താൾ:Mangalodhayam book 2 1909.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നാതാണ് സഭയുടെ ആരംഭകാലത്തിലുണ്ടായിട്ടുള്ള എത്രയോ ഉദ്ദേശങ്ങൾ ഇപ്പോഴും മനോരഥമാത്രമായിരിക്കുന്നകെയുള്ളു ബാങ്കിമന്റെ കാ൪യ്യക്കിൽ ഒന്നോ രണ്ടോ ആളുകൾ ശ്രമിക്കുന്നുണ്ടെങ്കിലും കാര്യയ്യഗൗരവത്തെ ആലോചിക്കുമ്പോൾ ഈശ്രമം എത്രയോ അപര്യയ്യാത്തമാണന്നു പറയേണ്ടി വരുന്നു ആശ്രമംതന്നെ എത്രത്തോളം ഫലിക്കുമെന്നുള്ളകാര്യം അനുഭവംകൊണ്ട് അറിയാമെന്ന് പറയാനെ നിവൃത്തിയുള്ളും ഇത്ര വലുതായ കാര്യങ്ങളിൽ ഒരേമനസ്സോട് കൂടി പ്രവ൪ത്തിപ്പാൻ ഒരുക്കമുള്ള ആളുകളെ എണ്ണത്തിലും വലുപ്പത്തിലുംമാണു ഫലപ്രാപ്തിയുടെ താരതമ്യം നിലനിൽക്കന്നതെന്നു സമുദായസ്നേഹികളെല്ലാവരുംഅറിഞ്ഞ് പ്രവ൪ത്തിക്കേണ്ടതാണ്

       പഞ്ചായത്തു സംഘങ്ങളെ ഏ൪പ്പെടുത്തീട്ടുണ്ടെങ്കിലും അതുകളെക്കൊണ്ടു പൊതുവിൽ ഇതുവരെ എന്തു ഗുണമാണുണ്ടായിട്ടുള്ളതെന്നറിയുന്നില്ല  ഇക്കൊല്ലത്തെ മഹായോഗത്തിൽ വച്ചു നിയമിക്കപ്പെട്ട പഞ്ചായത്തു സംഘം ഇതുവരെ എന്തൊരുകാര്യം നടത്തീട്ടുണ്ടെന്നുള്ള ചോദ്ദ്യത്തി സമാധാനം മൗനം തന്നെ
              വിദ്യാഭാസംവേണ്ടതാണെന്നുള്ള നിശ്ചയം യോഗക്ഷേമസഭയിലും ഉണ്ടായിട്ടണ്ട്  ഏതുമാതിരി വിദ്ദ്യഭാസം നടപ്പിൽ വരുത്തേണ്ടത്  അതിന്നായി വല്ല ഏ൪പ്പാടുകളും ചെയ്തിട്ടുണ്ടൊ ചെയ്യാൻ ശ്രമിക്കുന്നുണ്ടൊ മഹായോഗത്തിൽ വെച്ചു നിയമിക്കപ്പെട്ട കമ്മറ്റികൾ ഈ വിഷയത്തെ കുറിച്ചു സ്മ്രിക്കുന്നുണ്ടോ
            പലേടത്തും ഉപസഭകൂടി പരക്കെയുള്ളഅഭിപ്രായമറിഞ്ഞിട്ടുവേണം തീ൪ച്ചപ്പെടുത്തുവാനെന്നുവെച്ചിട്ടുള്ള കന്യകാദാനം ആഘവിച്ഛേദം മുതലായ വിഷയങ്ങളെ പറ്റി ആലോചിപ്പാൻ ഒരു ഉപസഭയെങ്കിലും  കൂടിയതായി അറിയുന്നില്ല
                   വാഗ്ദത്തംചെയ്യപ്പെട്ടിട്ടുള്ള സംഖ്യയേയും  പിരിഞ്ഞിട്ടുള്ള  സംഖ്യയേയം ഒത്തുനോക്കുമ്പോൾ കാണുന്ന ആന്തരത്തിനു  പിരിവിന്റെ അമാന്തെ ഉത്തരവാതിയാണന്നു സമ്മതിക്കാതെ കഴിയുമൊ

ഒന്നാമത്തെ മഹായോഗത്തേക്കാൾ രണ്ടാമത്തേതിലെ വിഷയങ്ങൾക്കു ഗൌരവം കൂടിട്ടുണ്ടെന്നു സ്പഷ്ടമായി കാണുന്നുണ്ട് ഒന്നാമത്തെ മഹായോഗം സഭാശരീരത്തെ സൃഷ്ടിക്കുന്നതിലും നിയമങ്ങളെ നി൪ണയിക്കുന്നതിലാണ് അധികം ശ്രദ്ദിച്ചിട്ടുള്ളത് രണ്ടാമത്തേതിലാകട്ടെ ലൌകികങ്ങളും വൈഭികങ്ങളെയും ആലോചിച്ചിട്ടുണ്ട്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/117&oldid=165305" എന്ന താളിൽനിന്ന് ശേഖരിച്ചത്