താൾ:Mangalodhayam book 2 1909.pdf/188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൬൨ മംഗളോദയം പുസ്തകം

ഒന്നു  ശ്രിശാരദാബയുടേയും , മറ്റേതു ആദിശംകരാചാർയ്യസ്വാമികളുടേയും  പ്രതിഷ്ഠാഗൃഹമാണ്  പത്താംതീയതി   

മദ്ധ്യാഹ്നകാലമായിരുന്നു പ്രതിഷ്ഠാമുഹൂർത്തം അത്യാഘോഷമായി ലോഹനിർമ്മിതങ്ങലായ വിഗ്രഹങ്ങളേയും മലയാളികളുടെ ഭാവിശ്രേയസ്സിനേയും പ്രതിഷ്ഠിച്ചു

             തൻറെ  ദിവ്യസന്താനം വഴിയായി ലോകത്തെ മുഴുവനനുഗ്രഹിച്ച   ആ   ഉത്തമമാതാവിൻറ സംസ്കാരഭൂമിയിൽ 

തന്നെയാണു ലോകഗുരുവായ പുത്രൻറെ വിഗ്രഹവും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നതു സ്വാമികളുടെ മാതാവിനെ സംസ്കരിച്ച പ്രദേശത്തു ഒരു കരിങ്കൽതറയും കെട്ടിയുയർത്തിട്ടുണ്ട്.

           ശാപംകൊണ്ടായാലും കാലവൈചിത്ര്യംകൊണ്ടായാലും ഇടക്കാലത്തു അപ്രകാശമായികിടന്നിരുന്നു കാലടി 

ലോകപ്രസിദ്ധമായ ഒരു പുണ്യക്ഷേത്രമായിതീർന്നിക്കുന്നു അടുത്തകാലത്തുതന്നെ കാലടിക്കു വളരെ പഷ്ടിയുണ്ടായിതീരുമെന്നും ധാരാളമായി വിശ്വസിക്കാം അതിനെ എല്ലാവിധത്തിലും പുഷ്ടിപ്പെടുത്തുവാൻ ശൃംഗേരിസ്വാമികൾ ഹൃദയപൂർവ്വമായി ശ്രമിക്കുന്നുണ്ട് . അവിടുത്തെപ്പോലെയുള്ള മഹാനുഭാവന്മാർക്കു എന്തുതന്നെയാണ് അശക്യമായിട്ടുള്ളത? ലോകഗുരുവായ അവിടുത്തെ അടുക്കൽ മറ്റൊരാൾ ഒരഭിപ്രായം പറയുന്നതു അവിനയമാണെന്നുഞങ്ങൾക്കറിയാമെങ്കിലുംഞങ്ങളുടെ അത്യാശ മൌനം ദീക്ഷിപ്പാനനുവധിക്കുന്നില്ല. കേരളീയർക്കും , പാരദേശീയന്മാർക്കും ഒരുപോലെ ഉപകരിക്കുന്നതായ ഒരു സംസ്ക്രതവിദ്യാശാകൂടി കാലടിയിൽ തന്നെ സ്ഥാപിക്കന്നതു എല്ലാംകൊണ്ടും അത്യാവശ്യമാണെന്നുള്ളതിൽ രണ്ടുപക്ഷമുണ്ടാവാൻപാടാള്ളതല്ല. എന്നെന്നക്കും നിലനില്ക്കുന്നതായ ആ ഒരേർപ്പാടിൻറെ കാർയ്യത്തിൽ സ്വാമികൾ പ്രത്യേകം ശ്രദ്ധവെക്കേണ്ടതാണെന്നുള്ള ഞങ്ങളുടെ അപേക്ഷയെ രണ്ടാമതും അവിടുത്തെ മുമ്പാകെ അറിയിച്ചുകൊള്ളുന്നു ഞങ്ങളുടെ ആഗ്രഹം സഫലമാവാനും

അതിൻവഴിയായി ജനങ്ങൾക്കു ശ്രേയസ്സുവർദ്ധിപ്പാനും ആദിശംകരാചാർയ്യസ്വാമികളുടെ അനുഗ്രഹമുണ്ടായി വരട്ടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/188&oldid=165348" എന്ന താളിൽനിന്ന് ശേഖരിച്ചത്