താൾ:Malayalam New Testament complete Gundert 1868.pdf/640

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

REVELATION XV. XVI കുഞ്ഞാടിന്റെ പാട്ടും പാടിക്കൊള്ളുന്നതിങ്ങിനെ: സൎവ്വശക്തിയുള്ള ദൈവമായ കൎത്താവേ, നിന്റെ ക്രിയകൾ വലുതും അത്ഭുതവുമായവ (സങ്കീ ൧൧൧, ൨) നിന്റെ വഴികൾ നീതിയും സത്യവുമുള്ളവ (൨മോ. ൩൨, ൪.) ജാതികളുടെ രാജാവായുള്ളോവെ!൪ നിന്നെ ഭയപ്പെടാത്തതാരുപോൽ? (യി. ൧൦, ൭) കൎത്താവേ തിരുനാമത്തെ വാഴ്ത്താത്തതും ആർ? നീയല്ലൊ ഏക പവിത്രൻ നിന്റെ നീതിന്യായങ്ങൾ വിളങ്ങി വന്നതിനാൽ, സകല ജാതികളും വന്നു, തിരുമുമ്പിൽ കുമ്പിടുകയും ചെയ്യും (സങ്കീ. ൮൬, ൻ). ൫ അതിൽ പിന്നെ ഞാൻ കണ്ടതൊ: സ്വൎഗ്ഗത്തിൽ സാക്ഷികൂടാരമാകുന്ന ദൈവാലയം തുറന്നു.൬ ഏഴു ബാധകളുള്ള ഏഴു ദൂതരും ശുദ്ധ ശുഭ്രമായ ശണവസ്ത്രം ധരിച്ചും മാറുകളിൽ പൊൻ കച്ചകൾ പൂണ്ടുകൊണ്ടു, ദൈവാലയത്തിൽനിന്നു പുറപ്പെട്ടാറെ,൭ നാലു ജീവികളിൽ ഒന്ന് യുഗയുഗങ്ങളിൽ ജീവിക്കുന്ന ദൈവത്തിൻ കോപം നിറഞ്ഞുള്ള പൊൻ കലശങ്ങൾ ഏഴും ആ ഏഴു ദൂതന്മാൎക്ക് കൊടുത്തു.൮ ദേവതേജസ്സും അവന്റെ ശക്തിയും ഹേതുവായിട്ടു, ദൈവാലയത്തിൽ പുക നിറഞ്ഞു, ഏഴു ദൂതരുടെ ബാധകൾ ഏഴും തികവോളത്തിന്ന് ആലയത്തിൽ പ്രവേശിപ്പാൻ ആൎക്കും കഴിഞ്ഞതും ഇല്ല.

                                                   ൧൬. അദ്ധ്യായം.
                                                           ഏഴു ക്രോധകലശങ്ങളും.

നിങ്ങൾ പോയി ക്രോധത്തിൻ കലശങ്ങൾ ഏഴും ഭൂമിയിൽ ഒഴിച്ചു കളവിൻ എന്ന് ഒരു മഹാ ശബ്ദം ദൈവാലത്തിൽ നിന്നു ഏഴു ദൂതന്മാരോടും പറയുന്നത് ഞാൻ കേട്ടു. ൨ ഒന്നാമൻ പോയി തന്റെ കലാശത്തെ ഭൂമിയിൽ ഒഴിച്ചു കളഞ്ഞാറെ, മൃഗത്തിന്റെ കുറിയെ ഇട്ടുംകൊണ്ടു തൽപ്രതിമയെ കുമ്പിടുന്ന മനുഷ്യരിൽ വല്ലാത്ത ഒരു ദുൎവ്രണം ഉണ്ടായി.൩ രണ്ടാമത്തെ ദൂതൻ തന്റെ കലശത്തെ സമുദ്രത്തിൽ ഒഴിച്ചപ്പോൾ അത് പട്ടു പോയവനിൽനിന്നു എന്നാ പോലെ ചോരആയി തീൎന്നു; കടലിൽ ജീവനുള്ള പ്രാണി ഒക്കെയും ചാകുകയും ചെയ്തു.൪ മൂന്നാമൻ നദികളിലും നീരുരവകളിലും തന്റെ കലശത്തെ ഒഴിച്ചാറെ രക്തം ഉണ്ടായി.൫ അപ്പോൾ ഞാൻ വെള്ളങ്ങളുടെ ദൂതൻ പറഞ്ഞു കേട്ടതിവ്വണ്ണം: ഇരിക്കുന്നവും ഇരുന്നവനും (വരുന്നവനും) ആയുള്ളോവെ! നീ ഇപ്രകാരം ന്യായം വിധി

                                                            ൬൦൦





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/640&oldid=164126" എന്ന താളിൽനിന്ന് ശേഖരിച്ചത്