താൾ:Malayalathile Pazhaya pattukal 1917.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാരായണയെന്നു ജപിച്ചീടുന്നു
പാടിനാരദനും തെളിഞ്ഞീടുന്നു
വാടിവദനം ദുര്യോധനൻ തന്റെ
അപ്പോൾ ഭഗദത്തവീരനുംചെന്നു
കെൾപ്പിനോടു പോരുചെയ് വതിനായി
പത്തായിരമാനബലമുള്ളൊരു
മത്തഗജത്തിന്റെ കഴുത്തിലേറി
കൊണ്ടലോലിപോൽ ഞാണെലികൊണ്ടപ്പോൾ
മണ്ടിയണഞ്ഞല്ലോ വായുവിൻപുത്രൻ
മത്തകരിതന്റെ വരവുകണ്ടു
ഹസ്തവൈരിയെന്ന കണക്കേ ഭീമൻ
നേർത്തുതമ്മിലവർ പൊരുതപോരിൻ
വാർത്താചിത്രമെന്നേ പറഞ്ഞീടാവൂ
വാങ്ങിനീങ്ങിയും നീങ്ങാതെ നിന്നിട്ടും
ഓങ്ങിയടിച്ചുമൊട്ടിടിച്ചും പിന്നെ
കമ്പംവരുമാറു ഭൂമിയിൽവീണു
കൊമ്പുതാഴ്ത്തിടുമ്പോളുരുണ്ടും പിന്നെ
തെല്ലകലെവാങ്ങി നിന്നിടുന്നാകിൽ
കൊല്ലും ഭഗദത്തവീരനവനെ
മത്തകരിതന്റെ വരവുകണ്ടാൽ
മത്തകരിതന്നോടടുത്തുകീടാ
ബദ്ധവൈരമിരുപേർക്കുമൊരുപോൽ
യുദ്ധകോലാഹലം കണ്ടവരെല്ലാരും
ചിത്രമിതുപോലെ കണ്ടതില്ലെങ്ങും
ചിത്രംചിത്രമെന്നു കാണികൾചൊല്ലി‌
മതകരികളോടൊന്നിച്ചാർത്തിടും ഘോഷം
വീരരുടെ ചെറുഞാണൊലികളും
പോരാളികൾ നിലവിളിഘോഷവും
ആരവാരവും കേട്ടർജ്ജുനൻതാനും
വൃഷ്ണികുലാധിപനായി മേവുന്ന
കൃഷ്ണൻതിരുവടിയോടരുൾചെയ്തു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/61&oldid=164317" എന്ന താളിൽനിന്ന് ശേഖരിച്ചത്