ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മംഗളോദയം
൧൦൮൫
പുസ്തകം ൨ } മിഥുനമാസം { ലക്കം ൮
മംഗളം നിർമ്മത്സാരാശയമനീഫതയോടഹിംസാ- കർമ്മസ്ഥരാമൃഷികൾ മാത്രമറിഞ്ഞതായും ശർമ്മച്ചെടിക്കു നെടുതാം മുരടായുമുള്ള ധർമ്മത്തെ നമ്മൾകുലദൈവതമാക്കിടേണം. -വള്ളത്തോൾ നാരായണമേനോൻ
ധർമ്മശാസ്ത്രം ധർമ്മശാസ്ത്രം എന്നതിനു ധർമ്മത്തെ പ്രതിപ്പാദിയ്ക്കുന്ന ശാ
സ്ത്രം എന്നർത്ഥമാകുന്നു. ധർമ്മമെന്നതു, വസ്തുസ്ഥിത്യാ വിധിപ്രകാരം ചെ യ്യപ്പെടുന്ന കൃത്യത്തിന്റെ ഫലമാണെങ്കിലും കാർയ്യ കാരണങ്ങളിൽ അഭേദകല്പനയെ അവലംബിച്ചു കൊണ്ടാണ് ഈ വിഷയത്തിലെ ലൌകികവ്യവ ഹാരം. അതുകൊണ്ട് ആ വക കൃത്യങ്ങളെയാണ് മിക്ക സ്ഥലങ്ങളിലും ധർമ്മശബ്ദം പ്രതിപ്പാദിക്കുന്ന ത്. 'ചോടനാലക്ഷണോർത്ഥോ ധർമ്മഃ' എന്നുള്ള ജൈമിനിസൂത്രത്തിൽനിന്ന് ഈ അർത്ഥം വ്യക്തമാ കുന്നതാണ്. ധർമ്മം യാതൊന്നിനാൽ ഉപദേശിക്ക പ്പെടുന്നുവോ അതാകുന്നു ധർമ്മത്തിന്റെ മൂലം. ദശം , പൌർണ്ണമാസം,
അഗ്നിഹോത്രം,ജ്യോതിഷ്ടോമം മുതലായിട്ടുള്ള ധർമ്മങ്ങൾ വേദത്താൽ ഉ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.