താൾ:Malayalam New Testament complete Gundert 1868.pdf/529

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨. തിമോത്യൻ ൧. ൨. അ.

     അതുകൊണ്ടു നമ്മുടെ കർത്താവിന്റെ സാക്ഷ്യത്തിലും അ     ൮

വന്റെ ബദ്ധനായ ഈ എന്നിലും നാണിക്കാതെ, നീയും സു വിശേഷത്തിന്നായി ദേവശക്തിയാൽ ആകവണ്ണം കൂടെ ക ഷ്ടങ്ങളെ സഹിക്ക. അവൻ നമ്മെ രക്ഷിച്ചു, വിശുദ്ധ വിളി ൯ കൊണ്ടു വിളിച്ചത് നമ്മുടെ ക്രിയകളിൻപ്രകാരമല്ല; യുഗാദി കാലങ്ങൾക്കു മുമ്പെ ക്രസ്തുയേശുവിൽ (കൽപിച്ചു) കൊടുത്തതുക ഇപ്പോൾ മരണത്തെ നീക്കി, സുവിശേഷംകൊണ്ടു ജീവനോ ൧0 യും കേടായ്മയേയും വിളങ്ങിച്ചുള്ള നമ്മുടെ രക്ഷിതാവായ യേശു ക്രിസ്തുന്റെ പ്രത്യക്ഷതയാൽ വെളിവന്നതും ആയ സ്വകരു ണാനിര‍ണ്ണയപ്രകാരം ആകുന്നു. ആ (സുവിശേഷത്തിന്നു) ൧൧ ഞാൻ ഘോഷകനും അപോസ്തുലനും ജാതികളുടെ ഉപദേഷ്ടാ വും ആകപ്പെട്ടതിനാൽ ഈ (കഷ്ടത) അനുഭവിക്കുന്നു ലജ്ജി ക്കുന്നില്ല താനും. ഞാൻ ഇന്നവനെ വിശ്വസിച്ചു എന്നറി ൧൨ ഞ്ഞും അവൻ എന്റെ ഉപനിധിയെ ആ ദിവസംവരെ സൂ ക്ഷിപ്പാൻ ശക്തനാകുന്നു എന്നു തേറിയും ഇരിക്കുന്നു.

  എങ്കൽനിന്നു കേട്ട സൌഖ്യ വചനങ്ങളുടെ മാതിരിയെ നീ  ൧൩

ക്രിസ്തുയേശുവിങ്കലുല്ള വിശ്വാസസ്നേഹങ്ങളിലും ധരിച്ചുകൊ ൾക നമ്മിൽ അധിവസിക്കുന്ന വിശുദ്ധാതാമാവ് കൊണ്ട് ൧൪ ആ നല്ല ഉപനിധിയെ സൂക്ഷിച്ചുകൊൾക. ഫുഗല്ലൻ ഹ ൧൫ മെർമ്മൊഗനാ മുതലായ ആസ്യക്കാർ എല്ലാം എന്നെ വിട്ടു തിരിഞ്ഞു എന്നു നിണക്ക് അറിയാംമല്ലൊ. പലപ്പോഴും എന്നെ തണപ്പി ൧൬ ച്ച സൈസിദരന്റെ കുടുംബത്തിന്നു കർത്താവ് കനിവു കൊ ടുക്കുമാറാക. അവൻ എന്റെ ചങ്ങലയിൽ നാണിക്കാതെ, രോ ൧൭ മയിയായ ഉടനെ താൽപര്യത്തോടെ എന്നെ തിരഞ്ഞു കണ്ടെത്തു കയും ചെയ്തു. (കർത്താവ് ആ ദിവസത്തിൽ അവന്നു കർത്താ ൧൮ വിൻപക്കൽ കനിവു കണ്ടെത്തുമാറാക്കേണമെ); ശേഷം എ ഫേസിൽ വെച്ച് അവൻ എത്ര ശുശ്രൂഷിച്ചു എന്നു നിന്നെ ക്ക് അധികം നല്ലവണ്ണം അറിയാം.

                   ൨. അദ്ധ്യായം.
  ദേവവേലയിൽ ഉറെച്ചും,(൩) പോരാടികൊണ്ടും, (൧൪) വായ്പട ദുരുപദേശവും നീക്കി പോരേണ്ടതു.

എന്നാൽ എന്റെ പുത്ര ക്രിസ്തുയേശുവിലുള്ള കൃപയിൽ ശ ൧ കരനായവളരുക. നീ പല സാക്ഷിമുഖാന്തരം എന്നിൽനിന്ന് ൨

                                     ൫0൧
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/529&oldid=164002" എന്ന താളിൽനിന്ന് ശേഖരിച്ചത്