34 രണ്ടാംപാഠപുസ്തകം. ഈ രാജ്യത്തിൽ വലുതും ചെറുതും എന്നു് രണ്ടു് മാതിരി തേനീച്ചയുണ്ടു്. ചെറിയ ഈച്ചയുടെ കൂട്ടിൽ തേൻ അധികം കാണുകയില്ല. കൂട് ചെറുതായിരിക്കും. ഈവക കൂട്ടിൽനിന്നും എടുക്കുന്ന തേനിന് ചെറുതേൻ' എന്നു് പേർ പറഞ്ഞു വരുന്നു. വലിയ ഈച്ചയുടെ കൂട്ട് വലുതാ യിരിക്കും. അതിൽ തേനും ധാരാളം ഉണ്ടായിരിക്കും. ഇത് വൻതേൻ അല്ലെങ്കിൽ പെരുന്തേൻ. a3oo QQ. കിട്ടുന്നതിൽ പാതി. പ്രഭുക്കന്മാക്ക് സ്വതന്ത്രാധികാരമുണ്ടായിരുന്ന കാലത്തു് ഒരു പ്രഭു തന്റെ മകൾക്ക് കല്യാണം നിശ്ചയിച്ചു. അടി യന്തിരം ഘോഷമായി നടത്തുന്നതിനു് വേണ്ട ഒരുക്കങ്ങൾ ചെയ്തു. എന്നാൽ വേനലിന്റെ കാഠിന്യം കൊണ്ടു് അത്യാ വശ്യം വേണ്ടതായ ഒരു സാധനം സമീപസ്ഥലങ്ങളിൽ എങ്ങും കിട്ടിയില്ല. ആവശ്യമുള്ളിടത്തോളം പുഷ്പം കൊണ്ടു ചെല്ലുന്നവക്ക് തക്കതായി വില കൊടുക്കുന്നതാ ണെന്നു പ്രഭു പരസ്യമായി പ്രസ്താവിച്ചു. കല്യാണദിവസം വരെ ആരും പുഷ്പം കൊണ്ടു ചെന്നില്ല. പ്രഭുവിനും ബന്ധു കൾക്കും വളരെ കുണ്ഠിതമായി. അടുത്ത ദിവസം രാവിലെ ഒരു ചുമട് പുഷ്പവും കൊണ്ടു ഒരാൾ വന്നുന്നു. വാതിൽ കാത്തുനിന്നിരുന്ന ഭൃത്യൻ അയാളെ അകത്ത് കടത്തിവിടാതെ തടഞ്ഞു നിറുത്തി. ചുമട്ടുകാരൻ വളരെ കിഴിഞ്ഞു പറഞ്ഞിട്ടും അയാൾ അവനെ അകത്ത് കടത്തിവിട്ടില്ല. പുഷ്പത്തിനു തനിക്ക് കിട്ടുന്ന വിലയിൽ പാതി ഭൃത്യനു കൊടുക്കാമെന്നു് അവൻ സത്യം ചെയ്തു് പറഞ്ഞു. പുഷ്പം കിട്ടാതെ പ്രഭ
താൾ:Malayalam Randam Padapusthakam 1926.pdf/36
ദൃശ്യരൂപം