താൾ:Malayalam New Testament complete Gundert 1868.pdf/637

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


                         വെളിപ്പാടു ൨൦. ൨൧. അ 

വളഞ്ഞു കൊണ്ടാറെ, (ദൈവത്തിൻ പോക്കൽ) വാനിൽനിന്നു അഗ്നി ഇറങ്ങി, അവരെ തിന്നുകളഞ്ഞു (ഹജ. ൩൮, ൨൨).൧൦ അവരെ ഭ്രമിപ്പിക്കുന്ന പിശാചോ മൃഗവും കള്ളപ്രവാചകനും ഉള്ള ഗന്ധകത്തീപ്പോയ്കയിൽ തള്ളപ്പെട്ടു, അവർ യുഗാദിയുഗങ്ങളിലും രാപ്പകൽ പീഡപ്പെട്ടു പോകും. ൧൧ പിന്നെ ഞാൻ വലുതായ വെള്ളസിംഹാസനത്തെയും അതിന്മേൽ ഇരിക്കുന്നവനെയും കണ്ടു; അവന്റെ സന്നിധിയിൽനിന്നു ഭൂമിയും വാനവും മങ്ങിപ്പോയി, അവറ്റിന്നു സ്ഥലം കണായതും ഇല്ല.൧൨ ചെറിയവരും വലിയവരും മരിച്ചവർ ആകെ ദൈവതിന്മുമ്പിൽ നില്ക്കുന്നതും കണ്ടു, പുസ്തകങ്ങൾ തുറക്കപ്പെട്ടു, (ദാനി. ൭, ൧൦) ജീവന്റെ പുസ്തകമാകുന്ന മറ്റൊന്ന് തുറക്കപ്പെട്ടു; പുസ്തകങ്ങളിൽ എഴുതിക്കിടക്കുന്നവറ്റിൽനിന്നു മരിച്ചവൎക്ക് അവരുടെ ക്രിയകൾക്കടുത്തവണ്ണം ന്യായവിധി ഉണ്ടാകുകയും ചെയ്തു.൧൩ സമുദ്രം തന്നിലെ മരിച്ചവരെ (ഏൽപ്പിച്ചു) കൊടുത്തു, മരണവും പാതാളവും തങ്ങളിലെ മരിച്ചവരെ കൊടുത്തു, അവനവനു താന്താന്റെ ക്രിയകൾക്കടുത്ത ന്യായവിധി ഉണ്ടായി.൧൪ മരണവും പാതാളവും ആയവ തീപ്പോയ്കയിൽ തള്ളപ്പെട്ടു. ഈ തീപ്പോകയത്രേ രണ്ടാം മരണം ആകുന്നതു: യാവനും ജീവപുസ്തകത്തിൽ (പേർ) എഴുതി കാണാഞ്ഞതാൽ തീപ്പോയ്കയിൽ തള്ളപ്പെട്ടു.

                          ൨൧. അദ്ധ്യായം

ലോകപ്പുതുക്കവും (൯) പുതിയ യെരുശലെമിലെ, (൨൪) നിവാസികളുടെ നടപ്പും, (൨൨, ൧) സ്വൈരവാസവും.

ഞാൻ പുതിയ വാനവും പുതിയ ഭൂമിയും കണ്ടു (യശ. ൬൫, ൧൭) ഒന്നാം വാനവും ഒന്നാം ഭൂമിയും കഴിഞ്ഞു പൊയല്ലൊ സമുദ്രം ഇനി ഇല്ല.൨ പുതിയ യരുശലേം ആകുന്ന വിശുദ്ധനഗരം തന്റെ ഭൎത്താവിന്നായി അലങ്കരിച്ചിട്ടുള്ള കാന്തയെ പോലെ ദൈവത്തിൻ പോക്കൽ വാനത്തിൽനിന്നു ഇറങ്ങുന്നതും കണ്ടു.൩ സ്വൎഗ്ഗത്തിൽനിന്നു മഹാ ശബ്ദം പറയുന്നതും കേട്ടു, ഇതാ മനുഷ്യരോട് കൂടിയ ദൈവത്തിന്റെ കൂടാരം ആയതു: അവൻ അവരോടു കൂടി പാൎക്കും അവർ അവന്നു ജനമാകുകയും ദൈവം താൻ അവരുടെ ദൈവമായി അവരോടു കൂടി ഇരിക്കയും ചെയ്യും (൩ മോ. ൨൬ ൧൨.) ൪ അവൻ അവരുടെ

                                ൬൦൯

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/637&oldid=164122" എന്ന താളിൽനിന്ന് ശേഖരിച്ചത്