യാക്കോബ് ൩. ൪. അ.
അത്തിപ്പഴങ്ങളെയും ഉണ്ടാക്കുമൊ, ഉപ്പുറവു നല്ല വെഌഅത്തെ ജനിപ്പിക്കയും ഇല്ല. നിങ്ങളിൽ ജ്ഞാനിയും മേധാവിയും ആയവൻ ആർ ഉള്ളു? അവൻ നല്ല നടപ്പിനാൽ സ്വകിൎയ്യകളെ ജ്ഞാനസൌമ്യതയിൽ കാണിക്കട്ടെ, എങ്കിലും നിങ്ങൾക്ക് കൈപ്പുള്ള എരിവും ശാഠ്യവും ഹൃദയത്തിൽ ഉണ്ടെങ്കിൽ, സത്യത്തിന്റെ നേരെ പ്രശംസിച്ചു ഭോഷ്ക്കു പറയരുതെ. ഇത് ഉയരത്തിൽനിന്ന് ഇറങ്ങുന്ന ജ്ഞാനമല്ല; ഭൌമവും പ്രാണമായവും പൈശാചികവും ആയുള്ള ജ്ഞാനമത്രെ. എരിവും ശാഠ്യവും എവിടെ അവിടെ കലക്കവും സകല ദുഷ്‌പ്രവൃത്തിയും ഉണ്ടു. ഉയരത്തിൽ നിന്നുള്ള ജ്ഞാനമൊ മുമ്പിൽ നിൎമ്മലമായി പിന്നെ സമാധാനവും ശാന്തതയും ഉള്ളതു, വഴിപ്പെടുന്നതും കനിവും സൽഫലങ്ങളും നിറഞ്ഞതും പക്ഷപാതവും വ്യാജവും ഇല്ലാത്തതും ആകുന്നു. എന്നാൽ സമാധാനത്തിലെ നീതിഫലം സമാധാനത്തെ നടത്തുന്നവരാൽ വിതെക്കപ്പെടുന്നു.
കലഹങ്ങൾക്ക് സ്വേഛ്ശ തന്നെ വേരാകയാൽ, (൭) ദൈവത്തോടു ചേൎന്നു പിശാചെ ചെറുത്തും താണും കൊണ്ടു, (൧൩) പ്രശംസയെ ഒഴിക്കെണം.
നിങ്ങളിൽ യുദ്ധകലഹങ്ങൾ എവിടെനിന്നു? ഇതിൽനിന്നല്ലൊ നിങ്ങളുടെ അവയവങ്ങളിൽ പടകൂടുന്ന ഭോഗേഛ്ശകളിൽ നിന്നു തന്നെ. നിങ്ങൾ കൊതിക്കുന്നു സാധിക്കുനതും ഇല്ല; നിങ്ങൾ കൊല്ലുകയും മത്സരിക്കയും ചെയ്യുന്നു, പ്രാപിപ്പാൻ കഴിയുന്നതും ഇല്ല; നിങ്ങൾ കലഹിച്ചു യുദ്ധം ചെയ്യുന്നു, യാചിക്കായ്കകൊണ്ടു കിട്ടുന്നതും ഇല്ല. നിങ്ങൾ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളിൽ ചെലവിടേണ്ടതിന്നു വല്ലാതെ യാചിക്കകൊണ്ടു ലഭിക്കുന്നതും ഇല്ല. വ്യഭിചാരികളും വ്യഭിചാരിണികളും ആയുള്ളോരെ! ലോകസ്നേഹം ദേവശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയൊ? എന്നാൽ ലോകസ്നേഹിതനാകുവാൻ ഇഛ്ശിക്കുന്നവനെല്ലാം ദേവശത്രുവായ്തീരുന്നു. അല്ലെങ്കിൽ അവൻ നമ്മിൽ വസിപ്പിച്ച ആത്മാവെ അസൂയയോടെ കാംക്ഷിക്കുന്നു എന്നു വേദം വെറുതെ പറയുന്നപ്രകാരം തോന്നുന്നുവൊ? എങ്കിലും അവൻ അധികം കരുണയും നല്കുന്നു; ആകയാൽ ദൈവം ഗൎവ്വികളോടു എതിരിടുന്നു താഴ്മയുള്ളവൎക്ക് കരുണയെ കൊടുക്കുന്നു എന്നുണ്ടല്ലൊ (സുഭ. ൩, ൩൪.)
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |