താൾ:Mangalodhayam Book-5 1912.pdf/351

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൊച്ചിയിലെ മനുഷ്യവർഗ്ഗങ്ങളും ജാതികളും ൩൦൭

ണ്ടരുടെയും ഇടയിൽ ഇപ്പോഴും നിലനിന്നു വരുന്ന രീതിയിലുള്ള ആനിമിസംതന്നെയാകുന്നു. ഓറന്മാർ മുതലായവരെപ്പോലെതന്നെ അനവധി അദൃശ്യശക്തികളാൽ തങ്ങൾ ആവേഷ്ടിതന്മാരായിരിയ്ക്കുന്നുവെന്നുകാടന്മാരും വിശ്വസിക്കുന്നു.ഈ അദൃശ്യശക്തികളിൽ ചിലവ അവരുടെ പൂർവ്വികന്മാർ തന്നെ. മറ്റുള്ളവ അവരുടെ മൂഢവിചാരപ്രകാരം കുന്നുകൾ തോടുകൾ ഏകാന്തമായ കാടുകൾ ഇവയ്ക്കെല്ലാം നിഗ്രഹാനുഗ്രഹാദിപ്രഭാവങ്ങളുള്ള ചില അധി ഷ്ഠാനദേവതകളുണ്ടെന്നുള്ള ബോധമല്ലാതെ മറ്റു യാതൊന്നുമില്ല. അവർ ഈ ദേവതകൾക്കു പ്രതിമകൾ സൃഷ്ടിയ്ക്കുകയോ സ്വരൂപവും ആകൃതിയുമുണ്ടെന്നു വിചാരിയ്ക്കുകയോ ചെയ്യുന്നില്ല. തുറസ്സായ ഒരു സ്ഥലത്തു സ്ഥാപിയ്ക്കപ്പെടുന്ന പരുക്കനായുരുട്ടിയുണ്ടാക്കി ഒരു ചളിക്കട്ടയും, ആവനാഴിയുടെ ആകൃതിയിലുണ്ടാക്കി ചായില്യം തേച്ച ഒരു കല്ലും മാത്രമാണ് അവരുടെ ഇഷ്ടദേവതാപ്രതിമകൾ . അവർക്കു പറഞ്ഞാലൊടുങ്ങാത്തവണ്ണമുള്ള നാമങ്ങളും വിചാരിപ്പാൻപോലും കഴിയാത്തവണ്ണമുള്ള മഹിമയും ഉണ്ടെന്നും, അവരെ പൂജിയ്ക്കാനുപേക്ഷചെയ്താൽ വീഴ്ചക്കാരന്നു അനർത്ഥങ്ങളും വീട്ടുകാർക്കു മരണമല്ലെങ്കിൽ വ്യാധിയും കന്നുകൾക്കു മഹാമാരിയും വിളവുകൾക്കു നാശവും ഉണ്ടാക്കിത്തീർക്കുന്നതാണെന്നുമാണ് അവരുടെ വിശ്വാസം. ഈവക ദോഷങ്ങളെ പരിഹരിപ്പാൻവേണ്ടി, തങ്ങളുടെ ദൈവങ്ങൾ ഇരിയ്ക്കുന്നെടമായി വിശ്വസിയ്ക്കുന്ന പുണ്യസ്ഥലങ്ങളിൽ കാടന്മാർ നെയ്യ്, ശർക്കര, ധാന്യക്കതിരു മുതലായ സാധനങ്ങളെക്കൊണ്ടു പൂജിയ്ക്കുകയും കോഴി, ആടു മുതലായ ജന്തുക്കളെ ബലി കൊടുക്കുകയും ചെയ്യുന്നതാണ്. അവരുടെ പൂജാരി അവരിൽതന്നെയൊരുവനുംഅവൻ അവരുടെ ക്ഷുരകവൃത്തികൂടി നടത്തുന്നവനുമാകുന്നു. അവരുടെ നിവേദ്യ സാധനങ്ങൾ പൂജക്കാർ ഭക്ഷിയ്ക്കുന്നതാണ്.കാടന്മാരോട് അവരുടെ മതത്തെപ്പറ്റിചോദിയ്ക്കുന്നതായാൽ, അവർ വാസ്തവത്തിൽ ബ്രാഹ്ണസമ്പ്രദായത്തിൽനിന്നും തീരെ അകന്നിരിയ്ക്കുന്നവർ തന്നെയെങ്കിലും, അങ്ങിനെയല്ലാതെ അവരുടെ ശാസ്ത്രാനുസാരം അല്പമെങ്കിലും വിടാതെ നടക്കുന്നവരായാലെന്നപോലെ, വിഷ്ണു, ശിവൻ എന്ന ഹിന്തുദൈവങ്ങളെപ്പറ്റി അനിശ്ചിതമായി സംസാരിച്ചുകൊണ്ട് , ഹിന്തുക്കളാണെന്നേ മറുപടി പറയുള്ളു. അന്യമതം എളുപ്പത്തിൽ സ്വീകരിയ്ക്കാതെ ദൃഢതയോടുകൂടി നില്ക്കുന്നവർ ആചാരപൂർവ്വവും സ്പഷ്ടവുമായി മതം മാറുന്നതു കാണാം. എന്നപോലെ, ഇവർ ഹിന്തുദൈവങ്ങളെപ്പറ്റി സംസാരിയ്ക്കുന്നത് ഹിന്തുമതത്തിന്റെ ബാഹ്യതത്വങ്ങളെ സ്വീകരിയ്ക്കുന്നതിലേയ്ക്കുള്ള ആരംഭമാകുന്നു.ഇവരുടെ പിന്നത്തെ പതനം ബ്രാഹ്മണരെ പ്രവൃത്തിയ്ക്കാക്കുകയാണ്. അവരുടെ ശക്തികൊണ്ടും ലോകശക്തികളെക്കൊണ്ടും ഇവരുടെ ദൈവങ്ങളെ മാറ്റി വൈതികമതാനുസാരികളായ മൂർത്തികളാക്കിത്തീർക്കുകയും, അതുകൾക്കു ഒന്നല്ലെങ്കിൽ മറ്റൊരു സുപ്രസിദ്ധമായ മൂലതത്വത്തിന്റെ ദൈശികാവി‍ഷ്കരണമായി വിശ്വദേവതാഗണത്തിൽ സ്ഥാനം കൊടുത്ത് അതുകളെ വീട്ടുദൈവമോ ഗ്രാമദൈവമോ ആക്കി ഏതെങ്കിലും ഗൂഢമായ ഒരു സ്ഥലത്ത് സ്ഥാപിയ്ക്കുകയും ചെയ്യുന്നു. വംശം കുറെ പ്രബലപ്പെട്ടതാണെങ്കിൽ, ഒടുക്കം രജപുത്രൻമാരെപ്പോലെ, ആദായമില്ലാത്ത ഒരു സ്ഥാനവലിപ്പംതന്നത്താൻ നല്കിവരികയും ചെയ്യുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/351&oldid=164555" എന്ന താളിൽനിന്ന് ശേഖരിച്ചത്