താൾ:Malayalam New Testament complete Gundert 1868.pdf/645

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി


വെളിപ്പാടു, ൧൮, അ.

പണിയും ലവംഗം, ഏലം , ധൂപവൎഗ്ഗങ്ങൾ,കണ്ടിവെണ്ണ, കുന്തു ൧൩ രുക്കം, മദ്ധ്യം, തൈലം, മേത്തരമാവ്‌, ഗോതമ്പ്, ആടുമാടുകളും,കുതിര രഥങ്ങളും, അടിമടെഹങ്ങൾ, മാനുഷ്യദേഹികളും എന്നുള്ള ( ചരക്ക്) എല്ലാം നിന്റെ ഉള്ളം മോഹിച്ച കയ്കനിയും നിന്നെ വി ൧൪ ട്ട് മാറി, മുഴുപ്പും മിനുക്കവും ഉള്ളത് എല്ലാം നിനെക്ക് ഒടുങ്ങിപ്പോയി, ഇനി കാന്മാറാകയും ഇല്ല. ഈ വക കൊണ്ടു വ്യാപാരം ൧൫ ചെയ്ത് അവളിൽ സമ്പത്തുണ്ടാക്കിയവർ അവളുടെ പീഡയെ ഭയപ്പെട്ടു; ദൂരവേ നിന്ന് കരഞ്ഞും ഖേദിച്ചും പറയും; അ ൧൬ യ്യോ അയ്യോ മഹാനഗരം നേരിയതും ധൂമവൎണ്ണവും അരക്കുനിറവുംഉടുത്തും പൊൻ രത്നമുത്തുകൾ അണിഞ്ഞതും ഉള്ളവളെ! ഇത്ര സമ്പത്ത് എല്ലാം ഒരു നാഴികയിൽ പാഴായി പോയല്ലോ എല്ലാ മാലുമിയും ഓരോ തീരസ്തലത്തെക്ക് ഓടുന്നവനും കപ്പ ൧൭ ല്കാരും കടലിൽ ജീവിതം ഉണ്ടാക്കുന്നവരും ഒക്കവേ അവളുടെ ദഹനത്തിൻ പുകയെ കണ്ടു. ദൂരവേ നിന്ന് മഹാ നഗരത്തോ ൧൮ ട് ഒത്തവൽ ആർ എന്ൻ ആൎത്തു പറഞ്ഞു. തലയ്ക്കു മുകളിന്മേൽ പു ൧൯ ഴി വാരിയിട്ടും കരഞ്ഞും ഖേദിച്ചും മുരയിട്ടും പറഞ്ഞു; അയ്യോ അയ്യോ തന്റെ നിക്ഷേപങ്ങളാൽ കടലിൽ പടകുകൾ ഉള്ളവൎക്ക് എല്ലാ സമ്പത്തും പാഴായി പോയല്ലോ. സ്വൎഗ്ഗവും വിശുദ്ധ അപോസ്തലന്മാരും ൨൦ പ്രവാച്ചകരുമായുള്ളോരേ! ദൈവം അളവിൽ നിങ്ങളുടെ വ്യവഹാരത്തെ നടത്തി തീൎത്ത്‌ കൊണ്ട് അവളെ ചൊല്ലി ആനന്ദിക്കുക. പിന്നെ ഊക്കനായൊരു ദൂതൻ തിരിക്കല്ലോളം വലുതായ കല്ലി ൨൧ നെ എടുത്തു സമുദ്രത്തിൽ എറിഞ്ഞു പറഞ്ഞു; ഇപ്രകാരം ആഞ്ഞു തള്ളിട്ടു ബാബേൽ മഹാനഗരം എറിഞ്ഞുപോകും, ഇനി കാന്മാറാകയും ഇല്ല. വൈണികർ, വാദ്യക്കാർ, കുഴലുതികൾ, കാഹളക്കാർ ഇവരുടെ നാദം നിന്നിൽ ഇനി കേൾക്കപ്പെടുകയും ഇല്ല ; ( ഹജ. ൨൭, ൧൩.) യാതൊരു തൊഴിലുള്ള ശില്പി ഇനി നിന്നിൽ കേൾക്കപെടുകയും ഇല്ല, വിളക്കിന്റെ വെളി ൨൩ ച്ച൦ ഇനി നിന്നിൽ മിന്നുകയും ഇല്ല; (യിറ,൨൫, ൧൦) മനവാലന്റെയും കാന്തയുടെയും ശബ്ദം ഇനി നിന്നിൽ കേൾക്കുകയും ഇല്ല; നിൻ ഓടിയാൽ സകല ജാതികളും വശീകരിക്കപ്പെടുകകൊണ്ടു നിന്റെ വ്യാപാരികൾ ഭൂമിയിലെ മഹത്തുക്കൾ ൬൦൫

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Joean222 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/645&oldid=164131" എന്ന താളിൽനിന്ന് ശേഖരിച്ചത്