ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
acco ഈ പാഠത്തിന്റെ ആദ്യം കാണുന്ന ചിത്രം ഒരു പശു വിൻറതാകുന്നു. പശു നമുക്ക് പാൽ തരുന്നു. നാം പാൽ കുടിക്കുന്നു. പാൽ വെളുത്തിരിക്കും. പാലിന് മധുരമുണ്ട്. പാൽ കുടിച്ചാൽ ദേഹത്തിനു ബലമുണ്ടാകും. പശുവിന്റെ അടുക്കൽ ഇരിക്കുന്ന ആളെ നോക്കു. അതാരാണു്? അതു് പാൽ കറക്കുന്നവനാണു്. അവൻറ കൈയിൽ ഒരു ചെറിയ പാത്രം ഉണ്ടു്. അതിൽ അവൻ പാൽ കറക്കുന്നു; അതു് നിറഞ്ഞാൽ സമീപത്തിരിക്കുന്ന വലിയ പാത്രത്തിൽ ഒഴിക്കും.