താൾ:Mangalodhayam book 2 1909.pdf/339

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൮ മലയാളവും ബുദ്ധമതവും ൩൦൪


ആചാര്യയ്യസ്വാമികൾ അദൈദഭാഷ്യം ഉണ്ടാക്കിയതിൽ പ്രധാന മായി ഉടച്ചിട്ടുള്ളതു ബുദ്ധമതത്തേയും മീമാംസകമതത്തയുമാണല്ലോ- സ്വാമികളുടെ മതം നടപ്പായതോടുകൂടി മീമാംസകശ്രേഷ്ഠന്മാരായ മ ണ്ഡനമിശ്രാദികളും ഉത്തരമീമാംസയായ വേദാന്തത്തിലേയ്ക്കു കടന്നുകൂട യെന്നു പ്രസിദ്ധവുമാണല്ലോ. അതുപോലെ തന്നെ അനേകം ബുദ്ധമ തക്കാരേയും സ്വാമികൾ തോല്പിച്ച് അദ്വൈതമതം സ്വീകരിപ്പിച്ചിട്ടുണ്ട്. മുൻപറഞ്ഞ ജിനമതഗുരുക്കന്മാരായ പോറ്റിമാരെ സ്വാമികൾ ജയിച്ചു തന്റെ മതത്തിൽ പ്രവേശിപ്പിച്ചു, ബൌദ്ധന്മാരെ ഹിന്തുക്കളാക്കിയെടു ത്തു. അവരാണ് തെക്കൻ ദിക്കിൽ കുരുക്കൾ എന്നു പറയുന്ന അമ്പല വാസികൾ. എടുക്കാവുന്നതെടുക്കുവാനും തള്ളേണ്ടതു തള്ളുവാനും ഉള്ള സ്വാതന്ത്ര്യം ആചാര്യയ്യസ്വാമികളെപ്പോലെ മറ്റാർക്കും ഉണ്ടായിട്ടില്ല- ബു ദ്ധമതക്കാരുടെ പല-സിദ്ധാന്തങ്ങളേയും അദ്വൈതികളെക്കൊണ്ടും എ ടുപ്പിച്ചിട്ടുണ്ട്. ബുദ്ധമുനിയുടെ ദ്ശശീലം മുഴുവൻ മലയാളത്തിലുള്ള സന്ന്യാസിമാങ്ങളിൽ നടപ്പാക്കിയിരിക്കുന്നു. അപ്രകാരം ഇന്നും നടന്നു വരുന്നതുമുണ്ട്. ആചാര്യയ്യസ്വാമികളുടെ കാലത്തിനു പിന്നീടും ചില ബുദ്ധമത പ്രാസംഗികന്മാർ മലയാളത്തിലേയ്ക്കു കടന്നുകൂടീട്ടില്ലെന്നില്ല. അവരിൽ ആദ്യം വന്ന വകക്കാർ കാലംകൊണ്ടു മലയാളികളായിത്തീർന്നിട്ടുമുണ്ട്. പക്ഷേ അവർ ഹിന്തുക്കളായതിന്നു ശേഷമേ മലയാളികളുടെ കൂട്ടത്തിൽ ചേർന്നിട്ടുള്ളു. ഈ വകക്കാരാണ് കടുപ്പട്ടന്മാർ, അല്ലെങ്കിൽ എഴുത്തച്ഛ

  • ദശശീലം എന്നു പറയുന്നതു താഴേ കാണിയ്ക്കുന്ന പത്തു ധർമ്മോപദേശങ്ങളാ

ണ്. ഈ പത്തു നിയമങ്ങളും ഭിക്ഷുക്കളാൽ അവശ്യം അനുഷ്ഠിയ്ക്കപ്പെടേണ്ടവയാണെ ന്നാണ് ബുദ്ധമതസിദ്ധാന്തം. (൧) യാതൊരു ജന്തുവിനേയും ഹിംസിയ്ക്കരുത്. (൨) അന്യസ്വത്തെ അപഹരിയ്ക്കരുതു്. (൩) അസത്യം പറയരുതു്. (൪) മദ്യപാനം ചെയ്യരുതു്. (൫) വ്യഭിചാരം ചെയ്യരുതു്. (൬) രാത്രിയിൽ അകാലഭക്ഷണം കഴിയ്ക്കരുതു്. (൭) പുഷ്പമാലകൾ ചൂടുകയോ സുഗന്ധദ്രവ്യങ്ങൾ ഉപയോഗിയ്ക്കുകയോ അരുതു്. (൮)നിലത്തു വിരിച്ച കിടക്കയിൽ കിടക്കണം (൯) നൃത്തഗീതാദികളിൽനിന്നു നിവർത്തിയ്ക്കണം

(൧൦) സ്വർണ്ണരജതാദികളെ വർജ്ജിയ്ക്കണം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/339&oldid=165412" എന്ന താളിൽനിന്ന് ശേഖരിച്ചത്