താൾ:Mangalodhayam book 2 1909.pdf/344

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൧൦ മംഗളോദയം [പുസ്തകം ൨ <poem> അശുഭേ തരദർശനം വെറുക്കും പിശുനപ്രായർ പരം കുഴക്കിപോലും ൪

നിജമാതൃവിരോധവൃത്തികൊണ്ടോ ദ്വിജബാലൻ വിഭു സന്ന്യസിയ്ക്കകൊണ്ടോ സ്വജനങ്ങൾ വെറുത്തു നാടു വിട്ടീ- യ്യജകല്പൻ പരദേശയാത്ര ചെയ്തു. ൫

പല ദിക്കിലുമായ് നടന്നു പുണ്യ- സ്ഥലസഞ്ചാരവിശുദ്ധനീ യതീന്ദ്രൻ വിലയേറിയ തത്ത്വബോധസമ്പ- ന്നില കാട്ടുന്നൊരു ഭാഷ്യകാരനായി. ൬

ഹിതമാം പരചിത്തു കണ്ടു നാനാ- മതസിദ്ധാന്തമുടച്ചുവാർത്തവീരൻ ചിതമേറിന ശിഷ്യരൊത്തവസ്ഥോ- ചിതമദ്വൈതമതം പരത്തി മന്നിൽ. ൭

ഇതി വിശ്രുതനായ്ച്ചമഞ്ഞ സാക്ഷാൽ യതിരാജന്നു വിരോധികക്ഷിയായി എതിർനിന്നധികം കുഴക്കി നാട്ടിൽ ക്ഷിതിദേവാധമർ കഷ്ടമമ്മയേയും. ൮

അവശസ്ഥിതിയിൽക്കിടപ്പിലായോ- രവളക്കേവലമൊന്നു നോക്കിടാതെ അവരേറ്റമിടഞ്ഞുപദ്രവിച്ചു ഭുവനേ നിർദ്ദയരെന്തു ചെയ്തിടാത്തു? ൯

ചരമസ്ഥിതി വന്നടുത്തനേര- ത്തരമാത്മാത്മജനെ സ്മരിച്ചൊരമ്മ പരമേശനപാലവതാരമാമാ വരയോഗീന്ദ്രനെയങ്ങു കണ്ടു മുന്നിൽ ൧൦

പരമാത്മപദംതിരിച്ചു കാണി- ച്ചരമമ്മയ്ക്കു മകൻ വിമുക്തി നല്കി പരബോദ്ധ്യനിലയ്ക്കു സംസ്ക്കരിപ്പാൻ

ചിരമാദിമാദിക്കില്ല ഹോ!കുഴങ്ങിയത്രേ ൧൧










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/344&oldid=165418" എന്ന താളിൽനിന്ന് ശേഖരിച്ചത്