താൾ:Malayalam New Testament complete Gundert 1868.pdf/567

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു                 യാക്കോബ് ൨. അ.

രുത്തൻ ധർമ്മത്തെമുഴുവനും പ്രമാണിച്ചു നടന്നു ഒന്നിങ്കൽ എ ങ്കിലും തെററിയാൽ അവൻ സകലത്തിന്നും കുററമുള്ളവനായ്തീ ർന്നു. വ്യഭിചാരം ചെയ്യരുത് എന്നു പറഞ്ഞവൻ കല ചെയ്യ ൧൧ രുത് എന്നും പറഞ്ഞു ; നീ വ്യഭിചാരം അല്ല,കല ചെയ്യും എ ങ്കിൽ ധർമ്മലംഘിയായ്തീർന്നു. സ്വാതന്ത്രധർമ്മത്താൽ വിസ്താരം ൧൨ വരേണ്ടുന്നവർ എന്നുവെച്ച് അങ്ങിനെ പറവിൻ അങ്ങിനെ ചെയ്പിൻ. കനിവു ചെയ്യാത്തവന്നു ന്യായവിസ്താരം കനിവി ൧൩ ല്ലാത്തതത്രെ;വിസ്താരത്തിലും കനിവു പ്രശംസിക്കയും ചെ യ്യുന്നു.

 എന്റെ സഹോദരന്മാരെ! ഒരുത്തൻ വിശ്വാസം ഉണ്ടെ     ൧൪

ന്നു പറഞ്ഞു ക്രിയകൾ ഇല്ലാത്തവൻ ആയാൽ, ഉപകാരം എ ന്തു? ആ വിശ്വാസത്തിന്ന് അവനെ രക്ഷിച്ചു കൂടുമൊ?എ ന്തൊ സഹോദരനൊ, സഹോദരിയൊ, നഗ്നരും ദിവസവൃ ൧൫ ത്തി ഇല്ലാത്തവരും ആകം കാലം നിങ്ങളിൽ ഒരുത്തൻ അവ ൧൬ രോടു സമാധാനത്തോയെ പോവിൻ;ഉഷ്ണവും തൃപ്തിയും വരട്ടെ എന്നു ചൊല്ലുക അല്ലാതെ,ദേഹത്തിന്നു മുട്ടുള്ളതു കൊടാതെ ഇ രുന്നാൽ ഉപകാരം എന്തു? ഇപ്രകാരം ക്രിയയില്ലാത്തതായാൽ ൧൭ വെറും വിശ്വാസം ചത്തതത്രെ. അതിന്ന് ഒരുത്തൻ നിണ ൧൮ ക്കു വിശ്വാസവും എനിക്കു ക്രിയയും ഉണ്ടു,നിന്റെ വിശ്വാ സത്തെ ക്രിയകൾ കൂടാതെ കാണിക്ക എന്നാൽ എന്റെ വി ശ്വാസത്തെ ഞാൻ ക്രിയകളാൽ കാട്ടിത്തരാം എന്നു പറയും ൧൯ ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നു നല്ലതു;ദുർഭ്രതങ്ങ ളും വിശ്വസിച്ചു വിറെക്കുന്നു. പിന്നെ വ്യർത്ഥ മനുഷ്യനായു ൨ ഠ ള്ളോവെ!ക്രിയകൾ ഇല്ലാത്ത വിശ്വാസം നിസ്സാരം എന്നു അ റിവാൻ മനസ്സണ്ടൊ? നമ്മുടെ പിതാവായ അബ്രഹാം സ്വ ൨൧ പുത്രനായ ഇഛ്ലാക്കെ പീഠത്തിന്മേൽ ബലികഴിച്ചിട്ടു, ക്രിയകളാ ൽ നീതിമാനായല്ലൊ?അവന്റെ ക്രിയകൾക്കായി വിശ്വാസം ൨൨ കൂടെ വ്യാപരിച്ചു എന്നും ക്രിയകളാൽ വിശ്വാസം തികഞ്ഞുച മഞ്ഞു എന്നും അബ്രഹാം ദൈവത്തെ വിശ്വസിച്ചു,അത് ൨൩ അവന്നു നീതിയായി എണ്ണപ്പെട്ടു(൧മോ ൧൫,൬)എന്നുള്ള വാക്യം പൂരിച്ചു വന്നു, അവൻ (യശ. ൪൧,൮) ദൈവസ്നേ ഹിതൻ എന്നു വിളിക്കപ്പെട്ടു എന്നും കാണാം അല്ലൊ. മനുഷ്യ ൨൪ ൻ വിശ്വാസത്താൽ മാത്രമല്ല;ക്രിയകളാലും നീതീകരിക്കപ്പെടു ന്നുഎന്നു നിങ്ങൾകാണുന്നു.അവ്വണ്ണംവേശ്യയായരാഹാബും ൨൫

               ൫൩൯
                      Digitized by Google
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/567&oldid=164044" എന്ന താളിൽനിന്ന് ശേഖരിച്ചത്