Jump to content

താൾ:Malayalam Randam Padapusthakam 1926.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വാഴ


7


നായ് കുരയ്ക്കുന്നു. അതിനെ അടിക്കുകയോ എറിയു- കയോ ചെയ്താൽ അതു് കടിക്കും. രാത്രി മുഴുവനും അത് വീടു് കാക്കും. ആരും വീട്ടിനു് സമീപം വരുവാൻ അത് സമ്മതിക്കയില്ല. വല്ലവരും വരുന്നത് കണ്ടാൽ ഉറക്കെ കുരച്ചു വീട്ടുകാരെ അറിയിക്കും. ചിലപ്പോൾ കടന്നുവരു ന്നവരെ കടിക്കുകയും ചെയ്യും. നായ് പശുവിനേപ്പോലെ പുല്ലും കുതിരയെപ്പോലെ മുതിരയും അല്ല തിന്നുന്നതു്. അതു് മാംസവും ചോറും തിന്നും. തീറ്റി കൊടുക്കുന്നവരെ അത് നന്നായി സ്നേ ഹിക്കുന്നു.

വാഴ

നിങ്ങൾ എല്ലാവരും പഴം തിന്നിട്ടുണ്ടല്ലോ. അത് വാഴയിൽ ഉണ്ടാകുന്നതാണു്. വാഴ നമ്മുടെ നാട്ടിൽ ധാരാളം ഉണ്ടു്. മറ്റു നാടുകളിലും ഉണ്ടാകും. വാഴയ്ക്ക് കണ്ടാൽ നല്ല ഭംഗി ഉണ്ട്. അതിനു് കൊമ്പു കൾ (കവരങ്ങൾ) ഇല്ല. സാധാരണമായി അതിനു് പത്തു് പന്ത്രണ്ടടി പൊക്കം കാണും. ഏകദേശം ഏഴടി നീളവും രണ്ടടിയോളം വീതിയും ഉള്ള ഇലകൾ വാഴയുടെ തലയിൽ നിന്നു നാലുപാടും ചാഞ്ഞു കിടക്കും. വാഴ ഒരു കൊല്ലം കൊണ്ടു് കുലയ്ക്കും.അതോടുകൂടി ചാരത്തിന്റെ നിറവും ഉണ്ട്. ചില ഇനം വാഴയുടെ കുലയിൽ ഇരുനൂറിലധികം കായ് കാണും. വാഴയുടെ മാണത്തിൽ (ചുവടു മുരടു നിന്നു കന്നുകൾ പൊടിക്കുന്നു. കുല മൂത്താൽ കന്നുകൾ പിരിച്ചു നടാം. കുലച്ചാൽ നാലു മാസംകൊണ്ട് കായ് മൂക്കും.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/9&oldid=223078" എന്ന താളിൽനിന്ന് ശേഖരിച്ചത്