താൾ:Mangalodhayam book 2 1909.pdf/454

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

മുമ്പെ സൂചിപ്പിച്ചിട്ടുണ്ട്. ബാല്യം മുതലായ അവസ്ഥാഭേതങ്ങൾ ശരീരത്തിന്നു മാത്രമല്ല ഉള്ളു. മാനസസംസ്കാരത്തിന്നും ആ അവസ്ഥകളുണ്ട്. ഒരു മനുഷ്യന്റെ ശരീരത്തിന്നു യൌവനമുണ്ടായിരുന്നാലും, മനസ്സിന്നു ബാല്യംതന്നെയാണുള്ളതെന്നുവരാം. ഏതോരു മനോവൃത്തിക്കു ദേശകാലസ്വഭാവവ്യുൽപത്തി കുറഞ്ഞിരിക്കുന്നുവോ അതു ബാല്യാവസ്ഥയെ അതിക്രമിച്ചിട്ടില്ലെന്നുവേണം പറയാൻ. മരണംവരെ ഈ അവസ്ഥയിൽനിന്നു തെറ്റാതെ ജീവിച്ചിരിക്കുന്ന എത്രയോ ബാലന്മാർ ലോകത്തിലുണ്ട്. ഇവരുടെ ജീവിതയാത്ര പൌരുഷത്തിന്റെ ഗന്ധംപോലുമില്ലാത്ത ഒന്നാകുന്നു. നേരെ മറിച്ച് ശരീരത്തിന്ന് ബാല്യമാണെങ്കിലും മാനസസംസ്കാരത്തിന്നു യൌവനം വന്നിട്ടുള്ള മഹാന്മാരും ലോകത്തെ അലങ്കരിക്കുന്നുണ്ട്. ശുദ്ധമായ പൌരുഷത്തിന്റെ ഉദാഹരണമായിട്ടാണ് അവരുടെ ജീവകാലത്തെ വിചാരിക്കേണ്ടത്. ഒരുവ്യക്തിയുടെമാത്രം ബാല്യം ഏറ്റവും പരിച്ഛിന്നമായ ഒന്നാണ്. അതിനു ദീർഘകാല സ്ഥിതിയുമില്ല. അതുകൊണ്ട് അതിനെ അതിനെ അനിത്യമെന്നും പറയാം. യൌവനം വാർദ്ധക്യം എന്നീ രണ്ടവസ്ഥകളും ബാല്യംപോലെത്തന്നെ ഒരു വ്യക്തിയിൽ പരിച്ഛിന്നവും അനിത്യവുമായിരിക്കുന്നതത്രേ. അപ്പോൾ ആ ബാല്യദ്യവസ്ഥകളെ ആശ്രയിച്ചു നിലനില്ക്കുന്നപൌരുഷത്തെയും പരിച്ഛിന്നമാണെന്നും അനിത്യമാണെന്നും പറയുന്നതിനു വിരോധമില്ല. ഒരു സമുദായത്തിന്റെ കാര്യം ഇങ്ങിനെയല്ല. വ്യക്തിക്കുള്ളതുപോലത്തെ ശരീരം, അല്ലെങ്കിൽ സ്ഥൂലം ആയ ബാല്യാദിസ്വഭാവഭേദങ്ങളും സമൂഹത്തിന്നുണ്ടെന്നു പറഞ്ഞിട്ടുണ്ടല്ലോ. മാനസസംസ്കാരം ആശ്രയിച്ചുനില്ക്കുന്നതും , അത ഏവ സൂക്ഷ്മവുമായ ബാല്യാദിയും സമുദായത്തിന്നുണ്ട്. ഒരു സമുദായത്തിന്റെ ബാല്യാദിസ്ഥിതിഭേതവും അതിനെ ആശ്രയിച്ചിരിക്കുന്ന പൌരുഷവും പരിച്ഛിന്നമല്ല. അതുകൊണ്ടുതന്നെ അതു നിത്യവുമായിരിക്കുന്നു. സമഷ്ടിസ്വരൂപമായ സമുദായത്തിന്റെ ബാല്യാദിയും പൌരഷവും മേൽപ്പറഞ്ഞപ്രകാരം അപരിച്ഛിന്നവും നിത്യവുമായിരിക്കുന്നതിനുള്ള കാരണമെന്തെന്നു നമുക്കെളുപ്പത്തിൽ മനസ്സിലാക്കാം. അനേകം ഒരു കൂട്ടത്തിനേയാണല്ലോ നാം സമുദായം എന്നു പേർ പറയുന്നത്. ആ വ്യക്തികളിൽ അധികപക്ഷം ബാല്യാവസ്ഥയിലിരിക്കയാണെങ്കിൽ സമുദായം ബാലമാണെന്നും, അതല്ലെങ്കിൽ സമുദായം തരുണമാണെന്നും നിരൂപിക്കാം. ഒരുകാലത്തും ഒരുദിക്കിലും സമുദായത്തിന്ന് ഈ അവസ്ഥയിലേതെങ്കിലും ഒന്നുകൂടാതെയി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/454&oldid=165465" എന്ന താളിൽനിന്ന് ശേഖരിച്ചത്