താൾ:Mangalodhayam Book-5 1912.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

	'നെപ്പോളിയൻ' ഒരിക്കൽ, കപടത്തിനു പ്രവേശം ലഭിക്കാത്ത ലോകത്തിൽ ഒന്നു തന്നെ ഇല്ലെന്നു പറഞ്ഞതിനെ പറ്റി സംസാരിച്ചു കൊണ്ടിരിക്കമ്പോൾ 'സെന്റ് ബീവ്' കാപട്യം കടന്നു കൂടാത്ത ചില വിഷയങ്ങളെ പ്രസ്താവിച്ച കൂട്ടത്തിൽ കവിതയുടെ കാര്യവും വിസ്മരിച്ചില്ല. അദ്ദേഹം വിചാരിച്ച കവിത യഥാർത്ഥ കവിയാണ് . അത് ഏറ്റവും വാസ്തവവും വിശിഷ്ടുമായ ആശയങ്ങളുടെ വിളനീലമാകുന്നു. ആ യഥാർത്ഥ കവിതയെ പറ്റിയുള്ള നമ്മുടെ വിചാരം വളരെ ഉന്നതമായിരിക്കണം.അതിനെ തുലനം ചെയ്യുന്നതിൽ നാം സൂക്ഷിക്കുകയും വേണം. സാധാരണയായി കാണുന്ന കവിതകളെല്ലാം യഥാർത്ഥ കവിതകളായി ഗണിക്കുവാൻ പടില്ല.

കവിതയില്ലെങ്കിൽ നമ്മുടെ ശാസ്ത്രങ്ങൾ അപൂർണ്ണങ്ങളായിരുക്കുമെന്നും, ഇപ്പോൾ നാം മതമെന്നും തത്വശാസ്ത്രമെന്നും വിചാരിച്ചു വരുന്നവയെല്ലാം ദൂരെ തള്ളികവിത അവയുടെ സ്ഥാനം കൈയേരുമെന്നും മാത്യൂ ആർനോൽസ് പറയുന്നുണ്ട് . കവിത ജീവിത സകല ശാസ്ത്രങ്ങളുടേയും മുഖമാണെന്നു വേർഡ്സ് വിത്തും പറയുന്നു. മുഖമാണല്ലോ ദേഹത്തിലെ പ്രധാനമായ അവയവം. യഥാർത്ഥ ജ്ഞാനം അടങ്ങീട്ടുള്ള കവിത, ഇപ്പോൾ നമ്മുക്കു വാസ്തവമെന്നു തോന്നുന്നവയും ഗാഢമായാലോചിച്ചാൽഅടിസ്ഥാന രഹിതങ്ങളും ആയതത്വശാസ്ത്രതത്വങ്ങളെയും മതനിബന്ധനകളെയും ഭാവിയിൽ ബലഹീനങ്ങളായി ചെയ്യുമെന്നു 'മാത്യുആർനോൾഡ്' പറഞ്ഞിട്ടുള്ളതിൽ ധാരാളം വാസ്തവങ്ങളുണ്ട്. ഒരു യഥാർത്ഥ കവി സാധാരണക്കാർ കാണാത്ത ലോകരഹസ്യങ്ങളെയും ദൈവോദ്ദേശങ്ങളെയും അറിയുന്നുണ്ട്. അയ്യാൽ കണ്ടറിയുന്ന ചില വാസ്തവഗതികൾ ചില മതസാഥാപകൻമാരുടേയും തത്വ ജ്ഞാനികളുടേയും ആലോചനയിൽ പെട്ടില്ലെന്നു വരുന്നത് അസാധാരണയല്ല. കാലക്രമം,കൊണ്ട് ജനങ്ങളുടെ ഇടയിലുള്ള നാഗരികത്വവും ബുദ്ധിവികാസവും വർദ്ധിക്കുമ്പോൾ യഥാർത്ഥകവികളുടെ ഉപദേഷങ്ങളെ അവർ സ്വീകരീക്കുകയും ആരാദിക്കുകയും ചെയ്യുന്നതാണ്. ഇതിന്റെ ഫലങ്ങളിൽ ഒന്നു ചില മതങ്ങളുടേയും തത്വശാസ്ത്രങ്ങളുടേയും പ്രാധാന്യത്തിന് ഇടിവു തട്ടുന്നതായിരിക്കും.

വാസ്തവ സംഗതികളെപറ്റി മാത്രം വ്യവഹരിക്കുന്നതും ഗൌരവത്തോടു കൂടിയിരിക്കുന്നതും ആണ് കവിതയുടെ രണ്ട് പ്രധാനഗുണങ്ങൾ എന്ന് 'അരിസ്റ്റോട്ടിൽ'പറയാറുണ്ട്'. കവിതാ വിഷയത്തിൽ അതിശയോക്തിയ്ക്കോ അവാസ്തവപ്രലാപത്തിനോ ഇടം അനുവദിക്കരുത്.ജനങ്ങളെ പഠിപ്പിക്കുന്നതാണ് കവിതയുടെ ഒകരു പ്രധാന ഉദ്ദേശമെങ്കിൽ അത് ഗൌരവം വിടാതെ തന്നെ സാധിക്കുവാനാണ് നോക്കേണ്ടത് ,എന്നാൽ, ഇവ കൂടാതെ വേറെ ചില ഗുണങ്ങളും കവിതയ്ക്കാവശ്യമാണ്. ഒരു യദാർത്ഥ കവിതയ്ക്ക് നല്ല ശന്യാഗുണവും രചനാവിശേഷവും ഉണ്ടായിരിക്കും. അർത്ഥപുഷ്ടിയുള്ള കവിതയ്ക്ക് ശബ്ദ പുഷ്ടി ഉണ്ടാവുകയില്ലെന്നു വിചാരിക്കുന്നത് അബദ്ധമാണെന്നു 'മാത്യു ആർനോൾഡ്' അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒരു കൃതിയിൽ ഉയർന്ന രീതിയിലുള്ള ചേനാ വിശുദ്ധിയും ശൂന്യാഗുണവും ഇല്ലാതിരിക്കുന്നതിനെ അനുസരിച്ച് ഉയർന്ന രീതിയിലുള്ള ഗൌരവസ്വഭാവവും വാസ്തവവും കൂടി അതിൽ ഇല്ലാതെ കാണാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/112&oldid=164485" എന്ന താളിൽനിന്ന് ശേഖരിച്ചത്