താൾ:Mangalodhayam book 2 1909.pdf/449

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മരണം

ന്ദ്രിയമായ മനസ്സിന്നു വ്യാപാരം നിന്നുപോകുന്നു . വിരതവ്യാപാരമായ മനസ്സിന്ന് അനുകൂലപ്രതികൂലജ്ഞാനശക്തി ക്ഷയിച്ചുപോകുന്നു . അങ്ങിനെയുള്ള അവസരത്തിൽ ആകപ്പാടെ ഒരു മോഹമല്ലാതെ ശാരീരമായോ മാനസമായോ യാതൊരു വ്യഥയുടെയും ജ്ഞാനമുണ്ടാവാനവകാശമില്ല . മനസ്സിനെസ്സംബന്ധിക്കാതെ സുഖദുഃഖങ്ങളുണ്ടാകുന്നതുമല്ലല്ലൊ . പിന്നെ പ്രാണൻ ശരീരത്തിൽ നിന്നു പിരിയുമ്പോൾ ഉണ്ടാവുന്ന ഭാവഭേദങ്ങളെക്കൊണ്ട് ആസന്നമൃത്യുവായ പുരുഷൻ വളരെക്കഷ്ടമനുഭവിക്കുന്നുവെന്നു കാഴ്ചക്കാർ ഊഹിക്കുന്നുണ്ടായിരിക്കും . എന്നാൽ ഈ ഊഹം തീരെ തെറ്റായിട്ടുള്ളതാകുന്നു . ഒരാളെ വഹിച്ചുംകൊണ്ട് ഒരു പുരുഷൻ ഒരു ഭവനത്തിൽ നിന്നു പുറത്തുവരുമ്പോൾ പുരുഷനിലോ ഭവനത്തിലോ ഉണ്ടാവുന്ന ഭാവഭേദങ്ങളെ കണ്ടിട്ട് വഹിക്കപ്പെട്ട ആൾ കഷ്ടപ്പെടുന്നുവെന്നുഹിക്കുന്നതു ശരിയല്ലാത്തതുപോലെ സുഖദുഃഖജ്ഞാനശക്തിയെ വഹിച്ചുംകൊണ്ടു പ്രാണൻ ശരീരത്തിൽനിന്നും നിർഗ്ഗമിക്കുന്ന അവസരത്തിൽ പ്രാണനിലും ശരീരത്തിലും കണ്ടുവരുന്ന ചലനഭേദങ്ങളെക്കൊണ്ടു പ്രാണനാൽ വഹിക്കപ്പെട്ട ആത്മാവിൽ കഷ്ടത്തെ ഊഹിക്കുന്നതും ശരിയല്ല . അല്ലെങ്കിൽ സ്ഥൂലപിണ്ഡത്തിൽനിന്ന് അന്യനായ ആത്മാവിനെ അറിയാത്തവരായ ജനങ്ങളിൽ ഏതുവിധത്തിലുള്ള സംഭ്രമങ്ങൾക്കും സ്ഥലം അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥിതിക്ക് ആ വിധത്തിൽ അവർ അനുമിച്ചുകൊള്ളട്ടെ . ഭൌതികങ്ങളായ ഇന്ദ്രിയങ്ങളിൽ ചിച്ഛക്തിയുടെ സന്നിധാനമാകുന്നു ഇന്ദ്രിയവ്യാപാരത്തിന്നു കാരണമായിരിക്കുന്നതെന്നു ശാസ്ത്രം പറയുന്നു . ഭൌതികങ്ങളായ വസ്തുക്കൾക്കൊക്കെയും കാരണദ്രവ്യത്തിന്റെ താരതമ്യംപോലെ ക്ഷയമുള്ളതായും വിചാരിക്കണം . പിന്നെ ഇന്ദ്രിയങ്ങൾക്കു തത്തൽഗോളങ്ങളുടെ വഴിക്കല്ലാതെ പ്രവർത്തിക്കുവാൻ സാധിക്കാത്തതല്ലാത്തിനാൽ എല്ലാ ഗോളങ്ങളുടെയും ആധാരമായിരിക്കുന്ന സ്ഥൂലദേഹം ആവശ്യനശ്വരമായ സ്ഥൂലഭൌതികപിണ്ഡമാകക്കൊണ്ട് ആവഴിക്കും ഇന്ദ്രിയവ്യാപാരശാന്തിക്കവകാശം സിദ്ധിക്കുന്നു.ഏതുവിധത്തിലും ആധാരത്തിന്റെ ന്യൂനത ആധേയത്തിൽ സംബന്ധിക്കുന്നതല്ല . എന്നാൽ ആധാരാധയേങ്ങൾ രണ്ടുംകൂടിച്ചേർന്നു നടത്തുന്ന കാര്യങ്ങൾക്കു വൈകല്യം സംഭവിക്കാവുന്നതാകുന്നു. ഇങ്ങിനെ വാസനയുണ്ടാകാത്ത നിദ്രയെന്ന സുഷുപ്തിക്കും മരണത്തിന്നും തമ്മിൽ വളരെ അന്തരമില്ലെന്നു കണ്ടുവല്ലൊ . ഇനി അഭിഭ്രതവാസനമായ ജാഗ്രദാവസ്ഥ , അതായതു മൂർഛ എന്ന അവസ്ഥയെ ആലോചിച്ചി ആ സ്ഥാനത്തിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/449&oldid=165459" എന്ന താളിൽനിന്ന് ശേഖരിച്ചത്