താൾ:Malayalam New Testament complete Gundert 1868.pdf/547

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എബ്രയർ ൫ . അ .

മുള്ളവരിലും സമബുദ്ധി ഭാവിപ്പാൻ കഴിയുന്നവനായി മനു ഷ്യർക്ക് വേണ്ടി ദൈവത്തെ കുറിച്ചുള്ളതിൽ സ്ഥാപിക്കപ്പെടുന്നു; പാപങ്ങൾക്കായി കാഴ്തകളെയും ബലികളെയും കഴിപ്പാനായി തന്നെ ആ ബലഹീനതനിമിത്തം ജനത്തിന്നുവേണ്ടി എ ൩ ന്ന പോലെ തനിക്കും വേണ്ടി പാപബലികൾ കഴിക്കേണ്ടിയ വനും ആകുന്നു വിശേഷിച്ച് ആ മാനത്തെ ആരും തനിക്ക് ൪ എടുക്കുന്നില്ല; അഹരോനെ പോലെ ദൈവവിളിയാൽ അത്രെ അവ്വണ്ണം ക്രിസ്തനും മഹാപുരോഹിതനാവാൻ തേജസ്സു താ ൫ ൻ എടുത്തല്ല; നീ എന്റെ പുത്രൻ ഞാൻ ഇന്നു നിന്നെ ജനി പ്പിച്ചു(സങ്കീ ൨, ൭) എന്ന് അവനോട് അരുളിച്ചെയുവന ത്രെ (തേജസ്സു കൊടുത്തതു.) അപ്രകാരം മറ്റൊരു സ്ഥലത്തു, ൬ നീ മല്കിചെക്കിൻക്രമപ്രകാരം എന്നേക്കും പുരോഹിതൻ (സങ്കീ ൧൧0,൪.) എന്നു പരയുന്നു. ഇവൻ തന്റെ ജഡദിവസ ൭ ങ്ങളിൽ തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവന്നു ഉത്തര മുറവിളിയോടും കണ്ണീരോടും കൂടെ അപേക്ഷകളേയും അ ഭദയാചനകളേയും കഴിച്ചുകൊണ്ടു, പേടിയിൽനിന്നു രക്ഷ സാധിപ്പിച്ചിട്ടു. പുത്രൻ എങ്കിലും അനുഭവിച്ച കഷ്ടങ്ങളാൽ ൮ അനുസരണം പഠിച്ചു. തികഞ്ഞു ചമഞ്ഞു തന്നെ അനുസരി ൯ ക്കുന്നവർക്ക് എല്ലാവർക്കും നിത്യരക്ഷയുടെ കാരണമായി തീർന്നു. ആയിന്നു മെലക്കിചെദക്കിൻ ക്രമപ്രകാരം മഹാപുരോഹിതൻ ൧0 എന്നുള്ള നാമം ദൈവമുഖേന ലഭിച്ചിരിക്കുന്നു.

    ആയവനെ കുറിച്ചു ഞങ്ങൾക്കു വളരെ പറവാനുണ്ടു, നി      ൧൧  

ങ്ങൾക്ക് ശ്രവണത്തിൽ മാന്ദ്യം പിടിച്ചതുകൊണ്ടു തെളിയിപ്പാ ൻ വിഷമമുള്ളവ അത്രെ.എങ്ങിനെ എന്നാൽ കാലംനോക്കിയാ൧൨ ൽ ഇപ്പോൾ ഉപദേഷ്ടാക്കളായിരിക്കേണ്ടുന്ന നിങ്ങൾക്ക് പി ന്നെയും ചിലത് ഉപദേശിപ്പാൻ ആവശ്യമുണ്ടു, ദൈവത്തി ന്റെ അരുളപ്പാടുകളുടെ ആദ്യ പാഠങ്ങളെ തന്നെ; പരുത്ത ആ ഹാരത്തിന്നല്ല; പാലിന്നു തന്നെ നിങ്ങൾക്കു മുട്ടുവന്നു പോയി രിക്കുന്നു. പാൽ കടിക്കുന്നവൻ എല്ലാം നീതിവചനത്തെ പ ൧൩ രിചയിക്കാത്തവനത്രെ; ശിശു ആകുന്നു പോൽ പരുത്ത ആ ഹാരം തികഞ്ഞവർക്കെ ഉള്ളു. ഗുണദോഷങ്ങളെ തിരിച്ചറിവാ ൧൪ ൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങൾ ഉള്ളവർക്കു തന്നെ.

                                       ൫൧൯
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/547&oldid=164022" എന്ന താളിൽനിന്ന് ശേഖരിച്ചത്