താൾ:Malayalam New Testament complete Gundert 1868.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മത്തായി.൨൬.അ കൊള്ളായിരുന്നു. എന്നാറെ, അവനെ കാണിച്ചു കൊടുക്കുന്ന ൨൫ യൂദാ: റബ്ബീ, ഞാനല്ലല്ലൊ! എന്നുത്തരം ചൊല്ലിയതിന്നു: നീ പറഞ്ഞുവല്ലൊ! എന്നു പറയുന്നു.

 അവർ ഭക്ഷിക്കുമ്പോൾ, യേശു അപ്പത്തെ എടുത്ത്, അനു             ൨൬

ഗ്രഹം ചൊല്ലി, നുറുക്കി, ശിഷ്യൎക്ക് കൊടുത്തു, പറഞ്ഞിതു: വാ ങ്ങി ഭക്ഷിപ്പിൻ! ഇത് എന്റെ ശരീരം ആകുന്നു. പിന്നെ പാ ൨൭ നപാത്രം എടുത്തു വാഴ്ത്തി, അവൎക്കു കൊടുത്തു, പറഞ്ഞിതു: എല്ലാ വരും ഇതിൽ കുടിപ്പിൻ! കാരണം ഇതു പുതു നിയമത്തിന്റെ ൨൮ രക്തമായി അനേകൎക്കു വേണ്ടി, പാപമോചനത്തിന്നായി ഒഴി ക്കപ്പെടുന്ന എന്റെ രക്തം ആകുന്നു. ഞാനൊ നിങ്ങളോട് പ ൨൯ റയുന്നിതു: എന്റെ പിതാവിൻ രാജ്യത്തിൽ നിങ്ങളോടു കൂടെ പുതുതായി കുടിക്കും നാൾ വരെ, ഞാൻ മുന്തിരിവള്ളിയുടെ അ നുഭവത്തിൽ നിന്ന് ഇനി കുടിക്കയില്ല.

   പിന്നെ(സങ്കീ. ൧൧൫, ൧൧൮) സ്തോത്രം പാടിയ ശേഷം              ൩൦

ഒലീവ് മലെക്ക് പുറപ്പെട്ടു പോയി. അപ്പോൾ, യേശു അവ ൩൧ രോടു പറഞ്ഞു: രാത്രിയിൽ നിങ്ങൾ എല്ലാവരും എങ്കൽ ഇ ടറി പോകും; (ജക. ൧൩, ൭) ഞാൻ ഇടയനെ വെട്ടും. കൂട്ടത്തി ലെ ആടുകൾ ചിതറി പോകയുമാം എന്ന് എഴുതിക്കിടക്കുന്നുവ ല്ലൊ. ഞാൻ ഉണൎന്നു വന്ന ശേഷമൊ നിങ്ങൾക്ക് മുമ്പേ ഗ ൩൨ ലീലെക്കു ചെല്ലും എന്നതിന്നു പേത്രൻ ഉത്തരം പറഞ്ഞിതു: ൩൩ എല്ലാവരും നിങ്കൽ ഇടറി പോയാൽ, ഞാൻ ഒരു നാളും ഇടറുക യില്ല. യേശു അവനോട്: ആമെൻ ഞാൻ നിന്നോടു ചൊല്ലു ൩൪ ന്നിതു: ഈ രാത്രിയിൽ കോഴി കൂകുമ്മുമ്പെ നീ മൂന്നു വട്ടം എ ന്നെ തള്ളിപ്പറയും എന്നു പറഞ്ഞു. അവനോട് പേത്രൻ പ ൩൫ റയുന്നു: നിന്നോടു കൂടെ മരിക്കേണ്ടി വന്നാലും നിന്നെ തള്ള പ്പറകയില്ല; ഇതിന്നൊത്തവണ്ണം എല്ലാ ശിഷ്യരും പറഞ്ഞു.

     അപ്പോൾ, യേശു അവരുമായി ഗഥശമന (എണ്ണച്ചക്ക്)           ൩൬

എന്നുള്ള പറമ്പിൽ വന്നു ശിഷ്യരോടു: ഞാൻ അവി ടെ പ്രാൎത്ഥിച്ചു തീരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു. പേത്രനേയും ജബദിപുത്രർ ഇരുവരെയും കൂട്ടിക്കൊണ്ടു ദു:ഖി ൩൭ ച്ചും വലഞ്ഞും പോവാൻ തുടങ്ങിയാറെ: എന്റെ ദേഹി മരണ ൩൮ ത്തോളം അതിദു:ഖപ്പെട്ടിരിക്കുന്നു; ഇവിടെ പാൎത്ത് എന്നോടു കൂടെ ഉണൎന്നിരിപ്പിൻ! എന്ന് അവരോട് പറഞ്ഞു. അല്പം മു ൩൯ ന്നോട്ടു ചെന്നു, മുഖം കവിണ്ണുവീണു: എൻപിതാവെ!കഴിയുന്നു

                            ൬൯




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/89&oldid=164173" എന്ന താളിൽനിന്ന് ശേഖരിച്ചത്