താൾ:Mangalodhayam book 2 1909.pdf/260

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൨൩൬ മംഗളോദയം [പുസ്തകം ൨


                                                                  ശ്വാസം നിഷ്ഫലവും ശുദ്ധകമ്പവുമാണെന്നു പറയുന്നുണ്ട്. എന്നാൽ അവരും അഹിംസ,പരോപകാരംതുടങ്ങിയുള്ള നല്ലനടപ്പിനെ മുറുക്കിപ്പിടിക്കുന്നു.മറ്റുള്ളവർക്കും,നമുക്കും തമ്മിൽ ആദ്ധ്യാത്മികമായ ബന്ധമില്ലെന്നുവരികിൽ നാം മറ്റുള്ളവർക്കു നന്മചെയ്യുന്നതെന്തിന്? സാമുദായികബന്ധം സ്ഥായിയല്ല. അതു മാറിമാറിക്കൊണ്ടിരിക്കണം. ഇന്നത്തെ  സമുദായസ്വഭാവവും നാളത്തേതും ഒരുമാതിരിയായി കാണപ്പെടുന്നില്ല. സാമുദായികസുഖത്തിനുവേണ്ടിമാത്രം നല്ലതുചെയ്യേണമെന്നു പറയുന്നതത്ര ശരിയല്ല. എന്നുതന്നെയല്ല അജ്ഞന്മാരായ ജനങ്ങളെക്കൂടി സന്മാഗ്ഗത്തിൽ കൊണ്ടുനടക്കുന്നതു മതവിശ്വാസം ഒന്നുമാത്രമാണ്. തല്ക്കാലോപയോഗത്തെ നോക്കുമ്പോഴും  മതവിശ്വാസം ഒഴിച്ചുകൂടാനാവാത്തതാണ്.മതവിശ്വാസമില്ലാത്ത ആത്മാവിന്  ഒരിക്കലും സുഖമോ സമാധാനമോ ഉണ്ടാകുന്നതല്ല. അധ്യാത്മികവിഷയങ്ങളുടെ അന്വേഷണത്തിലുള്ള ആനന്ദം അദത്വിതീയമാണെന്നുള്ളതിലേക്കു ഇഹോകസുഖത്തെ വെടിഞ്ഞു ആത്മദ്ധ്യാനത്തെ കൈക്കൊണ്ട അനേകം മഹാത്മാക്കൾ സാക്ഷികളാകുന്നു.
            മതവിശ്വാസം മനുഷ്യസമുദായത്തിന്നു വളരെ ഗുണങ്ങളെ ചെയ്യുന്നുണ്ടെങ്കിലും അതു പരമതനിന്ദയോടിടകലരുമ്പോൾ വളരെ ആപത്തുകളെ ഉണ്ടാക്കുന്നു.അന്യമതനിന്ദയോടുകൂടി സഹവാസികൾ മതാഭിമാനത്തെ മതഭ്രാന്തിയെന്നു പറയുന്നതാണു അധികം ഉചിതമായിരിക്കുക .മുഹമ്മദുയരുടെ മതഭ്രാന്തിനു ഒരുകാലത്തു ഇന്ത്യാരാജ്യത്തിന്നു വരുത്തിയ അനത്ഥപരമ്പരയെ ആലോചിച്ചാൽതന്നെ മതഭ്രാന്തിയുടെ ദോഷം ഏറക്കുറെ അറിയാവുന്നതാണ്. നാം ഒന്നിനേയും നിസ്സാരമായി നിരസിക്കാതെ നിഷ്പക്ഷപാതമായി  ക്ഷമയോടെ ആലോചിക്കുന്നതായാൽ എല്ലാമതത്തിന്റേയും അടിസ്ഥാനം ഒന്നാണെന്നറിവാൻ കഴിയും. അപ്പോൾ നമ്മുടെ അന്ധവിശ്വാസവും അസ്തമിക്കും. സമബുദ്ധിയും, സമാധാനവും, സൌഹാദ്ദവും, സന്തോഷവും, അഹംപൂവ്വികയോടെ  ആവിർഭക്കും.                                               

പി. എസ്സ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/260&oldid=165378" എന്ന താളിൽനിന്ന് ശേഖരിച്ചത്