസം. ചിലേടത്തു സൂത്രങ്ങളുടെ തലയറുത്തും വെറേ ചിലേടത്തു കഴുത്തുമുറിച്ചും മറ്റുചിലേടത്തു തന്ത്രമോ അവവൃത്തിയോ ഏകദേശമോ ആശ്രയിച്ചു സൂത്രങ്ങളെ എണ്ണത്തിൽ കൂട്ടുകയോ വണ്ണത്തിൽ കറക്കുകയോ ചെയ്തും എന്തെല്ലാമാണു കോലാഹലങ്ങൾ ഉണ്ടായിട്ടുള്ളതെന്ന് കണക്കും കയ്യും ഇല്ല. അപ്പോഴെല്ലാം ഈമാതിരിയുള്ള വിദ്യകളായിരിക്കും

13 മഹാന്മാർ പ്രയോഗിച്ചതിനെ വ്യാകരിക്കേണ്ടതു പിന്നീടുള്ള നമ്മുടെ ചുമതലയാണ്. പിൽക്കാലത്തുണ്ടായ പ്രയോഗങ്ങളുടെ ഉത്തരവാദിത്വം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/464&oldid=165474" എന്ന താളിൽനിന്ന് ശേഖരിച്ചത്