താൾ:Mangalodhayam book 2 1909.pdf/331

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം൮] ധർമ്മശാസ്ത്രം ൨൯൭

യിൽ അന്തർഭവിച്ചു കിടക്കുന്നതിനാൽ അവയുടെ മർമ്മം വെളിപ്പെടുത്തു വാനായി ജൈമിനിസൂത്രത്തിന് ഉപവർഷാചാർയ്യന്മാരുടെ വകയായിട്ടൊരു വൃത്തിയും, ശബരസ്വാമിയുടെ ഭാഷ്യവും ആവിർഭവിച്ചു. പിന്നെ കുമാരി ലഭട്ടന്റെ വാർത്തികവും, പാർത്ഥസാരത്ഥിമിശ്രരുടെ ശാസ്ത്രദീപികയും, ന്യായരത്നമാലയും മറ്റുമായി അനേകം ഗ്രന്ഥങ്ങൾ ആ ആവശ്യത്തിന്നാ യിട്ടുത്തന്നെ ഉണ്ടായിത്തീർന്നു. ഈ ഗ്രന്ഥങ്ങളെല്ലാം പ്രചാരത്തിലെത്തിയ പ്പോഴേക്കു ജൈമിനിയുടെ അഭിപ്രായങ്ങൾ വെളിപ്പെടേണ്ടതിന്നു പകരം

മുമ്പത്തേക്കാളധികം അസ്പാഷ്ടങ്ങളായിത്തീരുകയാണുണ്ടായത് . കല്പസൂ

ത്രങ്ങൾ പൌരുഷോത്തമങ്ങളാകയാൽ അവയ്ക്കു വേദമൂലകരായിട്ടല്ലാതെപ്ര മാണ്യമില്ലെന്നും , വേദവിരുദ്ധമായിട്ടുള്ള കല്പസൂത്രസിദ്ധാന്തങ്ങൾ പ്രമാ ണങ്ങളല്ലെന്നും ജൈമിനി വ്യവസ്ഥപ്പെടുത്തി. വേദവിരുദ്ധങ്ങളായ ധ ർമ്മങ്ങളെക്കൂടി സ്വകപോലകല്പിതമായി വിധിയ്ക്കുന്ന കല്പസൂത്രംനിമി ത്തം വൈദികകാലാന്തരജന്മാരായ ധാർമ്മികന്മാർക്കു ധർമ്മാനുഷ്ഠാനം വ ളരെ ക്ലേശസാദ്ധ്യമായിത്തീർന്നു.

                  കല്പസൂത്രത്തിന്നും  പിന്നീടാണ്  മന്വാദിസ്മൃതികളുടെ  ആവിർഭാ

വമുണ്ടായിട്ടുള്ളത്. സ്മൃതിനിർമാണത്തിന്റെ പ്രയോജനത്തെപ്പറ്റി ശാ സ്ത്രദീപികയിൽ ഇങ്ങിനെ പറഞ്ഞു കാണുന്നു :-'വേദം അനേകം ശാഖ കളായി ഭേദിച്ചിരിയ്ക്കുന്നതുകൊണ്ടു വേദവിഹിതങ്ങളായ ധർമ്മങ്ങൾ ഓരോ

 ശാഖകളിൽ  ചിന്നിച്ചിതറിക്കിടക്കുന്നു. അതിൽ ഒരു ശാഖയെ  അഭ്യസി

ക്കുന്ന ആൾക്കു മറ്റു ശാഖകളിലുള്ള ധർമ്മങ്ങളെ അറിവാൻ കഴിയുന്നി ല്ല. സ്മൃതിയാകട്ടെ എല്ലാ ശാഖകളിലുമുള്ള ധർമ്മങ്ങളെ പെറുക്കിയെടു ത്ത് ഒരുക്കൂട്ടി കൊടുക്കുന്നതിനാൽ മന്ദബുദ്ധികളായിട്ടുള്ളവർക്ക് കൂടി അ തുകൊണ്ടു ധർമ്മങ്ങൾ സുഗ്രഹങ്ങളായിത്തീരുന്നു.' ഇതിൽനിന്നു മന സ്സിലാകുന്നതു, വേദവിഹിതങ്ങളായ ധർമ്മങ്ങളെ വിശദീകരിക്കുക മാത്ര മാണ് സ്മൃതികർത്താക്കന്മാർ ചെയ്തിട്ടുള്ളതെന്നാണല്ലോ. അങ്ങിനെയാ ണെങ്കിൽ സ്മൃതികളുടെ പ്രാമാണ്യത്തെപ്പറ്റി ശങ്കിപ്പാനില്ലായിരുന്നു. എ ന്നാൽ സ്മൃതികളെ പരിശോധിയ്ക്കുമ്പോൾ വേദങ്ങളിലില്ലാത്ത അനേകം

ധർമ്മങ്ങളെ സ്മൃതികാരന്മാർ  വിധിച്ചിട്ടുള്ളതായി കാണാം. കല്പസൂത്രങ്ങൾ

ക്കു പിന്നീടുണ്ടായ സ്മൃതികളുടെ കർത്താക്കന്മാർ കല്പനാശക്തിയിൽ കല്പ സൂത്രന്മാരിൽനിന്നും ഒരു പടി കവിഞ്ഞു നിൽക്കുന്നവരാണ്. അതി നാൽ സ്മൃതികളുടെ പ്രാമാണ്യത്തേയും മീമാംസകന്മാർക്കു വിമർശിയ്ക്കേണ്ട

തായി വന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/331&oldid=165404" എന്ന താളിൽനിന്ന് ശേഖരിച്ചത്