ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മനുഷ്യശരീരത്തിന്റെ വിഭാഗങ്ങൾ. 87 തലയിൽ പ്രധാനഭാഗങ്ങൾ തലയോടു്, നെറ്റി, കണ്ണ്, പുരികം, മൂക്ക്, ചെവി, വായ്, ചുണ്ട്, താടി ഇവയാകുന്നു. E.S തലയോട്ടിന്റെ പടം. തലയോടു് ഘനവും ഉറപ്പും കടുപ്പവും ഉള്ളതാകുന്നു. തലയോടു മുഴുവനും രോമം കൊണ്ടു മൂടിയിരിക്കും. അതി ൻറ മുൻഭാഗമാണു് മുഖം. മുഖത്തിന്റെ മേൽവശം നെററി. അതിനു് താഴെ പുരികം. പിന്നെ കണ്ണ്. കണ്ണും പുരികവും രണ്ടുണ്ടു്. അതു് രണ്ടിന്റെയും മധ്യേ മൂക്ക് മുഴച്ച് നില്ക്കുന്നു. അതിനു് രണ്ടു് ദ്വാരമുണ്ട്. മൂക്കിനു് താഴെയായി വായിരിക്കുന്നു. വായ്ക്കകത്തു നാക്കും പല്ലു കളും ഉണ്ടു്. തലയുടെ ഇരുവശത്തും ഓരോ കാതുണ്ട് ഇവ കൂടാതെ രണ്ടു ചെകിടും അതോട് ചേർന്ന എല്ലുകളും തലയ്ക്കുള്ളിൽ തലച്ചോറുണ്ട്. അതിന്റെ രക്ഷയ്ക്കു വേ ണ്ടിയാണു് തലയോടിനു് ഉറപ്പും കട്ടിയും കൊടുത്തിട്ടുള്ളതു്. തല രോമം തലയോടിനെ അധികം ചൂട് പിടിപ്പിക്കാതെ