ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayalam Randam Padapusthakam 1926.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഒരു ചെടിയുടെ ഭാഗങ്ങൾ.
പാഠം
ഒരു ചെടിയുടെ ഭാഗങ്ങൾ.

ചെടികളും മരങ്ങളും വളൎന്നുവരുന്നത് നാമെല്ലാവരും കണ്ടിട്ടുണ്ടല്ലോ. എന്നാൽ അവയുടെ ഭാഗങ്ങൾ എന്തെ ല്ലാമെന്ന് സൂക്ഷിച്ചു നോക്കീട്ടുള്ളവർ എത്രയുണ്ട്?

കുറെ മൺ കൊണ്ടു വന്ന് നനച്ച് വെയിൽ തട്ടുന്ന ദിക്കിൽ ഇടുക. അതിൽ ഒരു അമരവിത്തു് നട്ടാൽ അതു് നാലഞ്ചു് ദിവസം കഴിയുമ്പോൾ മുളയ്ക്കും. വിത്തിന്റെ മധ്യത്തിലുള്ള ഒരു ചെറിയ ദ്വാരത്തിൽ കൂടി രണ്ടു് ഘനം കുറഞ്ഞ നേൎത്ത നൂൽപോലെയുള്ള വസ്തു വെളിയിലേക്ക് പുറപ്പെടുന്നതു് കാണാം. ഒന്നു നിലത്ത് കുഴിഞ്ഞിറ ങ്ങുകയും ചെടിയുടെ വേരായിത്തീരുകയും ചെയ്യും. മറ്റത് മേലോട്ട് പോയി ചെടിയുടെ തണ്ടായിത്തീരും. ചില എല്ലാ ചെടിക്കും വേരും തണ്ടും ഉണ്ടു്. ചെടിക്കു വേരു് നാരുപോലെ ഇരിക്കും. മറ്റു ചിലതിനു് തണ്ടു് ഘനം കുറഞ്ഞതും ഉറപ്പില്ലാത്തതും ആയിരിക്കും.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/11&oldid=223192" എന്ന താളിൽനിന്ന് ശേഖരിച്ചത്