താൾ:Mangalodhayam Book-5 1912.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ണ്ട്. ഇങ്ങിനെ സൂര്യങ്കൽ നിന്നു പ്രകാശത്തെയും ചൂടിനെയും [Light and Heat] ഭൂമി ആകർഷിക്കയും ആവശ്യംപോലെ അവയെ വിനിയോഗിക്കയും ചെയ്യുന്നു. നമ്മൾ നിത്യത ചിലവിന്നായിട്ട് ഒരു പെട്ടിയിൽ അരയ്ക്കാല്, കാല്, അരഎന്നിങ്ങനെ പലചില്ലറ നാണ്യങ്ങളായി കുറെ പണം സൂക്ഷിച്ചു വെച്ചു,. അതിൽനിന്നു ഓരോന്നായോ മുഴുവനായോ എടുത്തു ചിലവു ചെയ്യുന്നതു പോലെ ഭൂമിയും സൂര്യങ്കൽ നിന്നു മുമ്പറഞ്ഞ രണ്ടുശക്തികളേയും വാങ്ങി സുക്ഷിച്ച് ആവശ്യംപോലെ പുറത്തയ്കു വിടുകയാണു ചെയ്യുന്നത്. ഭൂമി സൂര്യങ്കൽനിന്നു ആകർഷിക്കുന്ന ചൂടിന്റെ തരംഗങ്ങൾ പ്രതിദിനം ഭൂമിയുടെ അടിത്തട്ടിലേയ്ക്കു പൊയ്ക്കൊണ്ടിരിക്കുന്നു. അടിയിലേയ്ക്കു ചെല്ലുന്തോറും ഭൂമിയിൽ അധികാധികമായ ചൂട് നിക്ഷേപിച്ചു വെച്ചിട്ടുള്ളതായിക്കാണാം. ഭൂമിയുടെ അടിത്തട്ടിൽ ചൂടിന്റെ ഒരു കലവറ ഉണ്ടെന്നുള്ളതിലേയ്ക്ക് അഗ്നിപർവ്വതങ്ങളും ഉഷ്ണപ്രവാഹങ്ങളും തക്കലക്ഷ്യങ്ങളാണല്ലൊ. ഭൂമിയുടെ അടിത്തട്ടിലെ സ്ഥിതിയപേക്ഷിച്ച് മുകൾത്തട്ടിൽ ചൂടു കുറവാകയാൽ മുമ്പറഞ്ഞ പരിവർത്തന നിയമപ്രകാരം അടിയിലെ ചൂടു മുകളിലേയ്ക്കു പൊന്തുന്നു. ഇങ്ങിനെ, സൂര്യങ്കൽനിന്നാകർഷിക്കപ്പെടുന്ന ചൂടിന്റെ തരംഗങ്ങൾ ഉരുക്കൂട്ടീട്ടുമാത്രമല്ലാ'വേറെ വിധത്തിലും ഭൂമിയുടെ അടിയിൽ ചൂടുണ്ടാവാനാവകാശമുണ്ട്. കേൾവിൻ പ്രള(Lord kelvin) വിന്റെ സിദ്ധാന്തപ്രകാരം ഉദ്ദേശം ഇരുപതുകോടി കൊല്ലങ്ങൾക്കുമുമ്പ് ഭൂമി ഒരുതരം തരളദ്രവ്യമായിരുന്നുവെന്നും പിന്നെ അതിന്റെ മീതെ അനിർബിഢമായ പാടം പരന്ന് ക്രമേണ അതുറച്ചവശായിട്ടാണ് ഭൂമിക്ക് ഇപ്പോഴത്തെ ആകൃതി വന്നതെന്നും കാണുന്നു. ഭൂമിക്കു തരത്വം വരണമെങ്കിൽ അത്യധികമായ ചൂടുകൂടാതെ നിവൃത്തിയില്ല. എന്നാൽ ആ ചൂട് ഭൂമിയുടെ ഉള്ളിൽ എല്ലാടവും വ്യാപിച്ചിരിക്കുകയും ചെയ്യണമല്ലോ. ഭൂമിയുടെ മുകൾതട്ടിൽ ഇരിക്കുന്ന നമുക്കു നേരെ ചോടെയായി എത്രയോ അധികം തട്ടുകൾ ഉള്ളതുകൊണ്ട് അടിയിലുള്ള ആ ചൂട് നമുക്കത്ര അനുഭവപ്പെടുന്നില്ലന്നെ ഉള്ളു . ഇങ്ങിനെ ഒരു ചൂട് ഭൂമിയുടെ അടിയിലിരിപ്പുണ്ടെന്നു സമ്മതിക്കാത്തപക്ഷം,അഗ്നിപർവ്വതം മുതലായവ ഉണ്ടാവാത്തക്കവിധം അത്രയധികം ചൂട് സൂര്യങ്കൽ നിന്നു കിട്ടുന്നുണ്ടെന്നുതന്നെ പറയേണ്ടിവരും . അതിനേക്കാൾ യുക്തവും പ്രമാണസഹിതവും ആയത് ഈ അഭിപ്രായമാണ് .

       മേൽപ്പറഞ്ഞപ്രകാരം സൂര്യങ്കൽനിന്നും നേരിട്ടും, സൂര്യങ്കൽ നിന്നു ഭൂമിയിലേക്കു പകർന്ന് ആ ഭൂമിയിൽനിന്നും നമുക്കു ചൂടുകിട്ടുന്നുവെന്നു സിദ്ധിച്ചുവല്ലോ. ഇതുപോലെതന്നെ രസായനശക്തി (chemical Energy)യിൽ നിന്നും നമുക്കുചൂടു ലഭിക്കുന്നുണ്ട്.വിറക് , കല്ക്കരി മുതലായ സാധനങ്ങൾ  കത്തിച്ചാൽ ധാരാളം ചൂടുണ്ടാവുന്നതു നമുക്ക് നിശ്ചയമുണ്ടല്ലോ. ഈ ചൂട് എങ്ങിനെ ഉണ്ടാവുന്നതാണെന്നു വല്ലവരും ചിന്തിച്ചിട്ടുണ്ടോ?കൽക്കരിയുടെ പരമാണുക്കളെ അന്യോന്യം വേർപ്പെടുത്തിയാൽപ്പിന്നെ അതിൽനിന്നു ചൂടുണ്ടാവുമോ?ഉണ്ടാവുമെങ്കിൽ എങ്ങിനെ ?അതിന്നു പ്ര

          

* പണ്ട് ഭൂമിയുടെ സ്ഥാനത്ത് ഒരുമാതിരി കൊഴുത്തു ചുട്ട ദ്രവദ്രവ്യം നിറഞ്ഞുനിൽക്കയായിരുന്നുവെന്നും, പിന്നീട് ക്രമേണ അതിൽ ഒരു പാട കെട്ടി ,കാലാന്തരത്തിൽ അതുറച്ചിട്ടാണ് ഭൂമിയുണ്ടായതെന്നും,ടിബറ്റിലുള്ള ബുദ്ധമതക്കാരുടെ ചില ഗ്രന്ഥങ്ങളെ കാണുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/88&oldid=164617" എന്ന താളിൽനിന്ന് ശേഖരിച്ചത്