താൾ:Mangalodhayam Book-5 1912.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആർയ്യമാരും പൌരാണിക കാലവും 67

രെയല്ലാതെ നിയമിച്ചുകൂടുന്നതെല്ലന്നു പ്രബലമായ നിയമമുണ്ടായിരുന്നു. രാജാക്കന്മാർ അവരുടെ രാജ്യങ്ങളിൽ വിദ്യാ പ്രചാരത്തിനു പ്രത്യേകം പ്രയത്നിച്ചു വന്നു. അന്യ രാജ്യങ്ങളിൽ നിന്നും കവികളെയും മറ്റു മാഹാ പണ്ഡിതന്മാരേയും വരുത്തി ബഹുമാനിക്കുകയും അവർക്ക് ധന സഹായം ചെയ്കയും ഉണ്ടായിരുന്നു. ജനക്ഷേമത്തിനു നിയോജ്യന്മാരായ ഉദ്യോഗസ്ഥന്മാർ അവരുടെ ധർമങ്ങളെ ന്യായമായി ചെയ്തു രാജ്യൈശ്വരയ്യം വർദ്ധിപ്പിക്കുന്നുണ്ടോ എന്നറിയുവാൻ നാടുവാഴി പ്രച്ഛന്ന വേഷങ്ങളോടെ നാടു ചുറ്റി വന്നു. കൃഷിക്കാർ കാലാകാലങ്ങലിൽ ജലം, വളം ഇവ ഉപയോഗിച്ച് കൃഷിചെയ്യുവാനും, അവർക്ക് നാനാപ്രകാരണേയുള്ള സഹായം ലഭിക്കാവാനും ഏർപ്പാടു ചെയ്തിരുന്നു.

പാഞ്ചാലം, വിദേഹം, കാശി ഇത്യാദി പ്രധാന രാജ്യങ്ങളിലെ രാജാക്കന്മാർ വിദ്യാവിദ്ഗൻമാരും ശാസ്ത്രപരിചിതന്മാരുമായ ബ്രാഹ്മണന്മാരെ മന്ത്രിമാരായി നിയമിക്കയും യാഗങ്ങൾ നടത്തുവാനും വിദ്യാപ്രചരണത്തിനായി വിദ്വത്സസമാജങ്ങൾ സ്ഥാപിച്ചു നടത്തുകയും ചെയ്തു വന്നു. ബ്രാഹ്മണങ്ങളും ഉപനിഷത്തുകളും ഈ കാലത്തുണ്ടായിരുന്നവയായിരിക്കണമെന്നാണ് ഊഹിക്കപ്പെടുന്നത്. ഉപാന്തങ്ങളിലും ദൂരദേശങ്ങളിലും ഉള്ള വിദ്വാന്മാർ ശിശ്യന്മാരോടു കൂടി ഈ രാജ്യത്തിലെത്തി രാജവിദ്യത്സദസ്സുകളിൽവെച്ചു നിത്യകർമ്മം, ഗൃഹാചാരം, മരണാന്തരം ആത്മാവിന്റെ ഗതി, ഈശ്വരചൈതന്യത്തിന്റെ യാഥാർത്ഥം പിതൃദേവതക, എവിടെയും പ്രകാശിക്കുന്ന പര ബ്രഹ്മം എന്നീ വിഷയങ്ങളെ കുറിച്ച് പ്രസംഗിക്കുകയും വിവാദിക്കയും ചെയ്തു വന്നു. ബ്രാഹ്മണർ അവരുടെ ഗ്രിഹങ്ങളിൽ വിദ്യാഭ്യാസത്തിനായി വരുന്നവരെ പലവിധം സഹായിക്കുകയും വിദ്യയഭ്യസിപ്പിക്കുകയും ചെയ്തിരുന്നു. രാജാക്കന്മാരാൽ സ്ഥാപിക്കപ്പെട്ട കലാലയങ്ങളിൽ ശാസ്ത്രാധ്യാപനത്തിനു സുഗമങ്ങളായ പല മാർഗ്ഗങ്ങൾ ഏർപ്പെടുത്തപ്പെട്ടു. ശ്വേതകേന്ദു എന്നൊരാൽ പാഞ്ചാല ദേശത്തെ കലാലയത്തിൽ വിദ്യാഭ്യാസത്തിനായി പോയിരുന്നുവെന്ന് ഒരു ഉപനിഷത്തിൽ കാണുന്നു. ഓരോകലാശാലയിൽ തത്വ വിജ്ഞാനത്തിനും മറ്റു ശാസ്ത്രങ്ങളിലും പടുക്കളായ ഇരുപത്തൊന്നു ബ്രാഹ്മണർ വീതം ആചാര്യന്മാരുണ്ടായിരിക്കണമെന്നും , അല്ലാത്തപക്ഷം ഔപാസനം, അഗ്നി ഹോത്രം, പേടാദ്ധ്യയനം ഇവയ്ക്ക് ചില ആചാര്യന്മാർ ഉണ്ടായിരുന്നാലും മതിയാകണമെന്നും പരാശരമുനി പറഞ്ഞിരുക്കുന്നു.മേല്പറയപ്പെട്ട കലാശാലകളിൽ ആചാരന്മാരോടൊന്നിച്ചു നിവസിച്ചു പടിച്ചു വിദ്വാന്മാരായി ഗുരുദക്ഷിണ കഴിച്ചു അനുഗ്രഹം വാങ്ങി സ്വഗ്രഹങ്ങളിൽ പലരും ചെന്നുചേരുക പതിവായിരുന്നു. ചില പുണ്യവാന്മാർ ശിക്ഷ്യന്മാരോടുകൂടി കാടുകലിൽ പോയി ആശ്രമങ്ങളുണ്ടാക്കി ഗ്രഹവാസാശകറ്റി അവിടെ താമസിച്ച് അന്യോപകാരത്തിനായി പല പ്രബന്ധങ്ങളും നിർമ്മിച്ചിരുവന്നു. പണ്ട് വിദ്യ തന്നെയാണ് ജ്ഞാനത്തിനു കാരണമെന്നും ആ ജ്ഞാനം മുക്തി സാധനമായിരിക്കണമെന്നും ഗ്രഹിച്ചിട്ടുള്ളവർ ഹിന്ദുക്കളല്ലാതെ വേറെയാരുമല്ലെന്നു വിശദമായിരിക്കുന്നു. വിദ്യാഭ്യാസാന്തരം ഗുരുവിന്റെ അനുഗ്രഹം വാങ്ങി ഗ്രഹത്തിലെത്തുന്നവൻ ഗ്രഹസ്ഥധർമ്മം സ്വീകരിച്ച നിയമ പ്രകാരമുള്ള അഗ്നി ഹോത്രം അതിഥിപൂജ മുതലായ കർമ്മങ്ങൾ അനുഷ്ഠിച്ചു. ആ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/117&oldid=164490" എന്ന താളിൽനിന്ന് ശേഖരിച്ചത്