താൾ:Mangalodhayam book 2 1909.pdf/263

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം൬] മലയാളത്തിലെ ജാതിനിർണ്ണയം ൨൩൭


ട്ടോ നിൽക്കുന്നതു എന്നതിന്റെഅവസ്ഥപോലെ' ഹാലിയുടെധൂമകേതു' ചന്ദ്രക്കലയുടെ നടുക്കു ശുക്രനെ പതിച്ചപോലയും, ഒരു കോടിക്കൂറ കെട്ടിത്തുക്കിയപോലെയും കാണാവുന്നതാണ്. ഇക്കളിഞ്ഞ മാർച്ച് ൧൨-രാത്ര എഴുമണിക്കും ഉള്ളിൽ ആദ്യംപറഞ്ഞമാതിരിയിൽ അതുദൂരദർശിനിയിൽ കൂടിസ്പഷ്ടമായി കാണാപ്പെട്ടിരുന്നു. ഇനി മെയിമാസത്തിൽ ഊ ധൂമകേതുതന്നെ സൂര്യന്റെ മറുഭാഗത്തുവരുമ്പോൾ വെറും കണ്ണുകൾക്കുതന്നെ പ്രത്യക്ഷമായിവരുന്നതാണ്.

                                         ഊ ധൂമകേതുവിൽ കത്തിജ്വലിക്കുന്ന വസ്തുക്കൾ എന്തെല്ലാമാണെന്നു തീരുമാനപ്പെടുത്തൂട്ടില്ല. എന്നാൽ ഗോളചക്രാദ്ധത്തിന്റെ മൂന്നിലോരുഭാഗം വ്യാപിക്കത്തക്ക നീളമുള്ള അതിന്റെ വാൽ " സൈനജൻ " എന്ന വിഷവായുമയമാണ്. ഇതിന്നടുത്തു മുമ്പ്  ' ഹാലിയുടെ ധൂമകേതു ' ഉദിച്ചിട്ടുള്ളതു ൧൮൩൬ തുടക്കത്തിലാണ്. ഇത്തവണ ഈ ധൂമകേതുവിന്റെ വാൽ മുഴുവനു ഭൂരമിക്കനേരെ 

തൂങ്ങുമൊ എന്നു തീർച്ചപറഞ്ഞുകൂടാ. തുങ്ങുന്നതായാൽ വിഷവായുസംസർഗ്ഗംകൊണ്ടു പല നാശങ്ങളും വരുവാനിടയുണ്ട്. ഭൂമിയുടെ ധൂമകേതുവിന്റേയും ഗമനമാർഗ്ഗങ്ങൾ ഇടയുന്ന ദിക്കിൽവെച്ചു ധൂമകേതുവും ഭൂമിയും തമ്മിൽ കൂട്ടിമുട്ടുന്നതായാൽ ഭൂമി നശിച്ചു വെണ്ണീറായി എന്നുകൂടി വന്നേക്കാം. അണ്ഡകടാഹത്തിലുള്ള ഗോളങ്ങളേയും ചൂലുകൊണ്ടടിക്കുന്നതുപോലെ വാലുകൊണ്ടടിച്ചു കൊണ്ടാണു ഇപ്പോൾ സഞ്ചരിക്കുന്നതും നമ്മളും ആകൂട്ടത്തിലകപ്പെടാഞ്ഞാൽ ഭാഗ്യം.

                                                                                                                                                                                                  ആർ. വി.  
                                                                                                       മലയാളത്തിലെജാതിനിർണ്ണയം  

ഈ വിഷയത്തെപ്പറ്റി ശരിയായും പൂർണ്ണയായും ഉള്ള വിവരങ്ങൾ അടങ്ങിയ പഴയഗ്രന്ഥങ്ങൾ ഇല്ല എന്നുതന്നെ പറയാം. വല്ലതും ഉണ്ടായിരുന്നാൽതന്നെയും അതുകളിൽ കാണുന്ന വ്യത്യസ്തങ്ങളെക്കൊണ്ടും പൂർവ്വപരവിരുദ്ധങ്ങളെക്കൊണ്ടും അതുകളെ വിശ്വസിപ്പാൻ പാടില്ലാതെയും ആയിരിക്കുന്നും. പ്രസ്തൂതവിഷയം അടുത്തകാലങ്ങളിൽ മാത്രം ഒരോ മഹാന്മാരുടെ ശ്രദ്ധക്കു വിഷയീഭവിക്കുവാൻ ഇടവന്നിട്ടുള്ളതീനാൽ അവരുടെ അദ്ധ്വാനത്തന്റെ ഫലമായ ഓരോ നൂതനകൃ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/263&oldid=165381" എന്ന താളിൽനിന്ന് ശേഖരിച്ചത്