ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
(ബി)
1. അമ്മ വിളക്ക് കത്തിച്ചു.
2. ഞങ്ങൾ എഴുനേറ്റു.
3.അക്ക അടിച്ചു തളിച്ചു.
4. ഞാൻ പാഠം വായിച്ചു.
5.അമ്മ തൈരു് കലക്കി.
6. സൂര്യൻ ഉദിച്ചു.
7. എല്ലാരും കളിക്കാൻ പോയി.
(സി)
1. കല്യാണി പാത്രം തേച്ചു.
2. ഗോവിന്ദൻ പശുവിനെ കറന്നു.
3. അമ്മ കുളിച്ചു വന്നു.
4. വേഗം കാപ്പി കാച്ചി.
6. എല്ലാവരും കാപ്പി കുടിച്ചു.
(ഡി)
1. കുട്ടികൾ നാമം ചൊല്ലുന്നു.
2. കല്യാണി വെള്ളം കോരുന്നു.
8. കൃഷ്ണൻ അരി വയ്ക്കുന്നു.
4. പോറ്റി പൂജ കഴിക്കുന്നു.
6. കത്തനാർ പ്രാത്ഥന നടത്തുന്നു.
8. മുക്കുവർ മീൻ പിടിക്കുന്നു.
7. പുലയർ വരമ്പ് കുത്തുന്നു.
8. കുമാരൻ തൊണ്ട് തല്ലുന്നു.
9. ലക്ഷ്മി കയറും പിരിക്കുന്നു.
10. വള്ളക്കാരൻ വളളം ഊന്നുന്നു.
11. കേശവൻ തണ്ടു് പിടിക്കുന്നു.