താൾ:Mangalodhayam Book-5 1912.pdf/347

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

 കൊച്ചിയിലെ മനുഷ്യവർഗ്ഗങ്ങളും ജാതികളും ൩൦൧ ന്നു. ഒരു പുരുഷനു തന്റെ എളയച്ഛ ന്റെയൊ മുത്തച്ഛന്റെയൊ മകൾ തുട ങ്ങി ആൺവഴി സംബന്ധമുള്ള യാതൊരു പെണ്ണിനെയും കല്യാണം ചെയ്യാൻ പാ ടില്ലെന്നാണ് അവരുടെ നിശ്ചയം. അ ന്യോന്യമുള്ള സംബന്ധം കണ്ടുപിടിക്കാൻ കഴിയുമെങ്കിൽ ഒരേ പിതാവിങ്കൽ നിന്നും ഉണ്ടായിട്ടുള്ള താവഴിക്കാർ തമ്മിലുള്ള ദാ മ്പത്യവും പാടില്ലാത്തതാണ്. ഈ സം ഗതികൊണ്ട് ഇവർ അധികവും ഭിന്നഗോ ത്രങ്ങളിൽ നിന്നല്ലാതെ വേലി കഴിയ്ക്കുകയി ല്ല. പരകുല വേളിക്കാരാകുന്നു. എന്നാ ൽ ഒരു പുരുഷൻ തന്റെ അമ്മാമന്റെ (അമ്മയുടെ സഹോദരൻ)മകളെ ക ല്യാണം ചെയ്യുന്ന സമ്പ്രദായം പ്രായേണ നടന്നുവരുന്നില്ലെന്നില്ല

ഒരു പെണ്ണു തെരണ്ടാൽ അവളെ ഏഴു ദിവസം ഒരു പ്രത്യേകമാടത്തിൽ താ മസിപ്പിയ്ക്കുന്നു. ഏഴാം ദിവസം കുളിയ്ക്കു മ്പോൾ അവളുടെ അശുദ്ധിപോകും. ഈ ദിവസം സമീപമുള്ളവർക്കെല്ലാം ഒരു അടിയന്തരദിവസമാണ്. തെരണ്ടിരി യ്ക്കുന്നവൾ ഒരു തോട്ടിൽ കുളിയ്ക്കുമ്പോൾ ഒ ഴുകിവരുന്ന വെള്ളം അന്യൻ തൊടുന്നതാ യാൽ അശുദ്ധപ്പെടുമെന്നു വിചാരിച്ചു വ രത്തക്കവണ്ണം അത്ര ദൃഢമാണ് അ ശുദ്ധിയിൽ അവർക്കുള്ള വിശ്വാസം.

ഭാര്യയായി സ്വീകരിക്കാൻ പോകു ന്ന പെണ്ണിന് ഒരു കാടൻ കാഴ്ചയായി ഒ ന്നും കൊടുക്കുകയില്ല. എന്നാൽ അവളു ടെ മാതാപിതാക്കന്മാർക്കും അമ്മാമന്മാർക്കും സഹോദരന്മാർക്കും സഹോദരിമാർക്കും വസ്ത്രം സമ്മാനിയ്ക്കുന്ന പതിവുണ്ട്. അവർ വി വാഹത്തിനുള്ള വാഗ്ദാനം ഉറപ്പിയ്ക്കുന്ന തു വധൂവരന്മാരാകുവാൻ പോകുന്നവരുടെ മാതാപിതാക്കന്മാർ തമ്മിൽ വെറ്റിലയും അടക്കയും കൈമാറ്റം ചെയ്തിട്ടാണ്. ഇ തിനുശേഷം കല്യാണദിവസംവരെ വര ന്റെ മാതാപിതാക്കന്മാർ വധുവിന് ഊ ണും അരിയും മറ്റോരൊ സാധനങ്ങളും കൊടുക്കണം. കല്യാണദിവസം മതസം ബന്ധമായ യാതൊരു ക്രിയയും ചെയ് വാ നില്ല. അന്നു ചെറുക്കൻ ബന്ധുമിത്രങ്ങ ളോടും കൂടി പെണ്ണിന്റെ മാടത്തിൽ ചെ ല്ലും. അവരുടെ സൽക്കാരവും മറ്റും ക ഴിഞ്ഞാൽ കുടിലിന്റെ ഉമ്മറത്തു പ്രത്യേ കം കെട്ടിയുണ്ടാക്കി അലങ്കരിയ്ക്കുന്ന ഒരു പന്തലിൽ വധൂവരന്മാർ അഭിമുഖമായി നില്ക്കും. അപ്പോൾ എല്ലാ സ്ത്രീപുരുഷ ന്മാരും ചെണ്ട കുഴൽ മുതലായ വാദ്യഘോ ഷങ്ങളോടുകൂടി വെവ്വേറെ ആടിക്കളിയ്ക്കും. അതു കഴിയുമ്പോൾ വധുവിന്റെ അമ്മ സ്വർണ്ണംകൊണ്ടൊ വെള്ളികൊണ്ടൊ ഉ ണ്ടാക്കിയ കല്യാണത്താലി പെണ്ണിന്റെ കഴുത്തിൽ കെട്ടുകയും അച്ഛൻ ഒരു തല മ്പ്പാവ് ചെറുക്കന്റെ തലയിൽ വെയ്ക്കുക യും ചെയ്യും. പിന്നെ സമാഗമത്തിന്റെ ഒരു അടയാളമായി ദമ്പതിമാർ കൈകോ ർത്തുപിടിച്ചു മറ്റുള്ളവരോടും ആഘോഷ ത്തോടും കൂടി പന്തലിനു പ്രദക്ഷിണം ചെയ്തിട്ടു ഒരു പായിൽ ചെന്നിരുന്നു വെ റ്റില കൈമാറും. അതുകഴിഞ്ഞാൽ വ ധൂവരനൊന്നിച്ച് അവന്റെ മാടത്തിലേ യ്ക്കു പോകുകയും ചെയ്യും. അവിടെയും ഇ തുപോലെതന്നെ രണ്ടുദിവസം ഇരുകക്ഷി കളുടെയും ബന്ധുമിത്രങ്ങളോടു കൂടി ഉത്സ വം ഘോഷിക്കുന്നതാണ്. ചിലേടങ്ങളിൽ കല്യാണം ചെയ്യ ണമെന്നാഗ്രഹിയ്ക്കുന്നവൻ സ്വന്തം പതി യിൽ നിന്നും ഒരു കൊല്ലത്തോളം ദൂരെ പ്പോ യി താമസിച്ച് അതിന്നിടയിൽ അനുരൂ

പയായ ഒരുത്തിയെ തിരഞ്ഞെടുത്തിട്ടു,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/347&oldid=164551" എന്ന താളിൽനിന്ന് ശേഖരിച്ചത്