താൾ:Mangalodhayam Book-5 1912.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദ്രൌപദിസ്വയംവരം ഭ്രമിയായ്ക്ക പൊറുക്ക നിമേഷം ദുസ്സഹനിന്നു തകർത്തീട്ടേതും കേൾക്കരുതെല്ലോ വരവിൻഘോഷം കാണ്ക വലത്തൊരു പൊടിധൂളിച്ചത കാഫളശൃംഗദ്ധ്വനിതമിതല്ലൊകാണൊരകമ്പടിമേളന്നീളെ പ്പെരികമുഴുത്തൊന്നിതുബതസൈന്യം കനകമണിഞ്ഞ

കരീന്ദ്രന്മാരുണ്ടൊരുവകനിരവേ പൂനരത്രവിചിത്രം കതിരപ്പടകൾകുതിക്കുന്നതു കാണലനടുവിൽത്തിരമാലകണക്കെചവുളമിളക്കിച് ചാടുന്നതുകാൺ ചമയന്നന്നിതു സമരഭടാനാം ദൂരെമറ്റൊരു പരിഷയതെല്ലോ ചാമരനിരയത നിവിരുന്നൂ കാണതിനേക്കാളിതുപടയൊട്ടേറും മറ്റൊന്നെങ്കിലതെല്ലോ വന്നൂ കൊറ്റക്കുടകൾ നിവിർന്നതുകൊണ്ടേ കോലാഹലമുണ്ടതിനുവിശേഷാൽ കൊള്ളാനഗരിയിലിപ്പടയൊക്കെ ത്ത്രിഭുവനമിള കിവരുമ്പോലേ കാൺ പിന്നാലേയും പിന്നാലേയുമിതല്ലോമറ്റൊന്നങ്ങതരണ്ടുതരംപടവന്നൂ മതിമതി സംഖ്യ കഴിഞ്ഞു വരവിതുർസകലദിഗന്താൽ നല്ലപ്പം ചിലനരപതിമാരത പല്ലക്കേറിവരുന്നതുമമ്മാ തണ്ടിന്മേലേ ചിലരതവന്നൂ കണ്ടാൽവേഷമതെത്ര മനോജ്ഞനം തേർമേലേറിവരുന്നതു കാൺ ചിലർ മേന്മകലർന്ന ഗജങ്ങളിലന്യേ കാൺ ചില ഭംഗിക്കോപ്പുകളയ്യാ പാഞ്ചാലീഹൃദയഭ്രാമുകമിപ്പൊല്ക്കാളാഞ്ചികൾ കാഞ്ചനമാലമണിക്കണ്ണാടികൾ താംബൂലപ്പണി രത്നപ്പെട്ടികൾ വിസറിചുഴറ്റികൾ കൂത്തക്കോൽചില പീച്ചാങ്കത്തികളിത്തരമെത്രമനോഹരവസ്തുകടംബം പരിജനപാണിധൃതം കാൺനിരവേ ഹരഹരപാർത്താലാഡംബരമിതു വെൺകോറ്റക്കുടകൊണ്ടോതീർത്തു പങ്കജഭവനിതു ഗഗനമശേഷം വെഞ്ചാമരനിരകൊണ്ടോശിവശിവ സഞ്ചാരോചിതവീഥികളെല്ലാം പൊടികൊണ്ടോ ബത ഭുവനകടാഹം വിസ്മയമഖിലംമുഴുവൻ പാർത്താൽ ഇത്ഥന്തമ്മലഴച്ചുപറഞ്ഞുവിലോളിതചിത്തം കയ്യംകോർത്തുപിടിച്ചു നടന്നീടുമം ചില കാഴ്ചക്കാർകൾ മഹാജനഘോഷം കുഹചന ഭാഗേ കല്യാണോത്സവസന്തോഷഭ്രമ കലവിലകലർന്നനുവേലം ചമയക്കോപ്പുഞ്ചരതമൊരുക്കിയുമങ്ങോടിങ്ങോടനിശമുഴന്നും തരുണേരോടൊക്കെവഴക്കുപറഞ്ഞും തരമല്ലാതവിഭ്രഷണമെന്നും  
ഞാനോപോകുന്നീലിതിനെന്നും കളഭമരച്ചതുകൊണ്ടാപെണ്ണേനിച്ചിരികത്തിക്കേതും  പോകാ കാഴ്ചക്കാർകളശേഷംപോയാർ   നാശമിതൊന്നുമൊറക്കെ വിളയാട്ടമിതെന്നും രാജവരാണാം വരവു തുടങ്ങി നാശമിതൊന്നുമൊരുങ്ങീലെന്നും ഗോപുരനികതേ

കേളതു പടഹം മാതർചമഞ്ഞു പുറപ്പെട്ടാർപോൽ മതിമതിയെല്ലാം പിന്നെച്ചമയാം മരതകമാടത്തിന്മേലോ നാം മണിലേഖേ ബത വന്നായോ നീകുവലയമാലേ കുറിയിട്ടീലേ സത്രംകൊണ്ടു മറന്നെങ്ങാനോ മണിമഞ്ജീരമിതെന്തൊരു കാല്ക്കോ മരതകലേഖേ കാഞ്ചിമറന്നാ ചെമ്പഞ്ഞിച്ചാറിട്ടീലയ്യോ സംഭ്രമമായാലൊന്നും വല്ലേൻ കർണ്ണാഭരണമിതെന്ത​ണിയാഞ്ഞു കണ്ണെഴുതില വലത്തേതയ്യോ ചമയംകൊണ്ടോ പാവികളേ ഞാൻ കാണുന്നൂ ചില വരവുവിശേഷം മുന്നിൽ വരുന്നതു കണ്ടായോനീ മന്നവമുടിയതു ശിശുപാലൻപോൽ മഗധനരേന്ദ്രനകം പുക്കാൻപോൽ പെരികവിദഗ്ദ്ധൻപോലവനധുനാ മേളമിയന്നൊരു യാത്രയതാപോൽ മാളവനനോ മാരസമാനൻ കോസലഭൂമിപനങ്ങത വന്നൂ കോലാഹലമുണ്ടതിനുവിശേഷാൽ കേരളരാജനിതെല്ലോ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/25&oldid=164513" എന്ന താളിൽനിന്ന് ശേഖരിച്ചത്