താൾ:Mangalodhayam book 2 1909.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൦ മംഗളോദയം [പുസ്തകം ൨

ടൈംസ് ഇന്ന് അദ്വിതീയമാണെന്നുള്ളതിന്നു യാതൊരു സംശയവു
മില്ല. അമേരിക്കാരാജ്യത്തുള്ള പത്രങ്ങളുടെ കഥ വിചാരിച്ചാൽ ഇംഗ്ല
ണ്ടിലെ കഥ സാരമില്ലാതാകും. ആ രാജ്യത്ത് ആയിരമാളുകളുള്ള ഒരു
നാട്ടുപുറമുണ്ടെങ്കിൽ അവിടെ ആഴ്ചവട്ടത്തിൽ ഒരുതവണ പ്രസിദ്ധപ്പെ
ടുത്തുന്ന പത്രം ഒന്നുണ്ടാകാം. പതിനയ്യായിരം ജനങ്ങളുള്ള ഒരു ചെറി
യ പട്ടണമുണ്ടെങ്കിൽ അവിടെ ഒരു പ്രതിദിനപത്രിക ഇല്ലാതിരിക്കയില്ല.
ഇത്ര ധാരാളം പത്രവായനക്കാരുള്ളദിക്കിൽ നല്ലൊരു പത്രത്തിന്റെ ഉട
മസ്ഥൻ വിചാരിച്ചാൽ എത്ര ജനങ്ങളെ സ്വപക്ഷത്തിലൊക്കെ ചേർക്കു
വാനും സ്വാധീനമാക്കുവാനും കഴിയും!. അങ്ങിനെയുള്ള ഒരുവന്നു ജന
ങ്ങളുടെമേൽ എന്തൊരു ശക്തിയാണുണ്ടാവാൻ തരമില്ലാത്തത്!.

      ഈ ശക്തിയെ നല്ലവണ്ണം അറിഞ്ഞ് അത് താന്താങ്ങളുടെ സ്വാ
ർത്ഥം സാധിക്കാൻവേണ്ടി ഉപയോഗിക്കുന്ന ആളുകൾ അമേരിക്കയിലെ
പ്പോലെ ഒരു ദിക്കിലുമില്ല. അവിടെയുള്ള കോടീശ്വരന്മാരുടെ
ഇടയിൽ ഹർസ്റ്റ് എന്നൊരു മാറാവിരുതനുണ്ട്. അയാളുടെ കീഴിൽ
ഏകദേശം പത്തു പത്രങ്ങളുണ്ട്. ഈ പത്രങ്ങളിൽ ചിലത് ദിവസേന
പ്രസിദ്ധപ്പെടുത്തുന്നതും, ചിലത് ആഴ്ചവട്ടത്തിൽ രണ്ടുതവണയായിട്ടും
മൂന്നു തവണയായിട്ടും പ്രസിദ്ധപ്പെടുത്തുന്നതും ആകുന്നു. ചിലതു നാല്പ
തിൽ കുറയാത്ത ഭാഗങ്ങൾ അടങ്ങിയവയാണ്. ഇതുകൾക്കെല്ലാം കൂടി
൪൦൦ ടൺ അതായത് ൮൯൬൦൦൦ റാത്തൽ കടലാസ്സ് ഒരു ദിവസം
ചിലവുണ്ട്. ഈ പത്രങ്ങൾ വരുത്തി വായിക്കുന്നവരായി ൨൦൦൦൦൦൦
ആളുകളുണ്ട്. ഇതുകളുടെ ഉടമസ്ഥനായ ഹർസ്റ്റിനു വല്ല രാജ്യകാര്യ
ങ്ങളിലും അല്പം അതൃപ്തിയുണ്ടെങ്കിൽ ഈ പത്തു പത്രങ്ങളും കൂടി ആ കാ
ര്യത്തെപ്പറ്റി ലഹളകൂടുകയായി. എന്നാൽ അവയെ വായിക്കുന്ന ഇരു
പതുലക്ഷം ജനങ്ങളും കാലതാമസം കൂടാതെ അയാളുടെ പക്ഷത്തിലെക്കു
ചായുകയായി. ഇങ്ങനെയായാൽ ജനങ്ങൽതന്നെ രാജ്യംഭരിക്കുന്ന
ആവക നാടുകളിൽ ഇതുപോലെയുള്ള ഒരാളുടെ ഇഷ്ടപ്രകാരം രാജ്യഭര
ണം നടത്തുവാൻ വല്ല

പ്രയാസവുമുണ്ടോ?. ഈ പത്രങ്ങൾ നടത്തുവാൻ
വേണ്ടി അയാൾ ചിലവുചെയ്യുന്ന പണത്തിന്റെ സംഖ്യ വിസ്മയനീയം
തമ്മെ. ഈ ഒരാവശ്യത്തിന്നുവേണ്ടി അയാൾക്കു കൊല്ലംതോറും ൪൫൦൦൦൦൦൦ [നാലരക്കോടി] ഉറുപ്പിക ചിലവുണ്ട്. ഇതുസംബന്ധമായി
ആയാളുടെ ശമ്പളക്കാരുടെ നിലയിൽ ൪൦൦൦ ആളുകളുണ്ട്. ഓരോ
സ്ഥലത്തുപോയി വർത്തമാനങ്ങൾ ശേഖരിപ്പാനും, ലേഖനങ്ങൾ എഴുതു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/13&oldid=165319" എന്ന താളിൽനിന്ന് ശേഖരിച്ചത്