താൾ:Mangalodhayam Book-5 1912.pdf/385

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൊച്ചിയിലെ മനുഷ്യവർഗ്ഗങ്ങളും ജാതികളും ൩൩൯

മറ്റും കിളച്ചുപറിയ്ക്കുകയും ചെയ്യുന്നു.വെട്ടുകത്തി ആത്മരക്ഷയ്ക്കുള്ള ഒരു ആയുധവുമാണ്.ഈ ഏകസാധനം ഇത്രയൊക്കെ കാര്യങ്ങൾക്ക് ഉപയോഗമാകുന്നു.എന്നാൽ അതിന്റെ വില എത്രയോ തുച്ഛം.കാടന്മാരെ രാജാവിന്റെ അടിമകളായിട്ടാണ് ഗണിച്ചുവരുന്നത്.അവിടത്തെക്കുറിച്ച് അവർക്കു വലുതായ സ്നേഹവും ബഹുവാനവുമുണ്ട്.കാട്ടിലേയ്ക്ക് എഴുന്നള്ളുമ്പോഴൊക്കയും അവിടുത്തെ എടുത്തു ദിക്കുതോറും കൊണ്ടപോക്കു,സാമാനങ്ങളെടുക്കുക മുതലായ എല്ലാ പ്രവർത്തികളും അവർ ചെയ്യും.തിരുമനസ്സിലേയ്ക്ക് അവരുടെ നേരെയും വലിയ പ്രീതിയാണ്.അവിടുന്ന് അവർക്കു ഭക്ഷണം കൊടുക്കുകയും,ആഭരണം ചീപ്പുകണ്ണാടി മുതലായ സാധനങ്ങൾ സമ്മാനിയ്ക്കുകയും പതിവുണ്ട്.ഇവരെ പേടിപ്പിച്ച് ഒന്നും ചെയ്വാൻ ആരാലും കഴിയുന്നതല്ല.എന്തെങ്കിലും കഠിനമായി പേടിപ്പിച്ചു പറഞ്ഞാൽ അവർ മെല്ലെ വേറെ ഒരുടത്തേയ്ക്ക് മാറിക്കളയും.ഒരു കാടു മറ്റേതിനേപ്പോലെതന്നെ അവർക്കു ഗുണമുള്ളതാണ്.ഇവിടെയായാലും

അവിടെയായാലും അവരുടെ ലഘുവായ ആവശ്യങ്ങളെല്ലാം നടക്കുകയും ചെയ്യും.എല്ലാവരും വളരെ ശുദ്ധന്മാരും,നിഷ്കളങ്കൻമാരും,ഉരുട്ട് ചിരി മുതലായ ദുർഗ്ഗുണങ്ങൾ തീരെ ഇല്ലാത്തവരുമാകുന്നു.പ്രവർത്തികളില്ലാംക്രമവും സത്യവുമുണ്ട്.ഒരിയ്ക്കലും അസത്യം പറകയില്ല.പരസ്പരം വഞ്ചിയ്ക്കുയുമില്ല.ഒരിയ്ക്കലും ജോലിയിൽ ഉപേക്ഷകാണിയ്ക്കുയുമില്ല.ശരീരത്തിനു നല്ല ആരോഗ്യവും ബലമുള്ളതിനാൽ അവർക്കു കായികശക്തിയും സഹനശക്തിയും ആവശ്യമായ ഏതു പണിയും ചെയ്വാ‌ൻ കഴിയും.ഭാരം ചുമക്കുന്ന കാര്യത്തിൽ വലിയ സഹനശക്തിയും വേഗം സഞ്ചരിപ്പാനുള്ള സാമർത്ഥ്യവുമുണ്ട്.ആകുപ്പാടെ നോക്കിയാൽ അവർ വളരെ ശാന്തന്മാരും,വണക്കമുള്ളവരും,ആർക്കും എന്തെങ്കിലും ആഗ്രഹമുണ്ടെന്നു സ്വല്പമായ അറിവു കിട്ടിയാൽ അതിനെ അനുസരിയ്ക്കുന്നവരും,അവർക്ക് അന്യന്മാർ അല്പം വല്ല സഹായമായമൊ രക്ഷയൊ കൊടുത്താൽ അതിനെപ്പറ്റി വലിയ നന്ദിയുള്ളവരുമാകുന്നു.കാടന്മാരെ കാട്ടിലെ ചണ്ഡാളന്മാ(അല്ലെങ്കിൽ 'കാട്ടുനീചന്മാർ') എന്നു വിളിച്ചുവരുന്നു.ഒരു മലയൻ കാടനെ തൊട്ടാൽ ഇരുവരും ശുദ്ധം മാറുന്നു.ആർക്കാണ് ശ്രേഷ്ഠത കൂടുകയെന്നുച്ചോദിച്ചാൽ ഇരുവരും തങ്ങൾക്കാണെന്നു പറയും.കാടന്മാ കാട്ടുപോത്തിനെ ഒരു അശുദ്ധ മൃഗമായിട്ടാണ് വിചാരിച്ചുവരുന്നത്.അതിനെ അവർ ഒരിയ്ക്കലും തൊടുന്നതുമല്ല.ഇതുമാതിരി തന്നെയാണ് അവർ ആനപ്പിണ്ടവുംകരുതിവരുന്നത്.കാട്ടാനകളിൽ അവർക്കു വലിയ ഭക്തിയാണ്.അവ ഇണങ്ങിക്കഴിഞ്ഞാൽ അവയിലുള്ള ഈശ്വരാംശം പൊയ്പോകുമെന്നാണ് അവരുടെ വിശ്വാസം.അപ്പോൾ അവരുടെ ഭക്തിയും ഇല്ലാതാവുന്നു. കുറിയ വാലുള്ള കരിങ്കുരങ്ങന്മാർ കാട്ടിലേയ്ക്ക് ഒരു ശാപമാണെന്നു വിശ്വസിച്ചു വരികയാൽ അവർ അവറ്റയെ കണ്ടേടം കൊന്നുകളയും.അവർക്കു പറയൻ,പുലയൻ,ഉള്ളാടൻ ഇവരുടെതൊഴിച്ചു ബാക്കി ഏതു ജാതിക്കാരുടെയും ഭക്ഷണം കഴിപ്പാൻ വിരോധമില്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/385&oldid=164567" എന്ന താളിൽനിന്ന് ശേഖരിച്ചത്