താൾ:Mangalodhayam Book-5 1912.pdf/268

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്കിപ്പറയുമ്പാൾ വസ്തുസ്വരൂപശാസ്ത്ര(Natural History)ത്തിൽ കേവലസ്വരൂപഗ്രഹണത്തിന്നായി സംക്ഷിപ്തമായി വർണ്ണിക്കപ്പെടുന്ന സകല വിഷയങ്ങളെയും ഇവിടെ വിശേഷജ്ഞാനത്തിന്നായി വിസ്തരിച്ചു പ്രതിപാദിക്കുന്നു. ഈ പ്രകൃതിതന്ത്രമഹാർണ്ണവത്തിന്റെ തരംഗരൂപങ്ങളായിത്തീർന്നിട്ടുള്ള പ്രധാനപ്പെട്ട ശാസ്ത്രങ്ങൾ താഴെക്കാണുന്നവയാകുന്നു.

1 ശക്തിശാസ്ത്രം                       Mechanics
2 ദ്രവതത്വശാസ്ത്രം                  Hydrostactics 
3 വായുതത്വശാസ്ത്രം                Pneumatics
4 ശബ്ദതത്വശാസ്ത്രം                Acoustics
5 ഉഷ്ണതത്വശാസ്ത്രം                  Thermostatics and Thermodynamics
6 തേജസ്തത്വശാസ്ത്രം              Optics
7 വിദ്യുച്ഛക്തിശാസ്ത്രം               Electricity
8 അയസ്കാന്തതത്വശാസ്ത്രം     Magnetism
ഈ ശാസ്ത്രങ്ങളിൽ ഓരോന്നിന്റെയും സ്ലരൂപത്തെ സംക്ഷിപ്തമായി നിരൂപിക്കാം. 
1 ശക്തിശാസ്ത്രം

ഈ ശാസ്ത്രം ചലാചലവസ്തു സംബന്ധികളായശക്തിവിശേഷങ്ങളുടെ സ്വരൂപങ്ങളെയും അവയുടെ പ്രയോജനങ്ങളേയും അവയെ യന്ത്രാദികളിൽ വിനിയോഗിക്കുന്ന പ്രകാരങ്ങളേയും പ്രതിപാദിക്കുന്നു. ഗണിതശാസ്ത്ര സഹായം കൂടാതെ ഈ ശക്തിശാസ്ത്രം സ്വല്പമെങ്കിലും പ്രവർത്തിക്കുന്നില്ല; ഗണിതശാസ്ത്രം തന്നെ ഇവിടെ വ്യവഹാരോപയോഗിയായിത്തീർന്നു വിശേഷമായ ക്രിയാഫലത്തെ ചെയ്യുന്നു. അതു ഹേതുവായി ഈ ശാസ്ത്രത്തെ ക്രിയാഗണിതം (Applied Mechanics) എന്നുപറഞ്ഞുവരാറുണ്ട്. ഈ ശക്തിശാസ്ത്രവിജ്ഞാനത്തിനനുഗുണമായ ക്രിയാകലാപമാകുന്നു ജനങ്ങൾക്കു നാഗരിതാസൂചകചിഹ്നമായിത്തീരുന്നത്. പ്രകൃതി ലീനങ്ങളായ ശക്തികളെ ലോകോപകാരത്തിന്നായി വിനിയോഗിക്കുന്നത് ഈ ശാസ്ത്രത്തെ മാത്രം ആസ്പദമാക്കിച്ചെയ്യുന്ന പ്രവർത്തിയാകുന്നു. ഈ ശാസ്ത്രപരിചയം കൊണ്ട്തന്നെ യന്ത്രനിർമ്മാണദ്വാരാ ഗുരുതമങ്ങളായ ഭാരങ്ങളെ മനുഷ്യപ്രയത്നം കൂടാതെ സമുദ്ധരിക്കുന്നതിന്നും അതിമാനുഷങ്ങളായ മറ്റനനേകം വ്യാപാരങ്ങൾ ചെയ്യുന്നതിനും കഴിവുണ്ടാകുന്നു. ഇങ്ങനെയിരിക്കുന്ന ശക്തിശാസ്ത്രത്തെത്തന്നെ അചലശക്തിശാസ്ത്രം(Statics) ചലശക്തിശാസ്ത്രം(Dynamics) എന്നിങ്ങനെ രണ്ടായിത്തിരിച്ചിരിക്കുന്നു.

 അചലശക്തിശാസ്ത്രം 

ഈ ശാസ്ത്രമാകട്ടെ അചലവസ്തു വിഷയമായിരിക്കുന്ന ശക്തിസ്വരൂപാദികളെ നിരൂപിക്കുന്നു. ഗൃഹപ്രസാദാദിനിർമ്മാണത്തിൽ അന്തരാളയുക്തമായ വക്രബന്ധത്തിന്റെ ആവശ്യം നേരിടാറുണ്ട്. ഈ വകിരബന്ധം അർദ്ധവൃത്താകാരമായും ,വൃത്ത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/268&oldid=164527" എന്ന താളിൽനിന്ന് ശേഖരിച്ചത്